താരപുത്രനായിട്ടും ബുള്ളിയിംഗ് നേരിട്ടു, അന്ന് തിരിച്ചടിക്കാന്‍ സാധിച്ചില്ല; ദുരനുഭവം പങ്കിട്ട് ഷാഹിദ് കപൂര്‍
ബോളിവുഡിലെ മിന്നും താരമാണ് ഷാഹിദ് കപൂര്‍. തുടക്കം ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആയിട്ടായിരുന്നു. താരപുത്രനായിരിക്കുമ്പോഴും ഷാഹിദിന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. റൊമാന്റിക് സിനിമകളിലെ നായകനായിട്ടായിരുന്നു ഷാഹിദ് താരമാകുന്നത്. എന്നാല്‍ പിന്നീട് തന്റെ ഉള്ളിലെ അഭിനേതാവിനെ പുറത്തെടുക്കാന്‍ സാധിക്കുന്ന വേഷങ്ങളിലൂടെ ഷാഹിദ് കയ്യടി നേടുകയായിരുന്നു.
2003 ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് വിഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് ബോളിവുഡില്‍ അരങ്ങേറുന്നത്. ഇതിന് മുമ്പ് പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിരുന്നു. പ്രമുഖ നടന്‍ പങ്കജ് കപൂറിന്റെ മകനാണ് ഷാഹിദ്. എന്നിരുന്നാലും മുംബൈയില്‍ തനിക്ക് നിരന്തരം ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷാഹിദ് കപൂര്‍ വെളിപ്പെടുത്തുന്നത്.

നേഹ ഥൂപിയയുടെ ഷോ ആയ നോ ഫില്‍റ്റര്‍ നേഹയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷാഹിദ് മനസ് തുറന്നത്. ഡല്‍ഹിയില്‍ നിന്നും മുംബൈയിലെത്തിയ കാലത്ത് തനിക്ക് സ്‌കൂളില്‍ നിന്നും ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷാഹിദ് പറയുന്നത്. തന്നെ പുറമേക്കാരനായിട്ടാണ് എല്ലാവരും കണ്ടത്. തന്റെ സംസാര രീതി കാരണം സ്‌കൂളില്‍ താന്‍ ഒറ്റപ്പെട്ടുവെന്നും ഷാഹിദ് പറയുന്നുണ്ട്.
''എനിക്കൊരു കാമ്പിന്റെ ഭാഗമാകാനുള്ള കഴിവുണ്ടായിുരന്നില്ല. ഞാന്‍ ഡല്‍ഹിയില്‍ നിന്നുമാണ് മുംബൈയിലേക്ക് വന്നത്. എന്റെ ക്ലാസില്‍ എന്നെ ആരും അംഗീകരിച്ചിരുന്നില്ല. എന്റെ സംസാര രീതി വ്യത്യസ്തമായിരുന്നു. അതിനാല്‍ ഞാന്‍ ക്ലാസിലെ ഔട്ട്‌സൈഡറായി. ദീര്‍ഘകാലം എന്നോട് അവര്‍ മോശമായി പെരുമാറി. ഞങ്ങള്‍ അന്ന് വാടകയ്ക്കാണ് താമസിച്ചിരുന്നത്. എല്ലാ കൊല്ലവും വീട് മാറും. അതിനാല്‍ എപ്പോഴും പുതിയ സുഹൃത്തുക്കളെ കണ്ടെത്തേണ്ടി വരുമായിരുന്നു'' ഷാഹിദ് പറയുന്നു.
പിന്നീട് താന്‍ ബോളിവുഡിലേക്ക് കടന്നു വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ എന്നാണ് ഷാഹിദ് പറയുന്നത്. ഇവിടെ പുറമേക്കാരെ അത്ര പെട്ടെന്ന് അംഗീകരിക്കില്ലെന്നാണ് ഷാഹിദ് കപൂര്‍ പറയുന്നത്. വര്‍ഷങ്ങളോളും ആളുകള്‍ക്ക് തന്നോട് പ്രശ്‌നമുണഅടായിരുന്നുവെന്നും മാത്രമല്ല താനൊരു കാമ്പിന്റേയും ഭാഗമാകാന്‍ ശ്രമിച്ചില്ലെന്നും ഷാഹിദ് കപൂര്‍ പറയുന്നു.

''ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ ഇത് സ്‌കൂള്‍ പോലെ തന്നെയാണല്ലോ എന്നാണ് തോന്നിയത്. ഇവിടെ പുറമേക്കാരെ എളുപ്പത്തില്‍ അംഗീകരിക്കില്ല. നീ എങ്ങനെ ഇവിടെ എത്തി എന്ന പെരുമാറ്റമാണ്. വര്‍ഷങ്ങളോളം ഞാനത് നേരിട്ടു. എനിക്ക് കാമ്പുകളും ഇഷ്ടമല്ല. ക്രിയാത്മകമായി ഇടപെടണമെന്നുള്ളവര്‍ക്കും ഒരുമിച്ച് ജോലി ചെയ്യാന്‍ ഇഷ്ടമുള്ളവരും ഒരുമിക്കണം. പക്ഷെ അതിനര്‍ത്ഥം മറ്റുള്ളവരെ തള്ളുകയോ വലിച്ച് താഴെയിടുകയോ അവര്‍ക്ക് മുന്നില്‍ വാതിലടയ്ക്കുകയോ ചെയ്യരുത്'' എന്നാണ് ഷാഹിദ് പറയുന്നത്.
''അന്ന് ഒരു കൗമരക്കാരനായ എനിക്ക് തിരിച്ചടിക്കാനുളള ആത്മവിശ്വാസമുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് എന്നെ ബുള്ളി ചെയ്യാന്‍ നോക്കിയാല്‍ ഞാന്‍ തിരിച്ച് ബുള്ളി ചെയ്യും. ഗുണ്ടകളോട് ഞാന്‍ ഗുണ്ടായിസം കാണിക്കും, കാരണം അത് അവര്‍ അര്‍ഹിക്കുന്നുണ്ട്'' എന്നും ഷാഹിദ് പറയുന്നുണ്ട്. അതേസമയം തേരി ബാത്തോം മേം ഐസാ ഉല്‍ജാ ദിയ ആണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കൃതി സനോണ്‍ ആയിരുന്നു ചിത്രത്തിലെ നായിക.


Click it and Unblock the Notifications











