ഗൗരി നിങ്ങളെ പ്രണയിക്കാന്‍ കാരണമെന്ത്? ആരാധകന് ഷാരൂഖിന്റെ രസികന്‍ ഉത്തരം
സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. സീറോയുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഷാരൂഖ്. എന്നാല്‍ വിട്ടു നില്‍ക്കുമ്പോഴും ആരാധകരുമായുള്ള ബന്ധം ഷാരൂഖ് മോശമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും താരം നിറഞ്ഞു നില്‍ക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന രീതി കഴിഞ്ഞ കുറച്ച് നാളുകളായി ഷാരൂഖ് തുടരുന്നതാണ്. ഈയ്യടുത്തും ആസ്‌ക് എസ്ആര്‍കെ എന്ന ചോദ്യോത്തര പരിപാടി ഷാരൂഖ് നടത്തി. നിരവധി പേരാണ് ഷാരൂഖിനോട് ചോദ്യങ്ങളുമായെത്തിയത്. പതിവ് പോലെ രസികന്‍ മറുപടികള്‍ നല്‍കി കൈയ്യടി നേടുകയാണ് ഷാരൂഖ്.

രസകരമായ ചോദ്യങ്ങളാണ് ആരാധകര്‍ക്കുണ്ടായിരുന്നത്. അതിലും രസകരമായിരുന്നു ഷാരൂഖിന്റെ മറുപടികള്‍. എന്തുകൊണ്ടാണ് ഗൗരി നിങ്ങളെ പ്രണയിക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ഷാരൂഖ് നല്‍കിയ ഉത്തരം. ഞാന്‍ കുക്ക് ചെയ്യും, ക്ലീന്‍ ചെയ്യും മക്കളെ നോക്കും എന്നായിരുന്നു. പിന്നെ കാണാന്‍ സുന്ദരനാണെന്നതും സഹായകരമാണെന്നുമായിരുന്നു ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി.
മറ്റൊരാളുടെ ചോദ്യം പെണ്‍കുട്ടികള്‍ക്ക് നല്‍കാനുള്ള ഉപദേശമായിരുന്നു. എല്ലാ പെണ്‍കുട്ടികളും സുന്ദരികളാണെന്നും ആരുമായും താരതമ്യം ചെയ്യരുതെന്നും നിങ്ങളോരോരുത്തരും സ്‌പെഷ്യലാണെന്നുമായിരുന്നു ഷാരൂഖിന്റെ മറുപടി. വേറൊരാള്‍ ചോദിച്ചത് പെണ്‍കുട്ടികളെ വളയ്ക്കാനുള്ള ഐഡിയയായിരുന്നു. ആദ്യം തന്നെ വളയ്ക്കുക എന്നത് പോലുള്ള പ്രയോഗങ്ങള്‍ നടത്താതിരിക്കുക എന്ന് ഷാരൂഖ് പറഞ്ഞു.
എന്തോ ഒരു മാറ്റമുണ്ടല്ലോ? മിയ ജോർജിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് കണ്ട ആരാധകർ
Recommended Video
ബഹുമാനവും മാന്യതയും കാണിക്കാനായിരുന്നു ഷാരൂഖ് നല്‍കിയ ഉപദേശം. പുതിയ സിനിമ എപ്പോള്‍ കാണുമെന്ന് ചോദിച്ചപ്പോള്‍ ശരിയാക്കുകയാണ് ശരിയാക്കുകയാണെന്ന് അദ്ദേഹം മറുപടി നല്‍കി. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ സിനിമകള്‍ റിലീസാകുന്നുണ്ടെന്നും നമ്മുടേതിനായി കാത്തിരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ രസികന്‍ മറുപടി.


Click it and Unblock the Notifications