കട്ട് പറഞ്ഞിട്ടും ചുംബിക്കുന്നത് നിര്‍ത്താതെ നടന്‍; 70 പുരുഷന്മാര്‍ക്ക് നടുവില്‍ അര്‍ധനഗ്നയായി നിന്നപ്പോള്‍!
ഇന്റിമേറ്റ് രംഗങ്ങള്‍ സിനിമയില്‍ സാധാരണയാണ്. എന്നാല്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുക മറ്റ് രംഗങ്ങള്‍ പോലെ എളുപ്പമല്ല. അഭിനയിക്കുന്ന താരങ്ങളെ പരാമവധി കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയും അവരുടെ പൂര്‍ണ സമ്മതത്തോടെയുമായിരിക്കണം ഇന്റഇമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ഇതിന് സഹായിക്കുന്നവരാണ് ഇന്റിമസി കോര്‍ഡിനേറ്റര്‍മാര്‍. ഇന്നത്തെ കാലത്ത് ഇത്തരം വിദഗ്ധകരുടെ സഹായം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇന്റിമസി കോര്‍ഡിനേറ്റര്‍മാര്‍ വേണ്ടത് നിര്‍ബന്ധമാകുന്നതെന്ന് വ്യക്തമാക്കുകയാണ് നടി സയനി ഗുപ്ത. ഒരിക്കല്‍ ഒരു നടന്‍ തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ചാണ് സയനി സംസാരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു സയനി ഗുപ്ത. എന്നാല്‍ നടന്റേയോ സിനിമയുടേയോ പേര് പറയാന്‍ സയനി ഒരുക്കമായില്ല.

ഇന്ത്യന്‍ സിനിമയില്‍ ഇന്റിമസി കോര്‍ഡിനേറ്ററുടെ സഹായം വ്യാപകമായി തേടുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ടെന്നാണ് സയനി പറയുന്നത്. ആദ്യമായി താനൊരു ഇന്റിമസി കോര്‍ഡിനേറ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് 2013 ല്‍ മാര്‍ഗരീറ്റ വിത്ത് എ സ്‌ട്രോ എന്ന സിനിമയിലായിരുന്നുവെന്നാണ് സയനി പറയുന്നത്. സാങ്കേതികമായി സമീപിക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റിമേറ്റ് രംഗങ്ങളാണ് ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതെന്നാണ് സയനി പറയുന്നത്.
''എന്നിരുന്നാലും ഒരുപാട് പേര്‍ സാഹചര്യം മുതലെടുക്കും. ഒരിക്കല്‍ ഒരു നടന്‍ കട്ട് പറഞ്ഞിട്ടും എന്നെ ചുംബിക്കുന്നത് തുടര്‍ന്നു. ഞാന്‍ അസ്വസ്ഥയായി. ചെറിയ സംഭവമായിരിക്കും, പക്ഷെ അത് മര്യാദകേടാണ്'' എന്നാണ് സയനി പറയുന്നത്. തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയ മറ്റൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. സംഭവം നടക്കുന്നത് ഹിറ്റ് വെബ് സീരീസായ ഫോര്‍ മോര്‍ ഷോട്ട്‌സിന്റെ ചിത്രീകരണത്തിനിടെയായിരുന്നു.
''കുട്ടിയുടുപ്പിട്ട് എനിക്ക് ബീച്ചില്‍ കിടക്കേണ്ടി വന്നു. ക്രൂവിലുള്ളവര്‍ അടക്കം എഴുപത് പുരുഷന്മാര്‍ ചുറ്റുമുണ്ടായിരുന്നു. എന്റെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. അധികമായിട്ടില്ല. അന്ന് സ്റ്റാഫും കുറവായിരുന്നു. 800 എക്‌സ്ട്രാസുണ്ടായിരുന്നു. ആരെങ്കിലും ഒരാള്‍ ഒരു ഷാളുമായി എന്റെ അടുത്ത് നിന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. വേഗത്തിലുള്ള ഷോട്ട് ആയതിനാല്‍ സുരക്ഷയെക്കുറിച്ച് അവസാനമാകും ചിന്തിക്കുക. എല്ലായിപ്പോഴും ഇന്റിമേറ്റ് രംഗം ആയിരിക്കണം എന്നില്ല, ബൗണ്ടറികള്‍ മറികടക്കാന്‍. അതൊരു പൊതുബോധമാണ്.'' എന്നാണ് സയനി പറയുന്നത്.

ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന നടിയാണ് സയനി ഗുപ്ത. തുടക്കം ചെറിയ വേഷങ്ങളിലൂടേയായിരുന്നു. സമാന്തര സിനിമകൡും മുഖ്യധാര സിനിമകളിലുമെല്ലാം സജീവമാണ് സയനി. ആര്‍ട്ടിക്കിള്‍ 15ലെ പ്രകടനത്തിലൂടെയാണ് താരമായി മാറുന്നത്. തുടര്‍ന്ന് അഖോനി, പഗ്ലെയ്റ്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ് എന്ന വെബ് സീരീസിലെ പ്രകടനം കയ്യടി നേടിക്കൊടുത്തിരുന്നു.
സ്വിഗിറ്റോയാമ് ഒടുവില്‍ പുറത്തിരങ്ങിയ സിനിമ. ഈയ്യടുത്തിറങ്ങിയ വെബ് സീരീസായ കാല്‍ മീ ബേയിലും അതിഥി വേഷത്തിലെത്തിയിരുന്നു. ഇന്‍സൈഡ് എഡ്ജ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. ക്വാബോം കാ ജമേല ആണ് പുതിയ സിനിമ. അഭിനയത്തിന് പുറമെ ഗായിക എന്ന നിലയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് സയനി.


Click it and Unblock the Notifications