കൂള്‍ ഡ്രിംഗ്‌സില്‍ മയക്കുമരുന്ന് കലക്കി തന്നു; ഓഡിഷനിടെ നടന്നത്; ദുരനുഭവം വെളിപ്പെടുത്തി നടി

ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് രത്തന്‍ രാജ്പുത്. രാവണ്‍, അഗല ജനം, രത്തന്‍ കി രിഷ്ത തുടങ്ങി നിരവധി ജനപ്രീയ പരമ്പരകളിലൂടെ സീരിയല്‍ രംഗത്ത് നിറഞ്ഞു നിന്ന താരം. 2017 ല്‍ തന്റെ അച്ഛന്റെ മരണത്തോടെയാണ് രത്തന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. പിന്നാലെ താരത്തിന് ഓട്ടോ ഇമ്യുണ്‍ പ്രശ്‌നവും കണ്ടെത്തി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തിരികെ വരാനുള്ള ശ്രമത്തിലാണ് രത്തന്‍.

ഇതിനിടെ ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെക്കുകയാണ് രത്തന്‍. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് രത്തന്റെ തുറന്നു പറച്ചില്‍. തന്റെ തുടക്കകാലത്താണ് രത്തന് മോശം അനുഭവമുണ്ടായത്. ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ സുഹൃത്തിനേയും കൂട്ടി പോയതായിരുന്നു താന്‍ എന്നാണ് രത്തന്‍ പറയുന്നത്. ഓഡിഷന് സംവിധായകന്‍ ഉണ്ടായിരുന്നില്ലെന്നും രത്തന്‍ പറയുന്നുണ്ട്.

Ratan Raajputh

''ഞാന്‍ ഓഡിഷന്‍ നല്‍കി. പക്ഷെ അവിടെ സംവിധായകന്‍ ഉണ്ടായിരുന്നില്ല. ഒരു കോ-ഓര്‍ഡിനേറ്ററാണ് എന്റെ ഓഡിഷന്‍ എടുത്തത്. മാഡം നിങ്ങള്‍ നന്നായി ചെയ്തു, സാര്‍ നിങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്, നിങ്ങള്‍ തന്നെയായിരിക്കും എന്ന് അയാള്‍ പറഞ്ഞു. ഞാന്‍ ഓക്കെ എന്ന് മാത്രം പറഞ്ഞു'' രത്തന്‍ പറയുന്നു. താന്‍ എവിടേയും ഒറ്റയ്ക്ക് പോകാറില്ല. അതിനാല്‍ തന്റെ കൂടെ സുഹൃത്തും ഉണ്ടായിരുന്നുവെന്നാണ് രത്തന്‍ പറയുന്നത്.

''അവര്‍ ഞങ്ങള്‍ക്ക് കൂള്‍ ഡ്രിംഗ്‌സ് വേണമോ എന്ന് ചോദിച്ചു. നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ കുറച്ച് കുടിച്ചു. അടുത്തൊരു ഓഡിഷന് വിളിക്കാമെന്ന് അവര്‍ പറഞ്ഞു. ഞാനും സുഹൃത്തും തിരിച്ച് വീട്ടിലേക്ക് പോന്നു. പക്ഷെ പിന്നീട് എനിക്ക് ചെറുതായി തല കറങ്ങുന്നത് പോലെ തോന്നി. അപ്പോഴാണ് ഡ്രിംഗ്‌സില്‍ എന്തെങ്കിലും കലക്കിയിട്ടുണ്ടാകുമോ എന്ന് ഞാന്‍ ചിന്തിച്ചത്'' എന്നാണ് രത്തന്‍ പറയുന്നത്. ഇതിന് ശേഷം താന്‍ തിരികെ അവിടേക്ക് പോയില്ലെന്നും ആ തിരക്കഥയോട് നോ പറഞ്ഞുവെന്നും രത്തന്‍ പറയുന്നു.

നേരത്തെ തന്റെ അച്ഛന്റെ മരണം തന്നെ വിഷാദരോഗിയാക്കിയെന്ന് രത്തന്‍ തുറന്നു പറഞ്ഞിരുന്നു. അതുമൂലമാണ് താന്‍ അഭിനയത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് രത്തന്‍ പറഞ്ഞത്. പിന്നാലെ ഓട്ടോഇമ്യൂണ്‍ പ്രശ്‌നം കൂടെ കണ്ടെത്തിയതോടെ തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായി അത് മാറിയെന്നും രത്തന്‍ പറയുന്നു. പിന്നീടുള്ള സമയം താരം ചികിത്സയ്ക്കായി മാറ്റിവച്ചു. ഇതിനിടെയാണ് 2020 ല്‍ രത്തന്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. തന്റെ യാത്രകളും മറ്റും ചാനലിലൂടെ രത്തന്‍ പങ്കുവെക്കാറുണ്ട്.

Ratan Raajputh

സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞു നില്‍ക്കുന്നുണ്ട് രത്തന്‍ ഇപ്പോള്‍. അതേസമയം അഭിനയത്തിലേക്ക്, പ്രത്യേകിച്ച് സീരിയല്‍ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ തന്നോട് ഉപദേശം തേടാറുണ്ടെന്നും രത്തന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെക്കുന്ന താരങ്ങളുടെ നീണ്ട പട്ടികയിലെ പുതിയൊരു പേര് മാത്രമാണ് രത്തന്‍ രാജ്പുത്. സീരിയല്‍ രംഗത്തു നിന്ന് തന്നെ മുമ്പും പലരും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നതായി പ്രമുഖ താരങ്ങള്‍ തന്നെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X