ശുബ്മാനെ ഉപേക്ഷിച്ച് പുതിയ കാമുകനെ കണ്ടെത്തി സാറ അലി ഖാന്‍; സ്വിമ്മിങ് പൂള്‍ ചിത്രങ്ങള്‍ വൈറല്‍
കൂട്ടുകാരനൊപ്പമുള്ള ചിത്രവും ചിത്രത്തോടൊപ്പം സാറ പങ്കുവച്ച വാക്കുകളുമാണ് ചർച്ചയാകുന്നത്
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും അമ്മ അമൃത സിംഗിന്റേയും പാതയിലൂടെയാണ് സാറ സിനിമയിലെത്തുന്നത്. സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം അഭിനയിച്ച കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ചിത്രം വലിയ വിജയമായില്ലെങ്കിലും സാറയുടെ പ്രകടനം കയ്യടി നേടിയിരുന്നു. പിന്നാലെ വന്ന സിമ്പ വന്‍ വിജയമായതോടെ സാറയുടെ കരിയറും ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.
അധികം വൈകാതെ തന്നെ സാറ ബോൡവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. ബോളിവുഡിലെ ഭാവികാല സൂപ്പര്‍ നായികമാരില്‍ ഒരാളായാണ് സാറ അലി ഖാനെ കാണുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാറ അലി ഖാന്‍. തന്റെ മേക്കോവര്‍ സ്‌റ്റോറിയിലൂടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിട്ടുള്ള താരമാണ് സാറ അലി ഖാന്‍. സാറയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

മറ്റ് താരങ്ങളില്‍ നിന്നും സാറയെ വ്യത്യസ്തയാക്കുന്നത് സാറയുടെ ഹ്യുമര്‍ സെന്‍സാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ തമാശ പോസ്റ്റുകൡലൂടെ ഓളം സൃഷ്ടിക്കാറുണ്ട് സാറ. അച്ഛനേയും അമ്മയേയും പോലെ തന്നെ തുറന്ന് സംസാരിക്കുന്ന ശീലക്കാരിയും എന്തിലും തമാശ കണ്ടെത്താന്‍ സാധിക്കുകയും ചെയ്യുന്നതിലെ മിടുക്കുമൊക്കെയാണ് സാറയെ സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരമാക്കുന്നത്. ഇപ്പോഴിതാ സാറയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

സോഷ്യല്‍ മീഡിയ കാലത്തെ താരമായതു കൊണ്ട് തന്നെ ഗോസിപ്പുകളിലും എന്നും സാറയുടെ പേരുണ്ട്. ബോളിവുഡില്‍ കരിയര്‍ ആരംഭിച്ചിട്ട് അധികമായില്ലെങ്കിലും ഇതിനോടകം തന്നെ പല താരങ്ങളുടേയും പേരിനൊപ്പം സാറയുടെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആദ്യ ചിത്രത്തിലെ നായകന്‍ സുശാന്ത് സിംഗ് രജ്പുത് മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്‍ വരെയുള്ളവരുടെ പേരുമായി സാറയുടെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി സാറ അലി ഖാനും യുവ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഡിന്നര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ വാര്‍ത്തയും ഉടലെടുക്കുന്നത്. പിന്നീട് പലപ്പോഴായി ഇരുവരും പ്രണയത്തിലാണെന്ന സൂചന ലഭിക്കുന്ന സംഭവങ്ങളും പ്രതികരണങ്ങളുമൊക്കെയുണ്ടായിട്ടുണ്ട്. എന്നാല്‍ വാര്‍ത്തകളോട് താരങ്ങള്‍ ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ഇപ്പോഴിതാ സാറ പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ വേക്കേഷനുകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട് സാറ അലി ഖാന്‍. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സ്വിമ്മിങ് പൂളില്‍ വെയില്‍ ആസ്വദിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ സാറയോടൊപ്പം ഒരു ആണ്‍ സുഹൃത്തുമുണ്ട്. അതാണ് ചിത്രം വൈറലാകാനുള്ള കാരണം. വിശദമായി വായിക്കാം.

തന്റെ സുഹൃത്തായ സാങ്കിയാണ് ചിത്രത്തില്‍ സാറയോടൊപ്പമുള്ളത്. സാറയും സാങ്കിയും സൂര്യയില്‍ മുങ്ങുന്നു, സാറയും സാങ്കിയും നല്ലൊരു സമയം ചിലവിടുന്നു എന്നാണ് ചിത്രത്തോടൊപ്പം സാറ കുറിച്ചിരിക്കുന്നത്. ഇതോടെ ഈ സുഹൃത്ത് സാറയുടെ കാമുകന്‍ ആണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുന്നത്. അപ്പോള്‍ സാറ ശുബ്മാനേ ഉപേക്ഷിച്ചുവോ അതോ അതെല്ലാം വെറും കെട്ടുകഥയായിരുന്നുവോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആരാണ് സാറയുട കൂടെയുള്ള കൂട്ടുകാരന്‍ എന്നറിയാനുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

എന്നാല്‍ സാറയ്‌ക്കൊപ്പം ചിത്രത്തിലുള്ളത് സാറയുടെ പുതിയ കാമുകനല്ലെന്നും സാറയുടെ അടുത്ത സുഹൃത്താണെന്നുമാണ് ചിലര്‍ പറയുന്നത്. മുമ്പും ഈ സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ സാറ പങ്കുവച്ചിട്ടുണ്ടെന്നും താരത്തിന്റെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളെ പതിവ് പോലെ തന്നെ അവഗണിക്കുകയാണ് സാറ അലി ഖാന്‍ ചെയ്യുന്നത്.
അത് രംഗി രേയാണ് സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് സാറയുടേതായി അണിയറയിലൊരുങ്ങുന്നത്. സാറയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ ഏയ് വതന്‍ മേരേ വതന്‍ ആണ്. ഒടിടി റിലീസായി എത്തുന്ന സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. പിന്നാലെ അനുരാഗ് ബസു ഒരുക്കുന്ന മെട്രോ ഇന്‍ ദിനോ എന്ന ചിത്രത്തിലും സാറ അഭിനയിക്കുന്നുണ്ട്. ആദിത്യ റോയ് കപൂറാണ് ചിത്രത്തില്‍ സാറയുടെ നായകന്‍. വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications