twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോദി പറഞ്ഞു അൽപം വൈകിയെങ്കിലും ഷാരൂഖ് അത് കേട്ടു!! ജനങ്ങളോട് അത് വൈകരുതെന്ന് താരം..

    |

    ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. പല സംസ്ഥാനങ്ങളും ഇതിനോടകം പോളിങ് ബൂത്തിൽ എത്തിയിട്ടുമുണ്ട്. ഇത്തവണ സിനിമ താരങ്ങളും തങ്ങളുടെ അഭിപ്രായം പ്രകടമാക്കി രംഗത്തെത്തിയിട്ടുണ്ട്. വോട്ട് ചെയ്യുക എന്നത് ഒരു പൗരന്റെ അവകാശമാണെന്നും അത് കൃത്യമായി നിറവേറ്റണമെന്ന് താരങ്ങൾ തങ്ങളുടെ ആരാധകരോട് ആവശ്യപ്പെടുന്നത്. മുൻ വർഷങ്ങളിൽ കാണാൻ കഴിയാത്ത ഒരു ഇലക്ഷൻ ട്രെന്റ് ഇക്കുറി സിനിമ മേഖലയിൽ കാണുന്നുണ്ട്.

    വോട്ട് ചെയ്യാനായി ജോജു അമേരിക്കയിൽ നിന്ന് പറന്നെത്തി!!രാവിലെ ബൂത്തിലെത്തി, വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ കണ്ടത്, പറ്റിയ അബദ്ധത്തെ കുറിച്ച് ജോജു... വോട്ട് ചെയ്യാനായി ജോജു അമേരിക്കയിൽ നിന്ന് പറന്നെത്തി!!രാവിലെ ബൂത്തിലെത്തി, വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ കണ്ടത്, പറ്റിയ അബദ്ധത്തെ കുറിച്ച് ജോജു...


    ബോളിവുഡിൽ മാത്രമല്ല ഈ ട്രെന്റ് നിലനിൽക്കുന്നത്. തെന്നിന്ത്യൻ സിനിമ മേഖലയിലും നാടിന്റെ നന്മയ്ക്കായി വോട്ട് അഭ്യർഥിച്ച് താരങ്ങൾ എത്തിയിരുന്നു. രാജ്യത്തെ കലാ-കായിക-സാസ്കാരിക മേഖലയിലുള്ള പ്രമുഖരോട് ജനങ്ങളെ വോട്ട് ചെയ്യാൻ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ റാപ് വീഡിയോയാണ്.

    മക്കൾ പോൺ ചിത്രത്തിൽ വരുമോ?  തന്റെ ലക്ഷ്യം  വേറെയെന്ന് സണ്ണി ലിയോൺ..  ട്രോളിയവർക്ക് ഇതിൽ കൂടുതൽ  മറുപടി കിട്ടാനില്ല..മക്കൾ പോൺ ചിത്രത്തിൽ വരുമോ? തന്റെ ലക്ഷ്യം വേറെയെന്ന് സണ്ണി ലിയോൺ.. ട്രോളിയവർക്ക് ഇതിൽ കൂടുതൽ മറുപടി കിട്ടാനില്ല..

    മോദി പറഞ്ഞു ഷാരൂഖ് അത് കേട്ടൂ

    മോദി പറഞ്ഞു ഷാരൂഖ് അത് കേട്ടൂ

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാൻ ജനങ്ങളോട് അഭ്യർഥിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സ്വന്തമായി പുറത്തിറക്കിയ റാപ് വീഡിയോയിലൂടെയാണ് താരം വോട്ട് അഭ്യർഥിച്ചിരിക്കുന്നത്. പ്രധാന മന്ത്രി ക്രിയേറ്റിവിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികരണം എന്ന നിലയിലാണ ഷാരൂഖ് സ്വന്തമായി ഒരു റാംപ് വീഡിയോ പുറത്തിറക്കിയത്.

    വീഡിയോ ഇറക്കാൻ വൈകിപ്പോയി

    വീഡിയോ ഇറക്കാൻ വൈകിപ്പോയി

    പ്രധാനമന്ത്രി പറഞ്ഞതിനനുസരിച്ച് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ വൈകിയെങ്കിലും വോട്ട് ചെയ്യാൻ ആരും കാല താമസം വരുത്തരുതെന്ന് ഷാരൂഖ് ആമുഖമായി പറയുന്നുണ്ട്. വോട്ട് നമ്മുടെ അവകാശം മാത്രമല്ല അധികാരം കൂടിയാണെന്നും താരം ട്വീറ്ററിൽ കുറിച്ചു. ഷാരൂഖിന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്.

    ഗംഭീര  പ്രയത്നം

    ഗംഭീര പ്രയത്നം

    ഷാരൂഖിന്റെ റാപ് വീഡിയോ കുറിച്ച് മോദിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഗംഭീര പ്രയത്നം, രാജ്യത്തെ വോട്ടർമാർ, പ്രത്യേകിച്ചും കന്നി വോട്ടർമാർ തീർച്ചയായും തങ്കളുടെ അഭ്യർത്ഥന കേൾക്കുകയും വലിയ തോതിൽ വോട്ട് ചെയ്യാൻ എത്തുമെന്ന് തനിയ്ക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. അതേസമയം ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയ്ക്കോ സ്ഥാനാർഥിയ്ക്കോ വേണ്ടിയല്ല താരം വീഡിയോ പുറത്തിറക്കിയത്. എബി വിരാലിന്റെ വരികൾക്ക് തനിഷ്ക ബാഗ്ചിയാണ് ഷാരൂഖിന്റെ മ്യൂസിക് വീഡിയോയ്ക്ക് സംഗീതം നൽകിയത്.

     വോട്ട്  ആരാഞ്ഞ് താരങ്ങൾ

    വോട്ട് ആരാഞ്ഞ് താരങ്ങൾ

    പ്രേക്ഷകരോട് വോട്ട് അഭ്യർഥിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. വോട്ട് ജനങ്ങളുടെ അവകാശമാണെന്നും നല്ല ഭരണത്തിനായി വോട്ട് ചെയ്യണമെന്നുമായിരുന്നു പ്രേക്ഷകരോടുള്ള താരങ്ങളുടെ അഭ്യർഥന. ഇക്കുറി നിരവധി താരങ്ങൾ ജനവിധി തേടുന്നുണ്ട്.

    English summary
    Shah Rukh Khan endorses PM Modi’s voting awareness appeal in new video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X