അച്ഛനെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ല! കരീനയില്‍ നിന്നും പഠി്ക്കാന്‍ ആഗ്രഹിക്കുന്നത് എന്തെന്ന് സാറ
ബോളിവുഡിലെ യുവതാരമാണ് സാറ അലി ഖാന്‍. താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. ഈ പാതയിലൂടെയാണ് സാറയും സിനിമയിലെത്തിയത്. സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വന്തമായൊരു ഇടം നേടാനും സാറയ്ക്ക് സാധിച്ചു.ഭാവിയിലെ സൂപ്പര്‍നായികയായിട്ടാണ് സാറ അലി ഖാനെ ആരാധകര്‍ കണക്കാക്കുന്നത്. നിരവധി സിനിമകളാണ് സാറയുടേതായി പുറത്തിറങ്ങാനുള്ളത്.
മറയില്ലാതെ സംസാരിക്കുന്ന ശീലവും സാറയ്ക്ക് ആരാധകരെ നേരികൊടുത്തിട്ടുണ്ട്. തന്റെ അച്ഛനും അമ്മയും തമ്മിലുള്ള വിവാഹ മോചനത്തെക്കുറിച്ചും അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുമൊക്കെ സാറ മനസ് തുറന്ന് സംസാരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ സെയ്്ഫിന്റെ ഭാര്യയും സൂപ്പര്‍നായികയുമായ കരീന കപൂറിനെക്കുറിച്ചുള്ള സാറയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. കരീനയുമായും വളരെ അടുത്ത ബന്ധമാണ് സാറയ്ക്കുള്ളത്. സെയ്ഫിനും കരീനയ്ക്കും മക്കള്‍ക്കമൊപ്പം അവധി സമയം ചെലവിടുന്ന സാറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

തന്റെ പുതിയ സിനിമയായ അത്രംഗി രേയുടെ പ്രെമോഷന്‍ തിരക്കുകളിലാണ് സാറ ഇപ്പോള്‍. ഇതിനിടെ സാറ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സെയ്ഫും കരീനയും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ടഷന്‍. ചിത്രത്തിലെ കരീനയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു സാറ മനസ് തുറന്നത്. ടഷന്‍ താന്‍ ഒരുപാട് ആസ്വദിച്ച സിനിമയാണെന്നും ചിത്രത്തിലെ ചലിയ ചലിയ എന്ന പാട്ട് തനിക്ക് ഏറെ ഇഷ്ടമായെന്നുമാണ് സാറ പറയുന്നത്. കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ടഷന്‍ 2008 ലാണ് റിലീസ് ചെയ്തത്. അനില്‍ കപൂറും ചിത്രത്തിലുണ്ടായിരുന്നു. പക്ഷെ സിനിമ തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു.

ആര്‍ജെ കണ്ണനുമായുള്ള സാറയുടെ അഭിമുഖത്തിലെ ഭാഗമാണ് ചര്‍ച്ചയാകുന്നത്. സെയ്ഫും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ച ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്. സെയ്ഫും അക്ഷയ് കുമാറും മേം കില്ലാഡി തു അനാരി, യേ ദില്ലഗി, ആര്‍സു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ''ഏറ്റവും അവസാനം പുറത്തിറങ്ങിയത് ടഷന്‍ ആണ്. ചിത്രത്തിലെ ഏറ്റവും മികച്ച ഓര്‍മ്മ ചലിയ ചലിയയിലെ കരീനയായിരുന്നുവെങ്കിലും ഞാന്‍ ആ സിനിമ ഒരുപാട് ആസ്വദിച്ചിരുന്നു. സഹനടനെക്കുറിച്ചോ അച്ഛനെക്കുറിച്ചോ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവല്ലേ, എന്നാല്‍ എനിക്ക് അറിയില്ല'' എന്നായിരുന്നു സാറ പറഞ്ഞത്.

തന്റെ അച്ഛന്റെ ഭാര്യ കൂടിയായ കരീനയില്‍ നിന്നും താന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്നും സാറ വെളിപ്പെടുത്തി. പ്രൊഫഷണലിസം ആണ് അതെന്നായിരുന്നു സാറ പറഞ്ഞത്. ''കരീനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അവരുടെ പ്രൊഫഷണലിസം ആണ്. രണ്ട് മക്കളുടെ അമ്മയാണ്. പക്ഷെ എന്നിട്ടും അവള്‍ അഭിനയിക്കുന്നു. പരസ്യങ്ങളും സിനിമകളും ചെയ്യുന്നു. ഒരിക്കല്‍ അഭിനേതാവായില്‍ പിന്നെ എന്നും അഭിനേതാവ് ആണ് എന്ന വാചകത്തിന്റെ ജീവിച്ചിരിക്കുന്ന മാതൃകയാണ് കരീന എന്നെ സംബന്ധിച്ച്.'' എന്നാണ് സാറ പറഞ്ഞത്.
Recommended Video

കൂലി നമ്പര്‍ വണ്‍ ആണ് സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അത്രംഗി രേയാണ് സാറയുടെ പുതിയ സിനിമ. അക്ഷയ് കുമാറും ധനുഷുമാണ് ചിത്രത്തിലെ നായകന്മാര്‍. ആനന്ദ് എല്‍ റായ്് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിലെ നായകന്മാരും സാറയും തമ്മിലുള്ള പ്രായ വ്യത്യാസം ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു. 26 കാരിയായ സാറയേക്കാള്‍ 28 വയസ് മൂത്തതാണ് അക്ഷയ് കുമാര്‍. ധനുഷുമായി 12 വയസിന്റെ വ്യത്യാസമുണ്ട് ധനുഷിന് എന്നതും ചര്‍ച്ചകൡ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നാണ് ഇതേക്കുറിച്ച്് അണിയറ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.


Click it and Unblock the Notifications