കരീനയെ ചുംബിക്കുന്ന ചിത്രങ്ങള്‍ പുറത്തായപ്പോള്‍ തകര്‍ന്നുപോയി, 24 വയസേയുള്ളു അന്ന്: ഷാഹിദ് കപൂര്‍

ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ഷാഹിദ് കപൂര്‍. ചോക്ലേറ്റ് ബോയ് ഇമേജില്‍ നിന്നും പക്വതയുള്ള നടനിലേക്കുള്ള ഷാഹിദിന്റെ വളര്‍ച്ച ഏറെ പ്രശംസിക്കപ്പെടുന്നതാണ്. മീര രജ്പുത് ആണ് ഷാഹിദിന്റെ ഭാര്യ. ഇരുവരുടേയും വിവാഹത്തിന്റെ എട്ടാം വാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. ഷാഹിദിനും മീരയ്ക്കും രണ്ട് മക്കളാണുള്ളത്. മിഷയും സെയ്‌നും.

മീരയുമായുള്ള വിവാഹത്തിന് മുമ്പ് പല നടിമാരുടേയും പേരിനൊപ്പം ഷാഹിദിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. വിദ്യ ബാലന്‍ മുതല്‍ പ്രിയങ്ക ചോപ്രവരെയുള്ളവര്‍ ഷാഹിദിന്റെ മുന്‍കാമുകിമാരുടെ പട്ടികയിലുണ്ട്. എന്നാല്‍ ഷാഹിദിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയ പ്രണയം കരീന കപൂറുമായുള്ളതാണ്.

shahid Kapoor

ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയായിരുന്നു ഷാഹിദും കരീനയും. ഇരുവരുടേയും പ്രണയ പരസ്യമായ വസ്തുതയായിരുന്നു. ഷാഹിദും കരീനയും വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞു. ഷാഹിദും കരീനയും പിരിഞ്ഞത് ആരാധരെ വല്ലാതെ നിരാശപ്പെടുത്തിയ വാര്‍ത്തയാണ്.

ഒരിക്കല്‍ ഷാഹിദിന്റേയും കരീനയുടേയും സ്വകാര്യ ചിത്രം പുറത്തായത് വാര്‍ത്തയായിട്ടുണ്ട്. അന്ന് ഷാഹിദിന് 24 വയസാണ്. കരിയറിന്റെ തുടക്കകാലം. ഇന്നത്തേത് പോലൊരു കാലമായിരുന്നില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ പലരും അത് പ്രചരിപ്പിച്ചു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാഹിദ് കപൂര്‍.

''ഞാന്‍ തകര്‍ന്നു പോയി അന്ന്. 24 വയസ് മാത്രമുള്ള പയ്യനായിരുന്നു ഞാന്‍. എന്റെ സ്വകാര്യത തകര്‍ക്കപ്പെട്ടുവെന്നും അതിനെ സംരക്ഷിക്കാന്‍ ഒന്നും ചെയ്യാനായില്ലെന്നും കരുതി. ഇതെന്താണ് നടക്കുന്നതെന്ന് ചിന്തിച്ച് ഞാന്‍ ആകെ തകര്‍ന്നു പോയി. വളരെ മോശം അവസ്ഥ. ഇതൊക്കെ നമ്മളെ വല്ലാതെ ബാധിക്കും. ആ പ്രായത്തില്‍ പ്രത്യേകിച്ചും. സ്വന്തം വികാരങ്ങള്‍ പോലും മനസിലാക്കാന്‍ തുടങ്ങിയതേ ഉണ്ടാകൂ. എന്താണ് ഡേറ്റിംഗ് എന്നൊക്കെ മനസിലാക്കി വരുമ്പോഴാണ് അതൊക്കെ സംഭവിക്കുന്നത്'' എന്നാണ് ഷാഹിദ് പറഞ്ഞത്.

''ഇത് നടക്കുമെന്ന് നൂറ് ശതമാനവും ഉറപ്പായിരുന്നു. എന്നാല്‍ പെട്ടെന്ന് സംഭവിക്കുകയും ചെയ്തു. അറിയാത്തൊരു ഭീകരജീവിയല്ല, മറിച്ച് അറിയുന്നൊരു ഭീകരജീവിയാണ്. ഇപ്പോള്‍ എന്റെ കല്യാണം കഴിഞ്ഞു. രണ്ട് മക്കളുമായി. ഇപ്പോള്‍ ആര്‍ക്കും എന്നെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ല. അവര്‍ക്ക് ശ്രദ്ധിക്കാന്‍ 24 വയസുള്ള വേറെ പിള്ളേരുണ്ട്'' എന്നും ഷാഹിദ് പറയുന്നു.

shahid Kapoor

ഫിദ എന്ന ചിത്രത്തിന്റെ ചിതീകരണത്തിനിടെയാണ് ഷാഹിദും കരീനയും പ്രണയത്തിലാകുന്നത്. അഞ്ച് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. പരസ്യമായി തന്നെ തങ്ങളുടെ പ്രണയം പ്രകടിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറുകയും ചെയ്തു. എന്നാല്‍ ജബ് വീ മെറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇരുവരും പിരിഞ്ഞു. ആരാധകരേയും സിനിമാ ലോകത്തേയും ഞെട്ടിച്ച വേര്‍ പിരിയാലാണ് ഷാഹിദിന്റേയും കരീനയുടേയും.

പിന്നീടൊരിക്കലും ഇരുവരും ഒരുമിച്ച് അഭിനയിക്കുകയോ സ്‌ക്രീന്‍ പങ്കിടുകയോ ചെയ്തിട്ടില്ല. പൊതുവേദികളിലോ പാര്‍ട്ടികളിലോ പോലും ഷാഹിദും കരീനയും ഒരുമിച്ച് എത്താറില്ല. ഷാഹിദുമായി പിരിയാന്‍ കാരണം കരീനയുടെ അമ്മ ബബിതയും സഹോദരി കരിഷ്മയും ആണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. കരീനയുമായി പ്രണയത്തിലാകുമ്പോള്‍ ഷാഹിദ് ചെറിയ താരമാണ്, ഷാഹിദിന്റെ കുടുംബം താരകുടുംബമാണെങ്കിലും തങ്ങളോടൊപ്പം നില്‍ക്കാന്‍ സാധിക്കുന്നവരല്ല എന്നതൊക്കെയാണ് കാരണങ്ങളായി പറയപ്പെടുന്നത്.

Read more about: shahid kapoor kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X