സാരി അഴിക്കില്ല, ഉമ്മ വെക്കാനും പറ്റില്ല! മഴയത്തെ സെക്‌സി പാട്ട് ചെയ്യാന്‍ രവീണ വെച്ച നിബന്ധനകള്‍

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരം. രവീണയുടെ കരിയറില്‍ ഐക്കോണിക്കായി മാറിയ ഒന്നാണ് ടിപ്പ് ടിപ്പ് ബര്‍സാ പാനി. മൊഹ്‌റയിലെ ടിപ്പ് ടിപ്പ് ബര്‍സാ പാനി പാട്ടില്‍ മഞ്ഞ സാരിയില്‍ നൃത്തം ചെയ്യുന്ന രവീണ ആരാധകരുടെ മനസില്‍ ഇന്നും മായാത്ത കാഴ്ചയാണ്. അക്ഷയ് കുമാറായിരുന്നു പാട്ട് രംഗത്തില്‍ ഒപ്പമുണ്ടായിരുന്നു. ഇന്നും ബോളിവുഡ് അനുകരിക്കാനും റീക്രിയേറ്റ് ചെയ്യാനുമൊക്കെ ശ്രമിക്കുന്നതാണ് ഈ ഗാനത്തിലെ രവീണയുടെ പ്രകടനം.

എന്നാല്‍ വളരെ ഹോട്ടായ ഈ പാട്ട് ചെയ്യാന്‍ തുടക്കത്തില്‍ രവീണയ്ക്ക് മടിയായിരുന്നുവെന്ന് ഈയ്യടുത്ത് നിര്‍മ്മാതാവ് ഷബീര്‍ ബോക്‌സ്വാല പറഞ്ഞിരുന്നു. ഇപ്പോഴിതാ രവീണയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ടിപ്പ് ടിപ്പ് ബര്‍സാ പാനി, സുബാന്‍ പേ ജോ നഹീ ആയേ തുടങ്ങിയ പാട്ടുകളില്‍ അഭിനയിക്കുന്നതിന് തനിക്ക് ആദ്യം മടിയായിരുന്നു എന്നാണ് രവീണ പറയുന്നത്.

Raveena Tandon

ഇതെല്ലാം മാദകത്വം നിറഞ്ഞ പാട്ടുകളാണ്. അമിതാമായൊന്നുമില്ലെങ്കിലും. സെന്‍ഷ്വാലിറ്റിയും സെക്ഷ്വാലിറ്റിയും തമ്മില്‍ വളരെ നേര്‍ത്തൊരു അതിര്‍വരമ്പ് മാത്രമാണുള്ളത് എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് രവീണ പറയുന്നത്. ദേഹം മുഴുവന്‍ മൂടിയ രീതിയില്‍ വസ്ത്രം ധരിക്കുമ്പോഴും ഒരാള്‍ക്ക് സെക്‌സിയാകാന്‍ സാധിക്കുമെന്നും രവീണ പറയുന്നു. മുഖത്തേയും കണ്ണുകളിലേയും ഭാവങ്ങളാണ് അതിനുള്ള മാർഗ്ഗങ്ങളായി രവീണ ചൂണ്ടിക്കാണിക്കുന്നത്. പിന്നാലെയാണ് താരം ടിപ്പ് ടിപ്പ് ബര്‍സാ പാട്ടിനെക്കുറിച്ച് സംസാരിക്കുന്നത്.

''എന്റെ സാരി അഴിക്കാനാകില്ലെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് നടക്കില്ല. ചുംബനമുണ്ടാകില്ല. അങ്ങനെ ഒന്നും തന്നെ ഉണ്ടാകില്ല. അങ്ങനെയാണ് അവര്‍ ടിപ്പ് ടിപ്പ് പോലൊന്ന് സൃഷ്ടിക്കുന്നത്. അവിടെ കൃത്യമായൊരു ബാന്‍സുണ്ടായിരുന്നു'' എന്നാണ് രവീണ പറയുന്നത്. നേരത്തെ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് രവീണയുടെ മടിയെക്കുറിച്ച് മനസ് തുറന്നത്.

''അത് നല്ലൊരു സിനിമയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പക്ഷെ മടിച്ചു. ടിപ്പ് ടിപ്പ് ബര്‍സാ പാനി പാട്ടായിരുന്നു കാരണം. അച്ഛന് ഇഷ്ടമാകില്ലെന്നാണ് അവര്‍ പറഞ്ഞത്. സിനിമ അച്ഛനെ കാണിക്കാതിരുന്നാല്‍ പോരെ എന്നായിരുന്നു സംവിധായകന്‍ രാജീവ് റായ് പറഞ്ഞത്. എന്തായാലും ഒടുവില്‍ അവര്‍ സിനിമ ചെയ്യാന്‍ തയ്യാറായി'' എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

Raveena Tandon

രവീണയ്‌ക്കൊപ്പം അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, നസറുദ്ദീന്‍ ഷാ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി. ചിത്രത്തിലെ ടിപ്പ് ടിപ്പ് ബര്‍സാ പാനിയും തൂ ചീസ് ബഡി ഹേയുമൊക്കെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന പാട്ടുകളാണ്. രവീണയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു മൊഹ്‌റ.

അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് രവീണ ടണ്ടന്‍. കെജിഫ് ചാപ്റ്റര്‍ 2വിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ രവീണ അവതരിപ്പിച്ച കഥാപാത്രം കയ്യടി നേടുകയും ചെയ്തു. ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് രവീണ ടണ്ടന്‍. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെയാണ് രവീണയുടെ ഒടിടി എന്‍ട്രി. താരത്തിന്റെ ബോളിവുഡ് ചിത്രത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X