എന്നെ വലിച്ച് താഴെയിടുകയായിരുന്നു! പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനെക്കുറിച്ച് സാറ അലി ഖാന്‍

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റേയും ജനപ്രീയ നടി അമൃത സിംഗിന്റേയു മകളാണ് സാറ. അച്ഛനും അമ്മയും കാണിച്ചു തന്ന പാതയിലൂടെ സാറയും സിനിമയിലെത്തുകയായിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നം കാരണം അമിതവണ്ണമുണ്ടായിരുന്ന സാറ ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇന്നത്തെ രൂപത്തിലേക്ക് മാറിയത്. താരത്തിന്റെ മേക്കോവര്‍ പലര്‍ക്കും പ്രചോദനമായി മാറുകയായിരുന്നു. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സാറ വളരെ പെട്ടെന്ന് തന്നെ താരമായി മാറുകയായിരുന്നു. തന്റെ തുറന്ന സംസാരം കൊണ്ടും സാറ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാറ. താരത്തിന്റെ കോമഡി വീഡിയോകളും വര്‍ക്ക് ഔട്ട് ചിത്രങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്.

ഈയ്യടുത്ത് പുറത്തിറങ്ങിയ അത്‌രംഗി രേയാണ് സാറയുയടെ അവസാനമെത്തിയ സിനിമ. തമിഴ് നടന്‍ ധനുഷും അക്ഷയ് കുമാറുമായിരുന്നു ചിത്രത്തിലെ മറ്റ് നായകന്മാര്‍. ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്. എങ്കിലും തന്റെ പ്രകടനത്തിലും സിനിമയിലും സാറ സന്തുഷ്ടയാണ്. ആനന്ദ് എല്‍ റായ് ആയിരുന്നു സിനിമയുടെ സംവിധാനം. ബിഹാറി പെണ്‍കുട്ടിയായ റിങ്കു എന്ന കഥാപാത്രത്തെയാണ് സാറ ചിത്രത്തില്‍ അവതരിപ്പിച്ചത്. ത്രികോണ പ്രണയ കഥയാണ് ചിത്രം സംസാരിക്കുന്നത്.

ലവ് ആജ് കല്‍

സിനിമയുടെ കഥയെക്കുറിച്ച് ആരാധകരില്‍ ഒരു വിഭാഗം അമ്പരന്നിരിക്കുകയും മറ്റൊരു വിഭാഗം സന്തോഷിക്കുകയും ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടയാണെന്നാണ് സാറ പറഞ്ഞത്. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാറ മനസ് തുറന്നത്. താന്‍ സിനിമ ചെയ്യാനുള്ള കാരണം തന്നെ അതാണെന്നാണ് സാറ പറയുന്നത്. തന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമായ ലവ് ആജ് കല്‍ എന്ന ചിത്രത്തിന് ലഭിച്ചിരുന്ന മോശം പ്രതികരണത്തെ അപേക്ഷിച്ച് അത്‌രംഗി രേയ്ക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ താന്‍ ഒരുപാട് സന്തുഷ്ടയാണെന്നും സാറ പറയുന്നുണ്ട്. സെയ്ഫ് അലി ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയ ലവ് ആജ് കലിന്റെ രണ്ടാം ഭാഗമാണ് സാറയുടെ ലവ് ആജ് കല്‍. കാര്‍ത്തിക് ആര്യന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

വലിച്ച് താഴെയിട്ടു

''കേദാര്‍നാഥിനും സിമ്പയ്ക്കും ശേഷം ഞാന്‍ അര്‍ഹതയുണ്ടായിരുന്നുവോ എന്നുറപ്പില്ലാത്ത ഇടത്തായിരുന്നു. ലവ് ആജ് കലിന് ശേഷം എന്നെ വലിച്ച് താഴെയിട്ടു'' എന്നായിരുന്നു സാറ പറഞ്ഞത്. സാറയുടെ കരിയറിലെ ആദ്യത്തെ പരാജയമായിരുന്നു ലവ് ആജ് കല്‍. ഈ ചിത്രത്തിന്റെ പരാജയം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്ന് സാറ നേരത്തേയും തുറന്ന് പറഞ്ഞിരുന്നു. എന്തായാലും അത് രംഗി രേയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ സാറ അലി ഖാന്‍ സന്തുഷ്ടയാണ്. ചിത്രത്തിലെ സാറയുടെ ചക്കാ ചക്ക് എന്ന പാട്ടിലെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ താരം വിജയ പാതയിലേക്ക് തിരികെ വന്നിരിക്കുകയാണ്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 വരാനിരിക്കുന്നത്

അമൃതയുടേയും സെയ്ഫിന്റെയും മൂത്ത മകളാണ് സാറ. തന്റെ അച്ഛനും അമ്മയും തമ്മിലുള്ള വിവാഹ മോചനത്തെക്കുറിച്ചും സാറ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. അമൃതയ്ക്കും സെയ്ഫിനും രണ്ട് മക്കളാണുള്ളത്. ഇബ്രാഹിം ആണ് സാറയുടെ സഹോദരന്‍. സെയ്ഫിന്റെ രണ്ടാം ഭാര്യയായ കരീന കപൂറുമായും ഈ ബന്ധത്തിലെ മക്കളുമായും സാറയ്ക്ക് നല്ല സൗഹൃദമാണ്. സഹോദരന്മാരുടെ പിറന്നാള്‍ ആഘോഷത്തിലും മറ്റും സാറ സജീവമായി എത്താറുണ്ട്. കേദാര്‍നാഥിലൂടെ അരങ്ങേറിയ സാറ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ വന്ന സിമ്പ എന്ന ചിത്രത്തിലൂടെ താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നിരവധി സിനിമകളാണ് സാറയുടേതായി ഇനി വരാനിരിക്കുന്നത്.

More from Filmibeat

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X