For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോട്ടോഗ്രാഫറെ സെക്യൂരിറ്റി ഗാര്‍ഡ് തള്ളിയിട്ടു; മാപ്പ് പറഞ്ഞ് സാറ അലി ഖാന്‍, വീഡിയോ വൈറല്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റെയും ഒരുകാലത്തെ തിരക്കേറിയ നടിയായിരുന്ന അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. സെയ്ഫിനും അമൃതയ്ക്കും രണ്ട് മക്കളാണുള്ളത്. സാറയുടെ ചെറുപ്പത്തില്‍ തന്നെ സെയ്ഫും അമൃതയും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. രണ്ടു പേരും വലിയ തിരക്കുള്ള താരങ്ങളായിരുന്നു. പിന്നീട് രണ്ടു പേരും വിവാഹ ജീവിതത്തില്‍ രണ്ട് വഴിക്കായെങ്കിലും മക്കളുമായുള്ള അടുപ്പത്തിന് കുറവൊന്നും വന്നിട്ടില്ല. സാറയും സഹോദരന്‍ ഇബ്രാഹിമും സെയ്ഫുമായും അദ്ദേഹത്തിന്റെ പുതിയ ജീവിതവുമായും പൊരുത്തപ്പെട്ടു.

  സിംപിൾ സ്റ്റൈലിൽ വീണ്ടും അനന്യ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറയും പിന്നീട് സിനിമയിലെത്തുകയായിരുന്നു. കേദാര്‍നാഥിലൂടെയായിരുന്നു സാറ സിനിമയിലെത്തുന്നത്. സുശാന്ത് സിംഗ് ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത് പോലൊരു വിജയമായി മാറിയില്ല. പക്ഷെ പിന്നാലെ രണ്‍വീര്‍ സിംഗിന്റെ നായികയായി എത്തിയ സിമ്പ വന്‍ വിജയമായി മാറി. ബോളിവുഡിലെ ഭാവികാല സൂപ്പര്‍ നായികയായാണ് സിനിമാ ലോകം സാറയെ നോക്കി കാണുന്നത്.

  സിനിമകള്‍ക്ക് പുറത്തെ സാറയും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അഭിമുഖങ്ങളിലും മറ്റും മറയില്ലാതെ സംസാരിക്കുന്ന ശീലമുണ്ട് സാറയ്ക്ക്. സാറയും സെയ്ഫും ഒരുമിച്ചെത്തിയ കോഫി വിത്ത് കരണ്‍ എപ്പിസോഡിലടക്കം തന്റെ മനസിലുള്ളത് അതേപോലെ പറയുന്ന സാറയുടെ ശീലത്തിന് ആരാധകര്‍ കയ്യടിക്കാറുണ്ട്. ഹോര്‍മോണ്‍ പ്രതിസന്ധി മൂലം അമിതവണ്ണമുണ്ടായിരുന്ന സാറ നടത്തിയ മേക്കോവറും വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. പാപ്പരാസികളുടേയും പ്രിയപ്പെട്ട താരമാണ് സാറ. തന്റെ ചിത്രമെടുക്കാന്‍ കാത്തു നില്‍ക്കുന്നവരെ എന്നും കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്യുന്ന സാറയുടെ ശീലവും കയ്യടി നേടാറുണ്ട്.

  ഇപ്പോഴിതാ സാറ അലി ഖാന്‍ വീണ്ടും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. തന്റെ ചിത്രമെടുക്കാന്‍ കാത്തു നിന്നൊരു ഫോട്ടോഗ്രാഫറെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടപ്പോള്‍ മാപ്പ് ചോദിച്ചെത്തിയ സാറയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. സാറയുടെ പുതിയ സിനിമയായ അത്രംഗി രേ റിലീസിന് തയ്യാറെടുക്കുകയാണ്. ധനുഷും അക്ഷയ് കുമാറുമാണ് ചിത്രത്തിലെ നായകന്മാര്‍. ചിത്രത്തിലെ സാറ അഭിനയിച്ച പാട്ട് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇതിന്റെ ലോഞ്ചിംഗ് പരിപാടിയ്ക്ക് എത്തിയതായിരുന്നു സാറ. ലൈം യെല്ലോ നിറത്തിലുള്ള വസ്ത്രം അണിഞ്ഞായിരുന്നു സാറ എത്തിയത്. പരിപാടി കഴിഞ്ഞ് സാറ പുറത്ത് പോകുമ്പോഴായിരുന്നു സംഭവം.

  സാറ പുറത്ത് വന്നപ്പോള്‍ ചിത്രം എടുക്കാനായി പാപ്പരാസികള്‍ തിരക്ക് കൂട്ടുകായിരുന്നു. ഈ തിരക്ക് നിയന്ത്രിക്കുന്നതിനിടെ സാറയുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളുടെ തള്ളില്‍ ഒരു ഫോട്ടോഗ്രാഫര്‍ വീഴുകയായിരുന്നു. ഇത് കണ്ടതും സാറ ഫോട്ടോഗ്രാഫര്‍മാരുടെ അരികിലേക്ക് എത്തുകയും മാപ്പ് ചോദിക്കുകയുമായിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട് സാറ. തളളിയിട്ടത് ആരെയാണ് എന്ന് ചോദിച്ചു കൊണ്ടാണ് സാറ വരുന്നത്. എന്നാല്‍ ആരും വീണില്ലെന്ന് സെക്യൂരിറ്റി ഓഫീസര്‍മാര്‍ പറയുന്നു. പക്ഷെ അങ്ങനെയല്ലെന്നും ഒരാള്‍ വീണെന്നും അയാള്‍ പോയതാണെന്നും സാറ അവരെ തിരുത്തുകയാണ്.

  കേശു വലിയ ചെക്കനായി, ശിവയ്ക്ക് പൊക്കം വെച്ചു, പാറക്കുട്ടി കുറുമ്പി, എരിവും പുളിയും വിശേഷവുമായി ജൂഹി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വീണ ആള്‍ പോയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച സാറ അയാളോട് മാപ്പ് പറഞ്ഞതായി അറിയിക്കണമെന്ന് മറ്റ് ഫോട്ടോഗ്രാഫര്‍മാരോടായി പറയുകയാണ്. ഇനി ഇതുപോലെ ചെയ്യരുത് ആരേയും തള്ളിയിടരുതെന്നും സാറ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടായി പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. താരത്തെ സംസ്‌കാരത്തോടെ വളര്‍ത്തിയ അമ്മ അമൃത സിംഗിനെയും ചിലര്‍ കമന്റുകളിലൂടെ അഭിനന്ദിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

  Read more about: sara ali khan
  English summary
  Sara Ali Khan Says Sorry After Her Security Guard Pushes Down A Photographer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X