ഒരൊറ്റ പിഴവ് കാരണം ഷാഹിദിന് നായികമാരില്ലാതായി; ആ തെറ്റ് രണ്‍ബീര്‍ ആവര്‍ത്തിക്കരുതെന്ന് ഋഷി കപൂര്‍

താരകുടുംബത്തില്‍ നിന്നും വരുന്നവര്‍ക്ക് പൊതുവെ അവസരങ്ങള്‍ കണ്ടത്തേണ്ടി വരാറില്ല. അവസരങ്ങള്‍ അവരെ തേടിയെത്തും. എന്നാല്‍ ഷാഹിദ് കപൂറിന്റെ അവസ്ഥ അതായിരുന്നില്ല. അച്ഛനും അമ്മയും അഭിനേതാക്കളാണെങ്കിലും ആ ബന്ധമോ പേരുകളോ ഷാഹിദ് ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കകാലത്ത് പല വെല്ലുവിളികളും ഷാഹിദിന് നേരിടേണ്ടി വന്നിട്ടുണ്ട്. പലരും നിന്നെക്കൊണ്ട് പറ്റില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്.

ആദ്യ ചിത്രം വിജയിച്ചിട്ടും ഷാഹിദിനെ തുടര്‍ന്ന് നായകനാക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഷാഹിദിനെ കണ്ടാല്‍ നായകനായി തോന്നില്ലെന്നതായിരുന്നു പലരും പറഞ്ഞ കാരണം. ഇപ്പോഴിതാ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ തുടക്കകാലം ഓര്‍ത്തെടുക്കുകയാണ് ഷാഹിദ്. കണ്ടാല്‍ കൊച്ചുപയ്യന്‍ ആണെന്നതിനാല്‍ തനിക്ക് ചേരുന്ന നായികമാരെ കണ്ടെത്താനാകില്ല എന്ന് പറഞ്ഞാണ് പലരും ഒഴിവാക്കിയതെന്നാണ് ഷാഹിദ് പറയുന്നത്.

Shahid Kapoor

''നിന്റെ സിനിമ ഹിറ്റായി. പക്ഷെ നിന്നെ ഏത് നായികയുടെ കൂടെയാണ് അഭിനയിപ്പിക്കുക. പിന്നെ അവര്‍ മൂന്ന് നാല് വലിയ പേരുകള്‍ പറഞ്ഞു. അവരുടെ കൂടെ നിന്നെ നിര്‍ത്തായാല്‍ കൊച്ചുപയ്യനെ പോലെയുണ്ടാകും. ഇപ്പോഴും നിന്റെ ഉള്ളില്‍ ആണത്തം വന്നിട്ടില്ല. ആളുകള്‍ക്ക് വേണ്ടത് മാസ് ഹീറോയെയാണ്. അതിനാല്‍ ആളുകള്‍ തരുന്നതില്‍ നിന്നുമായിരുന്നു എനിക്ക് തിരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നത്. അന്ന് എഴുതപ്പെട്ടിരുന്നത് മുതിര്‍ന്ന നടന്മാര്‍ക്ക് വേണ്ടിയായിരുന്നു'' എന്നാണ് ഷാഹിദ് പറയുന്നത്.

''ഞാന്‍ വരുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ഹൃത്വിക് വരുന്നത്. പിന്നെ വിവേക് വന്നു. ഞാന്‍ അരങ്ങേറിയ വര്‍ഷം അവര്‍ പറഞ്ഞത്, നിന്റെ കാര്യം നടക്കാന്‍ പോകുന്നില്ല. കാരണം അഞ്ച് വര്‍ഷത്തില്‍ ഒരാളെയാണ് ഇന്‍ഡസ്ട്രി അംഗീകരിക്കുക. ഇപ്പോള്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ട് പേരെ അംഗീകരിച്ചു. നിനക്ക് ഇനിയൊരു ചാന്‍സുണ്ടാകില്ല എന്നാണ്. ഞാന്‍ അതെല്ലാം കേട്ടിട്ടുണ്ട്. നിനക്ക് ഒപ്പം ഒരാളെയും അഭിനയിപ്പിക്കാനാകില്ല എന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നത്'' ഷാഹിദ് ഓര്‍ക്കുന്നു.

2003 ല്‍ ഇഷ്ഖ് വിഷ്ഖ് എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് കപൂര്‍ അരങ്ങേറിയത്. വളരെ ചെറിയ പ്രായത്തില്‍ ചോക്ലേറ്റ് ബോയ് ലുക്കുമായി വന്ന ഷാഹിദ് ആരാധകരെ നേടിയെങ്കിലും ആ ഇമേജ് ഒരു ഭാരമായി. അത് താരത്തിന് പരിമിധിയായി മാറി. പിന്നീട് നാളുകളോളം തന്റെ ചോക്ലേറ്റ് ബോയ് ഇമേജിന് ചേരുന്ന വേഷങ്ങള്‍ മാത്രമാണ് ഷാഹിദിനെ തേടിയെത്തുന്നത്. എന്നാല്‍ അന്ന് പലരും പ്രവചിച്ചത് പോലെ ഷാഹിദ് കൊഴിഞ്ഞു പോയില്ല.

Shahid Kapoor

കാലാന്തരത്തില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ഷാഹിദിനെ തേടിയെത്തി. കമീനെ, ഹൈദര്‍, ഉഡ്താ പഞ്ചാബ്, തുടങ്ങിയ സിനിമകളിലൂടെ തന്റെ ഉള്ളിലെ മറ്റൊരു മുഖം ഷാഹിദ് സിനിമാ ലോകത്തിന് കാണിച്ചു കൊടുത്തു. അന്ന് തനിക്ക് ഭീഷണിയാകുമെന്ന് പലരും പറഞ്ഞിരുന്ന വിവേക് ഒബ്‌റോയ് പിന്നീട് തകര്‍ച്ചയിലേക്ക് വീണു പോവുകയും ചെയ്തു.

അതേസമയം നടന്‍ന്മാര്‍ ചെറിയ പ്രായത്തില്‍ അരങ്ങേറുന്നതിനെക്കുറിച്ച് തന്റെ ആത്മകഥയില്‍ ഋഷി കപൂര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഷാഹിദിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ''ചെറിയ പ്രായത്തില്‍ കരിയര്‍ തുടങ്ങുന്ന ഏതൊരു നടനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഷാഹിദ് കപൂറും ഇമ്രാന്‍ ഖാനും നേരിട്ടിട്ടുണ്ട്. അവര്‍ക്ക് ചേര്‍ന്ന നടിമാരെ കണ്ടെത്താന്‍ പാടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ രണ്‍ബീറിന്റെ അരങ്ങേറ്റം 26 വയസ് കഴിയുന്നത് വരെ വേണ്ടെന്ന് പറഞ്ഞത്'' എന്നാണ് ഋഷി കപൂര്‍ കുറിച്ചത്.

Read more about: shahid kapoor ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X