ഗര്‍ഭിണിയായ ഭാര്യയെ വഞ്ചിച്ച് മറ്റൊരു സ്ത്രീയുമായി ബന്ധം; സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാതെ ഓം പുരി

സിനിമയുടെ ഗ്ലാമര്‍ ലോകത്ത് തിളങ്ങി നില്‍ക്കുന്ന പലരുടേയും ജീവിതത്തിലേക്ക് ഇറങ്ങി ചെന്നാല്‍ നമ്മളെ കാത്തിരിക്കുന്നത് അത്ര സുഖമുള്ള കാഴ്ചകളായിരിക്കണമെന്നില്ല. ആരാധിക്കുന്ന പലര്‍ക്കും മറ്റൊരു മുഖം കൂടിയുണ്ടെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതായിരിക്കും. അത്തരത്തിലൊന്നാണ് വിഖ്യാത നടന്‍ ഓം പുരിയുടേത്. ആദ്യ ഭാര്യ സീമ കപൂര്‍ ഓം പുരിയെക്കുറിച്ച് നടത്തിയ തുറന്നു പറച്ചില്‍ വാര്‍ത്തയായി മാറുകയാണ്.

എഴുത്തുകാരിയും സംവിധായകയുമാണ് സീമ കപൂര്‍. പ്രശസ്ത നടന്‍ അന്നു കപൂറിന്റെ സഹോദരി കൂടിയാണ് സീമ. ഓം പുരിയുടേയും സീമയുടേയും ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സീമ കപൂര്‍.

Om Puri

തീയേറ്റര്‍ പശ്ചാത്തലമുള്ളവരാണ് ഓം പുരിയും സീമയും. ഈ സമയത്താണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നത്. പത്ത് വര്‍ഷത്തിലധികം പ്രണയിച്ചു നടന്ന ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാല്‍ ഓം പുരി തന്നെ വഞ്ചിച്ചുവെന്നാണ് സീമ പറയുന്നത്. ഇതോടെയാണ് താന്‍ ആ ബന്ധം അവസാനിച്ചതെന്നും അവര്‍ പറയുന്നു. മാത്രമല്ല ആ സമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ കുഞ്ഞിന്റെ പിതൃത്വത്തില്‍ ഓം പുരി സംശയിക്കുകയും തനിക്കെതിരെ കേസ് നല്‍കിയെന്നുമാണ് സീമ പറയുന്നത്.

''കേസിന്റെ അറ്റം വരെ പോയി പൊരുതാമെന്ന് എന്റെ വീട്ടുകാര്‍ പറഞ്ഞു. അദ്ദേഹത്തെ സുപ്രീം കോടതി കയറ്റുമെന്ന് അന്നു ഭായ് പറഞ്ഞു. എന്റെ ചേട്ടത്തി തന്റെ സ്വര്‍ണമെല്ലാം വില്‍ക്കാന്‍ ഒരുക്കമായിരുന്നു. എന്റെ മറ്റൊരു സഹോദരന്‍ തന്റെ സ്ഥലം വില്‍ക്കാനും തയ്യാറായി'' എന്നാണ് സീമ പറയുന്നത്. അതേസമയം കേസുമായി പോയാല്‍ വിധിയാകാന്‍ കാലങ്ങളെടുക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും മാത്രമല്ല, ഓം പുരിയുമായി ഒരു നിയമ യുദ്ധത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും സീമ പറയുന്നു.

കേസ് വേണ്ടെന്ന തന്റെ തീരുമാനത്തെ കുടുംബം എതിര്‍ത്തു. അതേസമയം ജീവനാംശം വേണ്ടെന്ന തന്റെ തീരുമാനം വീട്ടുകാരെ ഓര്‍ത്താണ് താന്‍ വേണ്ടെന്ന് വെക്കുന്നതെന്നും സീമ പറയുന്നു. ''അച്ഛനും അമ്മയും കല്യാണത്തിനായി വലിയൊരു തുക ലോണെടുത്തിരുന്നു. എനിക്ക് ജീവനാംശം വേണ്ടായിരുന്നു. പക്ഷെ ഞാന്‍ ഓര്‍ക്കുന്നുണ്ട്, വീട്ടുകാര്‍ കടത്തിലായിരുന്നു. അന്നു ഭായ് വക്കീലിന് കൊടുക്കാന്‍ യാഷ് ചോപ്രയില്‍ നിന്നും 5000 രൂപ കടം വാങ്ങിയിരുന്നു'' എന്നാണ് സീമ പറയുന്നത്.

