'അവര്‍ എന്നെ കൊല്ലുമെന്ന് ഭയന്നു'; സൊഹൈലുമായി പിരിഞ്ഞ ശേഷം മറ്റൊരാളെ പ്രണയിക്കാന്‍ പേടിച്ചു; സീമ നേരിട്ടത്
ബോളിവുഡിനെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു സൊഹൈല്‍ ഖാന്റേയും സീമ സജ്‌ദേഹിന്റേയും. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 22 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. 2022 ലാണ് സീമയും സൊഹൈലും പിരിയുന്നത്. സല്‍മാന്റെ സഹോദരന്‍ കൂടിയായ സൊഹൈല്‍ നടനായും സംവിധായകനായും സാന്നിധ്യം അറിയിച്ച താരമാണ്.
വിവാഹ മോചനത്തിന് ശേഷം നെറ്റ്ഫ്‌ളിക്‌സ് ഷോ ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സില്‍ സീമ എത്തിയിരുന്നു. ഷോയില്‍ വച്ച് തങ്ങളുടെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് സീമ തുറന്ന് പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹ ബന്ധം അവസാനിച്ചുവെന്നും താന്‍ ഇപ്പോള്‍ നടന്‍ വിക്രം അഹൂജയുമായി പ്രണയത്തിലാണെന്നുമാണ് സീമ പറഞ്ഞത്. സൊഹൈലിനുമായി വിവാഹം കഴിക്കും മുമ്പ് സീമ വിക്രമിനെ പ്രണയിച്ചിരുന്നു.

അതേസമയം വിവാഹ മോചനത്തിന് ശേഷം മറ്റൊരാളുമായി അടുപ്പത്തിലാകാന്‍ തനിക്ക് ഭയമായിരുന്നു എന്നാണ് സീമ പറയുന്നത്. തെറ്റായ ആളെയാകുമോ താന്‍ തിരഞ്ഞെടുക്കുക എന്നതായിരുന്നു സീമയെ അലട്ടിയിരുന്ന ആശങ്ക.
''സത്യസന്ധമായി പറഞ്ഞാല്‍ അതായിരുന്നു ഏറ്റവും മോശം ഘട്ടം. വെറുതെ ചെല്ലു, കാണൂ സാസംരിക്കൂ എന്നൊക്കെ എന്നോട് എല്ലാവരും പറഞ്ഞു. പക്ഷെ ഞാന്‍ ലോ ആന്റര്‍ ഓര്‍ഡര്‍ എസ്‌വിയു പതിവായി കാണാറുണ്ട്. അതിനാല്‍ ഞാന്‍ കൊല്ലപ്പെടുമോ എന്ന് ഭയന്നു. അയാള്‍ ഒരു സീരിയല്‍ കില്ലര്‍ ആണെങ്കിലോ?'' എന്നാണ് സീമ പറയുന്നത്.
അതേസമയം താന്‍ പഴയ ആളാണെന്നും ഇന്നത്തെ ഡേറ്റിംഗ് രീതികളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും സീമ പറയുന്നു. അതുകാരണവും അബദ്ധം പറ്റിയിട്ടുണ്ടെന്നാണ് സീമ പറയുന്നത്. ഒരിക്കല്‍ മദ്യലഹരിയില്‍ ഡേറ്റിംഗ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ''അവര്‍ നിര്‍ദ്ദേശിച്ചത് പോലെ തന്നെ ഞാന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കാണുന്നത് പങ്കാളിയാക്കാന്‍ താല്‍പര്യമുള്ള ജെന്ററായി നല്‍കിയത് ഫീമെയില്‍ എന്നാണ്. ഞാന്‍ കരുതിയത് അവര്‍ ചോദിച്ചത് എന്റെ ജെന്റര്‍ ആണെന്നാണ്'' സീമ പറയുന്നു.
അതേസമയം 22 വര്‍ഷത്തിന് ശേഷമുള്ള വേര്‍പിരിയില്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് സീമ പറയുന്നത്. എന്നാല്‍ ഒരു ഘട്ടം എത്തിയതോടെ അത് വളരെ അത്യാവശ്യമായി മാറിയെന്നാണ് സീമ പറയുന്നത്. ''എപ്പോഴും പരസ്പരം പഴിക്കുന്നൊരു ദാമ്പത്യത്തില്‍ കുട്ടികള്‍ക്കും 100 ശതമാനം ശ്രദ്ധ നല്‍കാന്‍ സാധിക്കില്ല. അവരും നഷ്ടം സഹിക്കേണ്ടി വരും. വീട്ടില്‍ അസ്വസ്ഥത അനുഭവിക്കുന്നൊരു രക്ഷിതാവ് ഉണ്ടെങ്കില്‍ ആ അന്തരീക്ഷവും മോശമാകും'' എന്നാണ് സീമ വിവാഹ മോചനത്തെക്കുറിച്ച് പറയുന്നത്.

രണ്ട് മക്കളാണ് സീമയ്ക്കും സൊഹൈലിനുമുള്ളത്. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും തങ്ങള്‍ എപ്പോഴും ഒരു കുടുംബം ആയിരിക്കുമെന്നാണ് സീമ പറയുന്നത്. സൊഹൈലിന്റെ കുടുംബവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ആ ബന്ധം തകര്‍ക്കാന്‍ ഒന്നിനും സാധിക്കില്ല. ഇന്നത്തെ തന്നെ രൂപപ്പെടുത്തുന്നതില്‍ സൊഹൈലിന്റെ കുടുംബത്തിന് വലിയ പങ്കുണ്ടെന്നും സീമ പറയുന്നു.
സല്‍മാന്റെ രണ്ട് സഹോദരന്മാരില്‍ ഒരാളാണ് സൊഹൈല്‍ ഖാന്‍. 2002 ല്‍ മേനെ ദില്‍ തുജ്‌കോ ദിയ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായകനായും സഹനടനായുമെല്ലാം എത്തി. ഔസാര്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തില്‍ അരങ്ങേറുന്നത്. ഫ്രീക്കി അലിയാണ് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. നിര്‍മ്മാതാവായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദബാംഗ് ത്രീയിലാണ് ഒടുവിലായി അഭിനയിച്ചത്.


Click it and Unblock the Notifications











