അവസാന നിമിഷം അച്ഛന്‍ കാലുവാരി, അമ്മ തോക്കിന്‍ മുന്നില്‍! രസകരമായ കഥ പറഞ്ഞ് സാറ

ബോളിവുഡിലെ സൂപ്പര്‍താരമാണ് സെയ്ഫ് അലി ഖാന്‍. അച്ഛന്റെയും അമ്മയുടേയും പാതയിലൂടെ സെയ്ഫിന്റെ മകള്‍ സാറ അലി ഖാനും സിനിമയിലെത്തുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാനും ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളുമായി മാറാന്‍ സാറയ്ക്ക് സാധിച്ചിട്ടുണ്ട്. തുറന്ന് സംസാരിക്കുന്ന സാറയുടെ രീതിയ്ക്കും ആരാധകര്‍ കയ്യടിക്കാറുണ്ട്. സെയ്ഫിന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ. 13 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് സെയ്ഫും അമൃതയും പിരിയുന്നത്.

വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും സെയ്ഫും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. മക്കള്‍ക്ക് തങ്ങള്‍ പിരിഞ്ഞാണ് കഴിയുന്നത് എന്ന തോന്നല്‍ ഉണ്ടാകാതെയാണ് സെയ്ഫും അമൃതയും അവരെ വളര്‍ത്തിയത്. അതുകൊണ്ട് തന്നെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരന്‍ ഇബ്രാഹിമിനുമുള്ളത്. സെയ്ഫിനേയും അമൃതയേയും കുറിച്ചുള്ള സാറയുടെ പ്രതികരണങ്ങളെല്ലാം ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഈയ്യടുത്ത് രസകരമായൊരു അനുഭവം സാറ പങ്കുവെക്കുകയുണ്ടായി. വിശദമായി വായിക്കാം തുടര്‍ന്ന്.

Sara Ali Khan

തന്റെ കുട്ടിക്കാലത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സാറ സെയ്ഫിന്റേയും അമൃതയുടേയും രസകരമായൊരു കഥ പങ്കുവച്ചത്. ഇരുവരും ഒരുമിച്ചുള്ള സമയത്തായിരുന്നു സംഭവം നടക്കുന്നത്. തങ്ങളുടെ സുഹൃത്തായ നീലു മര്‍ച്ചന്റെ പറ്റിക്കാനായി സെയ്ഫും അമൃതയും നടത്തിയൊരു തമാശയെക്കുറിച്ചായിരുന്നു സാറ മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''എന്റെ അച്ഛനും അമ്മയും വിവാഹിതരായിരുന്ന സമയത്താണ്. ഒരിക്കല്‍ തങ്ങളുടെ സുഹൃത്തായ നീലു മര്‍ച്ചന്റിനെ പറ്റിക്കാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ മുഖത്ത് ബൂട്ട് പോളിഷ് തേച്ച് പേടിപ്പിക്കാനായിരുന്നു പദ്ധതി. പക്ഷെ അവസാന നിമിഷം അച്ഛന്‍ പിന്മാറി. അദ്ദേഹം അമ്മയെ നീലുവിന്റെ മുറിയിലേക്ക് തള്ളി വിടുകയായിരുന്നു'' സാറ പറയുന്നു. സെയ്ഫ് അപ്രതീക്ഷിതമായി അമൃതയെ പറ്റിക്കുകയായിരുന്നു. ഇതോടെ അമൃത സിംഗ് ശരിക്കും പെട്ടുവെന്നാണ് സാറ പറയുന്നത്. നീലുവും ഭര്‍ത്താവും കിടന്നുറങ്ങുകയായിരുന്നു അപ്പോള്‍ ആ മുറിയിലെന്നും സാറ ഓര്‍ക്കുന്നുണ്ട്.

''ആ സമയത്ത് നീലു തന്റെ ഭര്‍ത്താവിനൊപ്പം മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഒച്ച കേട്ട് അവര്‍ എഴുന്നേറ്റപ്പോള്‍ മുഖത്ത് പോളിഷ് തേച്ച് നില്‍ക്കുകയാണ് അമ്മ. ആളെ മനസിലാകാതെ നീലുവിന്റെ ഭര്‍ത്താവ് തോക്ക് എടുത്ത് ചൂണ്ടി. അതോടെ ഇത് ഞാനാണ് എന്ന് പറഞ്ഞ് അമ്മ നിലവിളിക്കുകയായിരുന്നു'' സാറ പറയുന്നു. രസകരമായ ഈ കഥ പറഞ്ഞതിന് പിന്നാലെ ഒരിക്കല്‍ ഇതേ പണി തനിക്കും ആര്‍ക്കെങ്കിലും കൊടുക്കണമെന്നും സാറ പറഞ്ഞു.

''മുഖത്ത് ബൂട്ട് പോളിഷുമായി നില്‍ക്കുന്ന അച്ഛനേയും അമ്മയേയും ഞാന്‍ എപ്പോഴും ഓര്‍ക്കും. നിങ്ങള്‍ക്ക് എന്റെ അച്ഛനേയും അമ്മയേയും അറിയാമെങ്കില്‍ ഞാന്‍ പറയുന്നതിനെ പറ്റി നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുന്നുണ്ടാകും. എനിക്ക് ഇത് പോലെ ചെയ്യണമെന്നുണ്ട്. മുഖത്ത് പോളിഷ് തേച്ച് ആരുടെയെങ്കിലും മുറിയിലേക്ക് കയറി ചെല്ലണം'' എന്നാണ് സാറ പറഞ്ഞത്. താരത്തിന്റെ വാക്കുള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അമൃതയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം സെയ്ഫ് കരീന കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും നാളുകള്‍ പ്രണയിച്ച ശേഷം വിവാഹം കഴിക്കുകയായിരുന്നു. രണ്ട് മക്കളാണ് കരീനയ്ക്കും സെയ്ഫിനുമുള്ളത്. തൈമുര്‍ അലി ഖാന്‍ ആണ് മൂത്ത മകന്‍. രണ്ടാമത്തെ മകന്‍ ജഹാംഗിര്‍ അലി ഖാന്‍ ഈയ്യടുത്താണ് ജനിച്ചത്. കരീനയുമായും മക്കളുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്ക്. അമൃതയും സെയ്ഫും തമ്മിലുള്ള നല്ല സൗഹൃദമാണ്. ആഘോഷങ്ങളില്‍ ഇവര്‍ ഒരുമിച്ച് എത്താറുണ്ട്.

കേദാര്‍നാഥിലൂടെയായിരുന്നു സാറയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് സിമ്പയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായികയായി. കൂലി നമ്പര്‍ വണ്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം അഭിനയിക്കുന്ന അത്രംഗി രേയാണ് സാറയുടെ പുതിയ സിനിമ.

Read more about: sara ali khan saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X