വീട്ടുകാരുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദ്ധമാണ് ജീവനാംശം മേടിക്കാന്‍ കാരണമായതെന്നാണ് സീമ പറയുന്നത്. എന്നാല്‍ പിന്നീട് തന്റെ ഗര്‍ഭം അലസിപ്പോയപ്പോള്‍ ഓം പുരി തന്റെ സെക്രട്ടറിയുടെ പക്കില്‍ 25000 രൂപ കൊടുത്തു വിട്ടു. തന്നെ കാണാന്‍ പോലും അദ്ദേഹം ഒരുക്കമായിരുന്നില്ല. ആത്മാഭിമാനിയായ താന്‍ അദ്ദേഹത്തിന്റെ പണം നിരസിച്ചുവെന്നും സീമ പറയുന്നു.

''ഞാന്‍ ഗര്‍ഭിണിയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് നന്ദിതയ്ക്ക് അപകര്‍ഷതയുണ്ടാക്കി. പുരി സാബ് വല്ലാതെ കുടിച്ചിരുന്നു. നന്ദിത സ്ഥിരം പ്രശ്നമുണ്ടാക്കും. ഒരു രാത്രി ഞാന്‍ ഇറങ്ങിപ്പോരാന്‍ തീരുമാനിച്ചു. ഞാന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. എന്നെ ആശ്വസിപ്പിക്കുന്നതിന് പകരം അയാള്‍ സെക്രട്ടറിയുടെ കയ്യില്‍ 25000 രൂപ കൊടുത്തു വിട്ടു. ഞാനത് നിരസിച്ചു. നീ കാണിക്കുന്നത് അഹങ്കാരമാണെന്ന് സെക്രട്ടറി പറഞ്ഞു. അത് അഹങ്കാരമായിരുന്നില്ല, ആത്മാഭിമാനമായിരുന്നു'' എന്നാണ് സീമ പറയുന്നത്.

1991 ലാണ് ഓം പുരി സീമയെ വിവാഹം കഴിക്കുന്നത്. പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകയായ നന്ദിതയുമായി അദ്ദേഹം അടുപ്പത്തിലാകുന്നത്. ഇതോടെയാണ് സീമ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നത്. വിവാഹം കഴിച്ച് എട്ടാം മാസം തങ്ങള്‍ പിരിഞ്ഞുവെന്നാണ് സീമ പറയുന്നത്. പിന്നീട് 1993 ല്‍ ഓം പുര നന്ദിതയെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. പക്ഷെ 2013 ല്‍ ഇരുവരും പിരിഞ്ഞു. എന്നാല്‍ പിന്നീട് തന്റെ മുന്‍ ഭാര്യമാരുമായി രമ്യതയിലെത്താന്‍ ഓം പുരിയ്ക്ക് സാധിച്ചു. 2017 ല്‍ അദ്ദേഹം മരിച്ചപ്പോള്‍ ഇരുവരും തങ്ങളുടെ വീടുകളില്‍ പ്രാര്‍ത്ഥന നടത്തുകയുംചെയ്തിരുന്നു.

ഇന്ത്യന്‍ സിനിമാലോകത്തെ എന്നല്ല, ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് ഓം പുരിയെ വിലയിരുത്തുന്നത്. ഹിന്ദിയിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും മലയാളം, ഉറുദു, ബംഗാളി, കന്നഡ, ഇംഗ്ലീഷ്, പഞ്ചാബ്, ഗുജറാത്തി, തെലുങ്ക്, മറാത്തി സിനിമകളിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ ഓം പുരിയെ തേടിയെത്തിയിട്ടുണ്ട്. 1990 ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്യുകയും ചെയ്തിട്ടുണ്ട്.

