നിന്നെ ഒരു മാസത്തേക്ക് വേണം, 8000 ഡോളര്‍ തരാം; '100 വയസുകാരന്റെ' ഓഫറിനെപ്പറ്റി സീമ സജ്‌ദേഹ്‌

മൂന്നാം സീസണുമായി മടങ്ങിയെത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഫാബുലസ് ലൈവ് വെഴ്‌സസ് ബോളിവുഡ് വൈവ്‌സ്. ഷോയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് സീമ സജ്‌ദേഹ്. ഫാഷന്‍ ഡിസൈനറും സൊഹൈല്‍ ഖാന്റെ മുന്‍ ഭാര്യയുമായ സീമ ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചുള്ള സീമയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുകയാണ്.

ഷോയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങള്‍ ഫീവര്‍ എഫ്എമ്മിന് അഭിമുഖം നല്‍കിയിരുന്നു. സീമയ്‌ക്കൊപ്പം ഭാവന പാണ്ഡെ, റിദ്ധിമ കപൂര്‍, നീലം കോതാരി, മഹീപ് കപൂര്‍, ശാലിനി പസി, കല്യാണി സാഹ ചൗള എന്നിവരും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെയാണ് സീമ തന്റെ അനുഭവം പങ്കിട്ടത്. തനിക്ക് ലഭിച്ച ഏറ്റവും അരോചകമായ മെസേജിനെക്കുറിച്ചാണ് സീമ സംസാരിക്കുന്നത്.

Seema Sajdeh

''ഒരാള്‍ ഒരിക്കല്‍ എനിക്ക് ഒരു മാസത്തെ ബജറ്റ് ഓഫര്‍ ചെയ്തു. അരോചകമായിരുന്നു ആ അനുഭവം. നിങ്ങളെ എനിക്ക് ലഭിച്ചാല്‍ സന്തോഷമായിരിക്കും, ഇതാണ് എന്റെ ബജറ്റ് എന്ന് അയാള്‍ പറഞ്ഞു. 7000-8000 ഡോളര്‍ ആയിരുന്നു അയാള്‍ വാഗ്ദാനം ചെയ്തത്. അയാളുടെ മുഖം കണ്ടതും എനിക്ക് ഹൃദയാഘാതം വന്നു'' എന്നാണ് സീമ പറഞ്ഞത്. ഒരു മാസത്തേക്ക് തന്നെ പണം തന്ന് വാങ്ങാന്‍ ശ്രമിച്ച അയാള്‍ക്ക് നൂറ് വയസിനടുത്ത് പ്രായമുണ്ടായിരുന്നുവെന്നും സീമ പറയുന്നുണ്ട്.

ചിരിച്ചു കൊണ്ടാണ് സീമ അനുഭവം പങ്കിടുന്നതെങ്കിലും അതിന് പിന്നിലെ ഭയപ്പെടുത്തുന്ന സാഹചര്യം എല്ലാവര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. അയാളുമായി താന്‍ പിന്നീട് സംസാരിച്ചിട്ടില്ലെന്നും സീമ പറയുന്നുണ്ട്. അതേസമയം സൊഹൈല്‍ ഖാനുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷം വിക്രം അഹൂജയുമായി പ്രണയത്തിലായിരിക്കുകയാണ് സീമ. വിക്രമും സീമയും നേരത്തെ പ്രണയത്തിലായിരുന്നവരാണ്. തങ്ങള്‍ വീണ്ടും പ്രണയത്തിലായതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജീവിതം ഒരു സര്‍ക്കിള്‍ ആണെന്നാണ് സീമ പറയുന്നത്.

Seema Sajdeh

സൊഹൈല്‍ ഖാനും സീമയും ഏറെനാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഈയ്യടുത്താണ് പിരിയുന്നത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം താന്‍ മറ്റൊരാളുമായി പ്രണയത്തിലായതിനെക്കുറിച്ച് മകനോട് ഷോയില്‍ മകനോട് സീമ സംസാരിക്കുന്നുണ്ട്. എന്നാല്‍ അമ്മയുടെ തീരുമാനത്തെ ആദരവോടെയാണ് മകള്‍ കാണുന്നത്. മറ്റൊരു ബന്ധത്തിലേക്ക് കടന്നതില്‍ അമ്മയോട് ദേഷ്യമുണ്ടോ എന്നായിരുന്നു സീമ മകനോട് ചോദിച്ചത്.

'' തീര്‍ച്ചയായും ഇല്ല. ഒരു ഘട്ടത്തിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടി വരും. ഒരു പങ്കാളി വേണ്ടി വരും. അത് സ്വാഭാവികമാണ്. അത് അംഗീകരിക്കാന്‍ സാധിക്കുന്നതാണ്'' എന്നായിരുന്നു സീമയോട് മകന്‍ പറഞ്ഞത്. അതേസമയം താനും സൊഹൈലും എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് സീമ ഇതുവരേയും തുറന്ന് പറഞ്ഞിട്ടില്ല. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരനാണ് നടനും സംവിധായകനുമായ സൊഹൈല്‍ ഖാന്‍.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X