എന്നെ തകര്‍ത്തു, ആ തെറ്റ് ഇനി ആവര്‍ത്തിക്കില്ല! കാര്‍ത്തിക് ആര്യനുമായുള്ള പ്രണയതകര്‍ച്ചയെക്കുറിച്ച് സാറ

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലും സാറ അലി ഖാന്‍ ആരാധകരുടെ പ്രിയങ്കരിയാണ്. മറയില്ലാതെ സംസാരിക്കുന്ന, തമാശ പറയുന്ന, എപ്പോഴും ഊര്‍ജ്ജസ്വലയായ സാറ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാറ അലി ഖാന്‍.

സാറയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീന്‍ പ്രണയങ്ങളും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. സാറയുടെ പ്രണയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയതായിരുന്നു നടന്‍ കാര്‍ത്തിക് ആര്യനുമായുള്ളത്. എന്നാല്‍ ഈ പ്രണയം അധികനാള്‍ നീണ്ടു നിന്നില്ല. ഇരുവരും പിരിഞ്ഞുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പൊതുവേദികളില്‍ പരസ്പരം സ്‌നേഹത്തോടെ സംസാരിക്കുന്ന കാര്‍ത്തിക്കിനേയും സാറയേയും കാണാറുണ്ട്.

Sara Ali Khan

ഇപ്പോഴിതാ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സാറ അലി ഖാന്‍. ഒപ്പം മറ്റൊരു യുവനടിയായ അനന്യ പാണ്ഡെയുമുണ്ടായിരുന്നു. പരിപാടിക്കിടെ അവതാരകനായ കരണ്‍ ജോഹര്‍ സാറയോട് കാര്‍ത്തിക് ആര്യനുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് ചോദിക്കുന്നുണ്ട്. പിന്നാലെ കാര്‍ത്തിക് ആര്യനുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ചും അത് തന്റെ ജീവിതത്തെ ബാധിച്ചതിനെക്കുറിച്ചുമൊക്കെ സാറ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

മുന്‍ കാമുകനായി സൗഹൃദം നിലനിര്‍ത്തുക എന്നത് എളുപ്പമായിരുന്നില്ലെന്നാണ് സാറ പറയുന്നത്. താന്‍ ഒരു റിലേഷന്‍ഷിപ്പിലാകുമ്പോള്‍ അതില്‍ വൈകാരികമായി തന്നെ ഇന്‍വെസ്റ്റ് ചെയ്യുമെന്നും അതിനാല്‍ പ്രണയ തകര്‍ച്ച തന്നെ ബാധിച്ചിരുന്നുവെന്നും സാറ പറയുന്നുണ്ട്.

''എളുപ്പമായിരുന്നു എന്ന് ഞാന്‍ പറയുന്നില്ല. എല്ലായിപ്പോഴും അതെളുപ്പമല്ല. ഒരാളുമായി അടുപ്പത്തിലാകുമ്പോള്‍ അത് സൗഹൃദമാണെങ്കിലും പ്രൊഫഷണല്‍ ആണെങ്കിലും റൊമാന്റിക്കലി ആണെങ്കിലും ഞാന്‍ അതിലേക്ക് പൂര്‍ണമായും ഇന്‍വെസ്റ്റ് ചെയ്യും. ഇതൊന്നും വിഷയമല്ല, ഇന്ന് ഇങ്ങനെ നാളെ മറ്റൊന്ന് എന്ന് പറയാനാകില്ല. അത് ബാധിക്കുക തന്നെ ചെയ്യും. പക്ഷെ ആത്യന്തികമായ അതിനെ മറി കടക്കുക തന്നെ വേണമല്ലോ'' എന്നാണ് സാറ പറയുന്നത്.

അതേസമയം കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തില്‍ തനിക്ക് ഇപ്പോള്‍ പക്വത വന്നിട്ടുണ്ടെന്നും സാറ പറയുന്നു. ബോളിവുഡില്‍ ഒന്നും സ്ഥിരമായിട്ടുള്ളതല്ലെന്നും താന്‍ മുമ്പ് ചെയ്ത യാതൊരു തെറ്റും താന്‍ ആവര്‍ത്തിക്കില്ലെന്നും സാറ പറയുന്നു.

''ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്. ഈ ബിസിനസില്‍ സ്ഥിരമായിട്ടുള്ള ഒന്നുമില്ല. എന്റെ വ്യക്തിപരമായ അനുഭവമാണത്. എന്നന്നേക്കുമായുള്ള സൗഹൃത്തുക്കളെ ഉണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. വാഗ്ദാനം നല്‍കുന്നതിനോ നിന്നോട് ഇനിയൊരിക്കലും സംസാരിക്കില്ലെന്ന് പറയുന്നതിലോ കാര്യമില്ല. അതൊന്നും നടക്കില്ല'' എന്നാണ് സാറ പറയുന്നത്.

Sara Ali Khan

പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കാലങ്ങളോളം സാറയും കാര്‍ത്തിക് ആര്യനും പരസ്പരം അവഗണിക്കുകയായിരുന്നു. എന്നാല്‍ 2022 ല്‍ ഇരുവരും മുഖാമുഖം വരികയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഇരുവരും അല്‍പ്പം അസ്വസ്ഥരായിരുന്നുവെന്നും വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു.

ഇതിനിടെ സാറയുടേയും കാര്‍ത്തിക്കിന്റേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. സാറയും കാര്‍ത്തിക്കും തമ്മില്‍ വഴക്കിടുന്നതാണ് വീഡിയോയുള്ളത്. വഴക്കിന് ശേഷം സാറ കരഞ്ഞു കൊണ്ട് എഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ സാറയെ ഒരു സുഹൃത്ത് വന്ന് ആശ്വസിപ്പിക്കുന്നതും കാണാം. എന്നാല്‍ കാര്‍ത്തിക് ആര്യന്‍ സാറയെ ആശ്വസിപ്പിക്കാന്‍ നോക്കുന്നില്ല. ഈ വീഡിയോ ഈയ്യടുത്താണ് പുറത്ത് വന്നത്.

More from Filmibeat

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X