For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒഴിവു സമയങ്ങളിൽ ഞാൻ എന്നെ സ്വയം ലാളിക്കുന്നത് ഇങ്ങനെ': രസകരമായ ട്വീറ്റുമായി ഷാരൂഖ് ഖാൻ

  |

  ലോകം കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരം തുടർ പരാജയങ്ങളെ തുടർന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് വമ്പൻ ചിത്രങ്ങളുമായി വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ.

  മികച്ച നടനെന്നതിന് ഉപരി വളരെ നർമ്മബോധമുള്ള താരം കൂടിയാണ് ഷാരൂഖ്. ആലിയ ഭട്ടിനൊപ്പം ചേർന്ന് അദ്ദേഹം നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡാർലിംഗ്സ്' ഇന്നലെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. അതിനിടെ, തന്റേതായ ശൈലിയിൽ ട്വിറ്ററിലൂടെ 'ഡാർലിംഗ്സി'നോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരിക്കുകയാണ് ഷാരൂഖ്.

  'ഡങ്കി' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു ഷാരൂഖ്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെയും ബുഡാപെസ്റ്റിലെയും ചിത്രീകരണം പൂർത്തിയാക്കി താരം മടങ്ങിയെത്തിയത്. ഏകദേശം 21 ദിവസത്തെ ഷൂട്ടിന് ശേഷമാണ് താരത്തിന്റെ മടക്കം. ഇടവേളയ്ക്ക് ശേഷം ആറ്റ്ലീയുടെ 'ജവാനി'ലാണ് ഷാരൂഖ് ഇനി അഭിനയിക്കുക. അതിനിടെയാണ് തന്റെ ഒഴിവു സമയത്തെ പദ്ധതികൾ താരം ട്വിറ്ററിൽ കുറിച്ചത്.

  "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ ജോലി ചെയ്യുന്നു.... അതുകൊണ്ട് എന്റെ പ്രിയപ്പെട്ട കഴിഞ്ഞ കാലങ്ങളിലേക്ക് മുഴുകേണ്ടതുണ്ട്.... എനിക്ക് എന്നെ തന്നെ സ്നേഹിക്കാനും ലാളിക്കാനുമായി തംസ് അപ്പിനോടൊപ്പവും ഡാർലിംഗിസിനോടൊപ്പം ഈ ദിവസം ചെലവഴിക്കും. ഡാർലിംഗ്സ് (ഇതൊരു പരസ്യമല്ല). തന്റെ പുതിയ പരസ്യവും സിനിമയും ചേർത്ത് താരം ട്വീറ്റ് ചെയ്തു. തംസ് അപ്പിന്റെ ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ്. ഒരുവെടിക്ക് രണ്ടുപക്ഷി എന്ന തരത്തിലുള്ള ഷാരൂഖിന്റെ ട്വീറ്റ് ആരാധകരിലും ചിരിയുണർത്തിയിരിക്കുകയാണ്.

  Also Read: 'ഞങ്ങൾ വഴക്കാളികളായ സഹോദരങ്ങളെ പോലെയാണ്'; സൗഹൃദത്തെക്കുറിച്ച് ആലിയയും വരുണും

  ആനന്ദ് എൽ റായി സംവിധാനം ചെയ്ത ഫാന്റസി ചിത്രം 'സീറോ' ആണ് ഷാരൂഖിന്റെ അവസാന ചിത്രം. നാല് വർഷം മുൻപ് ഇറങ്ങിയ ചിത്രത്തിൽ അനുഷ്‌ക ശർമയും കത്രീനയുമായിരുന്നു നായികമാർ. സിനിമ ബോക്സ്ഓഫീസിൽ വലിയ വിജയമായില്ല. തുടർന്നാണ് ഷാരൂഖ് സിനിമകളിൽ നിന്ന് ഒരു ഇടവേളയെടുത്തത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍, ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഇടവേളയ്ക്ക് ശേഷം വരാനിരിക്കുന്ന ഷാരൂഖിന്റെ പുതിയ പ്രോജക്ടുകൾ.

  Also Read: മീശ വടിച്ചിട്ട് അഭിനയിച്ച രണ്ട് സിനിമകളും പൊട്ടി; മീശ വടിക്കില്ലെന്ന തീരുമാനം എടുത്തതിനെ കുറിച്ച് അനില്‍ കപൂർ

  Recommended Video

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം, ഇന്നലെ പുറത്തിറങ്ങിയ 'ഡാർലിംഗ്‌സി'ൽ ആലിയ ഭട്ടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം റോഷൻ മാത്യു, ഷെഫാലി ഷാ, വിജയ് വർമ്മ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  നേരത്തെ 'ഡാർലിംഗ്‌സി'ന്റെ റിലീസിന് മുന്നോടിയായി ഷാരൂഖ് ഖാൻ ചിത്രത്തെക്കുറിച്ച് താൻ എത്രമാത്രം ഉത്കണ്ഠാകുലനാണെന്ന് പങ്കുവെച്ചിരുന്നു. എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രത്തിന്റെ ഉത്തരവാദിത്തം ഞാനുമായി പങ്കുവച്ചതിൽ ഏറെ ഉത്കണ്ഠാകുലനാണ്, ചിത്രത്തിന്റെ റിലീസ് വരെ താൻ നഖം കടിച്ച് ഇരിപ്പാകുമെന്നും ആലിയ ഭട്ടിനെ അഭിസംബോധന ചെയ്ത് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ചിത്രം മനോഹരമായി തീരുമെന്നും അതിന്റെ ആത്മാവും വെളിച്ചവുമെല്ലാം നിങ്ങളാണെന്നും ഷാരൂഖ് കുറിച്ചിരുന്നു.

  Read more about: shah rukh khan
  English summary
  Shah Rukh Khan discloses how he pampers himself on off days on a tweet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X