നാടകത്തിലൂടെയാണ് ഓം പുരി സിനിമയിലെത്തുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. ആക്രോഷ്, ആരോഹണ്‍, അര്‍ധ് സത്യ, ജാനേ ഭ ദോ യാരോ, ഫേരാ ഫേരി, ഘായല്‍, നരസിംഹ, മാച്ചിസ്, ഗുപ്ത്, പ്യാര്‍ തോ ഹോനാ ഹി താ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. 1982 ല്‍ ആരോഹണ്‍, 1984 ല്‍ അര്‍ധ് സത്യ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ഓം പുരിയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നായകനായും കൊമേഡിയനായും വില്ലനായും സപ്പോര്‍ട്ടിംഗ് ക്യാര്കടറായുമെല്ലാം ഓം പുരിയെത്തിയിട്ടുണ്ട്. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഓം പുരി. സമാന്തര സിനിമാ ലോകത്തെ സൂപ്പര്‍ താരമായിരുന്നു ഓം പുരി.

ഓം പുരിയുടെ കുട്ടിക്കാലം പ്രശ്‌നഭരിതമായിരുന്നു. അദ്ദേഹത്തിന് ആറ് വയസുള്ളപ്പോഴാണ് അച്ഛനെ മോഷണക്കുറ്റത്തിന് അകത്താക്കുന്നത്. ഇതോടെ കുടുംബത്തിന് വീട് വിട്ടിറങ്ങേണ്ടി വന്നു. കുടുംബം പുലര്‍ത്താന്‍ ഓം പുരിയുടെ ചേട്ടന്‍ കൂലിയായി. ഓം പുരിയാകട്ടെ ചായക്കടയിലും ജോലി ചെയ്തു. തൊട്ടടുത്തുള്ള റെയില്‍വെ ട്രാക്കില്‍ നിന്നും കല്‍ക്കരി പെറുക്കി വരെ ജീവിച്ചിട്ടുണ്ട് ഓം പുരി.

Om Puri

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോഴാണ് ഓം പുരി നസറുദ്ദീന്‍ ഷായെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനൊപ്പമാണ് ഓം പുരി പൂനെയിലെ എഫ്ടിഐയിലെത്തുന്നത്. കുട്ടികളുടെ സിനിമയായ ചോര്‍ ചോര്‍ ചുപ് ജാ ആയിരുന്നു ആദ്യ സിനിമ. ആക്ടേഴ്‌സ് സ്റ്റുഡിയോയിലും അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് വിഖ്യാത നടന്മാരായ ഗുല്‍ഷന്‍ ഗ്രോവറും അനില്‍ കപൂറും അവിടെ വച്ചാണ് ഓം പുരിയുടെ ശിഷ്യന്മാരാകുന്നത്.

ഓം പുരി, നസറുദ്ദീന്‍ ഷാ, അമരീഷ് പുരി, ഷബാന അസ്മി, സ്മിതാ പാട്ടീല്‍ എന്നിവരെല്ലാം ഒരേ കാലത്ത് സമാന്തര സിനിമാ ലോകത്ത് നിന്നും ഉയര്‍ന്നു വന്നവരാണ്. പിന്നീട് വാണിജ്യ സിനിമയിലും ഒരിടം കണ്ടെത്താന്‍ അവര്‍ക്കെല്ലാം സാധിച്ചു. പാക്കിസ്താന്‍ സിനിമകളിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്. മുന്‍ ഭാര്യ സീമ കപൂര്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ കബഡിയാണ് ഓം പുരി അവസാനമായി അഭിനയിച്ച സിനിമ. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആടുപുലിയാട്ടം, പുരാവൃത്തം എന്നീ മലയാള സിനിമകളിലാണ് ഓം പുരി അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തെ പോലൊരു ഇതിഹാസ താരത്തിന്റെ വിടവ് ഒരിക്കലും നികത്താന്‍ സിനിമാ ലോകത്തിന് സാധിക്കില്ല.

Read more about: om puri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X