അങ്ങനെയുള്ള ഒരാളെ മാത്രമേ കല്യാണം കഴിക്കൂ! കര്‍ശന നിബന്ധനയുമായി സാറ അലി ഖാന്‍
ബോളിവുഡിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. താരങ്ങളായ സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറയും സിനിമയിലെത്തുകയായിരുന്നു. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാനും ആരാധകരുടെ കയ്യടി നേടാനും സാറയ്ക്ക് സാധിച്ചിരുന്നു. ഓഫ് സ്‌ക്രീനിലെ സാറയുടെ വ്യക്തിത്വവും ആരാധകരുടെ പ്രിതീ പിടിച്ചു പറ്റിയതാണ്. മനസിലുള്ളത് മറച്ചുവെക്കാതെ തുന്ന് സംസാരിക്കുന്ന സാറയുടെ ശൈലിയ്ക്ക് ഒരുപാട് ആരാധകരുണ്ട്.
വിവാഹ ശേഷം പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. കാലങ്ങളായുള്ളതാണ് ഈ രീതി. എന്നാല്‍ ചില പെണ്‍കുട്ടികള്‍ ആ നാട്ടുനടപ്പിനെതിരെ നീന്തുന്നവരാകാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിനോട് തന്റെ വീട്ടിലേക്ക് താമസം മാറാന്‍ ആവശ്യപ്പെടുന്നവരുണ്ട് ചിലര്‍. അക്കൂട്ടത്തില്‍ ഒരാളാണ് സാറ അലി ഖാന്‍. വിവാഹ ശേഷം തന്റെ ഭര്‍ത്താവിനോട് തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറണമെന്ന് താന്‍ ആവശ്യപ്പെടുമെന്നാണ് സാറ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സാറ പറഞ്ഞത് തന്റെ അമ്മ അമൃത തന്റെ മൂന്നാം കണ്ണ് ആണെന്നാണ്. താന്‍ ഒരിക്കലും അമ്മയെ ഉപേക്ഷിച്ച് പോകില്ലെന്നും സാറ പറഞ്ഞിരുന്നു. ''ഒരിക്കലുമില്ല. എന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറാന്‍ സമ്മതിക്കുന്ന ഒരാളെയാണ് ഞാന്‍ വിവാഹം കഴിക്കുക. ഞാന്‍ അവരെ ഒരിക്കലും ഉപേക്ഷിക്കില്ല. എന്റെ അമ്മ വളരെയധികം സ്വതന്ത്ര്യ ചിന്താഗതിയുള്ള സ്ത്രീയാണ്. നിത്യ ജീവിതത്തില്‍ എന്റെ മൂന്നാം കണ്ണാണ്. അതിനാല്‍ ഞാന്‍ ഒരിക്കലും അവരില്‍ നിന്നും ഓടിപ്പോകില്ല'' എന്നായിരുന്നു അമ്മയെക്കുറിച്ച് സാറ അലി ഖാന്‍ പറഞ്ഞത്.

മറ്റൊരു അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് അമ്മ തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചും സാറ മനസ് തുറന്നിരുന്നു. മറ്റൊരാള്‍ക്കും വേണ്ടി സ്വയം മാറരുതെന്നാണ് അമ്മ പറഞ്ഞതെന്നായിരുന്നു സാറ പറഞ്ഞത്. ''എന്റെ അമ്മയും സുഹൃത്തുക്കളും എപ്പോഴും എന്നോട് പറയുന്നത് എന്റെ സ്വഭാവം മാറ്റരുതെന്നാണ്. മറ്റൊരാള്‍ക്ക് വേണ്ടി, മറ്റൊരാള്‍ ഇഷ്ടപ്പെടുന്നത് പോലെ മാറേണ്ടതില്ല. ജീവതം അനുകമ്പയോടെ ജീവിക്കാനും കരുതലോടെ ആളുകളോട് പെരുമാറാനുമുള്ളതാണ്. നിങ്ങള്‍ എങ്ങനെയായിരിക്കുമെന്നത് നിങ്ങളുടെ ഡിഎന്‍എയിലുണ്ടാകും. നിങ്ങള്‍ക്കൊരു അഭിപ്രായം ഉണ്ടെങ്കില്‍ മറ്റൊരാള്‍ക്ക് വേണ്ടി അത് മൂടിവെക്കരുത്. ആ ബന്ധം അധികകാലം നീണ്ടു നില്‍ക്കില്ല'' എന്നായിരുന്നു സാറ പറഞ്ഞത്. മറ്റൊരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പവും സാറ പങ്കുവച്ചിരുന്നു. വലിയ ആര്‍ഭാട വിവാഹം തനിക്ക് ഇഷ്ടമല്ലെന്നാണ് സാറ പറയുന്നത്. ന്യൂയോര്‍ക്കില്‍ വച്ചാണ് സാറ തന്റെ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നത്. ന്യൂയോര്‍ക്കില്‍ താനുണ്ടായിരുന്നതിന്റെ ഓര്‍മ്മകളാണ് ഈ ഇഷ്ടത്തിന്റെ കാരണം.
Recommended Video

അതേസമയം സാറയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. അത്രംഗി രേയാണ് സാറയുടെ പുതിയ സിനിമ. ധനുഷും അക്ഷയ് കുമാറുമാണ് ചിത്രത്തിലെ നായകന്മാര്‍. ആനന്ദ് എല്‍ റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറും സാറയും തമ്മിലുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനവുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു. കൂലി നമ്പര്‍ വണ്‍ ആണ് സാറയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് സാറ അലി ഖാന്‍.


Click it and Unblock the Notifications