അച്ഛനില്ലാതെ വളര്‍ന്ന ബാല്യം; സഹപാഠികളുടെ പരിഹാസം; ജീവിതം അവസാനിപ്പിക്കാന്‍ തോന്നി: ഷാഹിദ് കപൂര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാഹിദ് കപൂര്‍. നടന്‍ പങ്കജ് കപൂറിന്റേയും നര്‍ത്തകി നീലിമ അസീമിന്റേയും മകനാണ് ഷാഹിദ് കപൂര്‍. അച്ഛന്‍ നടനാണെങ്കിലും അതിന്റെ പ്രിവിലേജുകളൊന്നും ഷാഹിദിന് ലഭിച്ചിരുന്നില്ല. ഓഡിഷനുകൡലൂടെയാണ് ഷാഹിദ് സിനിമയിലേക്ക് എത്തുന്നത്. ഷാഹിദിന് മൂന്ന് വയസാകും മുമ്പ് തന്നെ അമ്മയും അച്ഛനും പിരിഞ്ഞിരുന്നു. പിന്നീട് അമ്മയ്‌ക്കൊപ്പമാണ് ഷാഹിദ് ജീവിച്ചത്.
അച്ഛനെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു കണ്ടിരുന്നത് എന്നാണ് ഷാഹിദ് പറയുന്നത്. ജീവിതത്തില്‍ അച്ഛന്റെ വിടവ് താന്‍ എന്നും അനുഭവിച്ചിരുന്നുവെന്നും താരം പറയുന്നു. അച്ഛനൊപ്പമില്ലാതിരുന്നതിനാല്‍ അതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷാഹിദ് കപൂര്‍ പറയുന്നത്.

''എന്റെ മൂന്നാമത്തെ വയസ് മുതല്‍ അച്ഛനും അമ്മയും ഒരുമിച്ചല്ലായിരുന്നു. ഞാന്‍ അമ്മയുടെ കൂടെയാണ് ജീവിച്ചിരുന്നത്. അച്ഛനെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടിരുന്നത്. അതിനാല്‍ എന്റെ ജീവിതത്തില്‍ പുരുഷ സാന്നിധ്യം സാധാരണയിലും കുറവായിരുന്നു. അച്ഛനും അമ്മയും നമ്മുടെ കാലുകള്‍ പോലെയാണ്. ഒരാള്‍ ഇല്ലാതാകുമ്പോള്‍ നമുക്ക് ബാലന്‍സ് നഷ്ടമാകും. രണ്ട് പാരന്റ്‌സിനും അവരവരുടേതായ റോളുണ്ട്. അതിനെ എതിര്‍ക്കാനാകില്ല'' എന്നാണ് ഷാഹിദ് കപൂര്‍ പറയുന്നത്.
അച്ഛനില്ലായിരുന്നുവെങ്കില്‍ അമ്മയുടെ അച്ഛന്‍ എന്നും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഷാഹിദ് പറയുന്നു. '' തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീന അദ്ദേഹമാണ്. അച്ഛന്‍ ഇല്ലാത്തതിന്റെ വിടവ് നികത്തുകയായിരുന്നു അദ്ദേഹം. ഉപാധികളില്ലാതെ അദ്ദേഹം എനിക്കൊപ്പം നിന്നു. കുട്ടിക്കാലത്തെ എന്റെ ഓര്‍മ്മകള്‍ അത്രയും മുത്തച്ഛനുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്'' എന്നാണ് മുത്തച്ഛനെപ്പറ്റി ഷാഹിദ് കപൂര്‍ പറയുന്നത്.
''കുട്ടികള്‍ വളരെ ക്രൂരമായിട്ട് പെരുമാറിയേക്കാം. അന്ന് എനിക്ക് ഒരു പാരന്റില്ല. അത് സാധാരണയല്ലെന്ന് പറഞ്ഞ് വിഷമിപ്പിക്കുമായിരുന്നു. കുട്ടികളാണ് എന്നെ അത് ഓര്‍മ്മിപ്പിച്ചിരുന്നത്. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. അവര്‍ മണ്ടത്തരമാണ് ചെയ്യുന്നത്. പക്ഷെ നമുക്ക് നമ്മുടെ ജീവിതം തന്നെ അവസാനിച്ചുവെന്ന് തോന്നിയേക്കും'' താരം പറയുന്നു. ഇന്ന് താന്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് പോലും ഇല്ലാതാകുമ്പോള്‍ തന്റെ മകനും മകളും അനുഭവിക്കുന്ന വേദന തനിക്ക് അറിയാമെന്നും ഷാഹിദ് പറയുന്നുണ്ട്.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് തിരികെ വരികയാണ് ഷാഹിദ് കപൂര്‍. പൊലീസ് വേഷത്തിലെത്തുന്ന ദേവയാണ് ഷാഹിദിന്റെ പുതിയ സിനിമ. മലയാള സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ് സിനിമയുടെ സംവിധാനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ പൊലീസിന്റെ ഹിന്ദി റീമേക്കാണ് ദേവ. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമൊക്കെ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











