For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയയെ നായികയാക്കാന്‍ സൂപ്പര്‍ താരത്തോട് ഷാരൂഖും കരണും ചെയ്തത്! ഒന്നുമറിയാതെ ആലിയ

  |

  ബോളിവുഡിലെ മിന്നും താരമാണ് ആലിയ ഭട്ട്. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തി പിന്നീട് ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി മാറുകയായിരുന്നു ആലിയ. തന്റെ കരിയറിന്റെ തുടക്കത്തില്‍ നെപ്പോ കിഡ് എന്ന് വിളിച്ച് കളിയാക്കിയവരെ പോലും അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് ആരാധകരാക്കി മാറ്റാന്‍ ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രതിഭ കൊണ്ടും താരമൂല്യം കൊണ്ടും ഇന്ന് ബോളിവുഡില്‍ ആലിയയെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് വാസ്തവം.

  Also Read: 'കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതിയത്, പിന്നീട് കരച്ചിലും നേർച്ചയും പ്രാർഥനയുമായിരുന്നു'; അനുഭവം പറഞ്ഞ് മഷൂറ

  ആലിയയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കണ്ട സിനിമയാണ് ഡിയര്‍ സിന്ദഗി. ഗൗരി ഷിന്‍ഡെ ഒരുക്കിയ സിനിമയില്‍ ആലിയയും ഷാരൂഖ് ഖാനുമായിരുന്നു പ്രധാന വേഷങ്ങൡലെത്തിയത്. ചിത്രം പറഞ്ഞ വിഷയവും ആലിയയുടേയും ഷാരൂഖിന്റേയും പ്രകനടവുമെല്ലാം കയ്യടി നേടിയിരുന്നു. അതേസമയം രസകരമായൊരു വസ്തുത എന്താണെന്നാല്‍ ചിത്രത്തില്‍ നേരത്തെ ആലിയയ്ക്ക് പകരം നായികയായി കരുതിയിരുന്നത് മറ്റൊരു താരത്തെയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  അതേസമയം മറ്റൊരു രസകരമായ വസ്തുത എന്താണെന്നാല്‍ ചിത്രത്തില്‍ താനായിരുന്നില്ല ആദ്യത്തെ ചോയ്‌സ് എന്ന് ആലിയ പോലും അറിയുന്നത് പിന്നീടാണ്. രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലായിരുന്നു ആലിയയോട് രാജീവ് ഈ വിവരം പങ്കുവെക്കുന്നത്. ആലിയയ്ക്ക് നായിക വേഷം നല്‍കാന്‍ ഗൗരിയെ സ്വാധീനിച്ചത് ഷാരൂഖ് ഖാനും കരണ്‍ ജോഹറുമായിരുന്നുവെന്നാണ് രാജീവ് പറയുന്നത്.

  തനിക്ക് മുമ്പ് മറ്റൊരു താരത്തെയായിരുന്നു ചിത്രത്തിലെ നായികയായി പരിഗണിച്ചിരുന്നതെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് ആലിയ പറയുന്നത്. എന്നാല്‍ അത് ആരാണെന്നോ തന്നെ നായികയാക്കിയത് ഷാരൂഖിന്റേയും കരണിന്റേയും ഇടപെടലാണെന്നോ അറിയില്ലായിരുന്നു തനിക്കെന്നാണ് ആലിയ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''നേരത്തെ മറ്റൊരാളായിരുന്നു നായികയാകാനിരുന്നത് എന്നെനിക്ക് അറിയാം. പിന്നെയാണ് സിനിമ എന്നിലേക്ക് വരുമെന്ന സംസാരങ്ങളുണ്ടാകുന്നത്. അത്രയേ എനിക്ക് അറിയൂ. പിന്നെ ഗൗരി എന്നെ വന്ന് കാണുകയും സിനിമ തുടങ്ങുകയായിരുന്നു. ഇപ്പോള്‍, അവള്‍ എന്റെ കാര്യത്തില്‍ ഉറപ്പിച്ചിരുന്നുവോ എന്നനിക്ക് അറിയില്ല. ചിലപ്പോള്‍ ഞാന്‍ ചെറുപ്പമായതിനാലായിരിക്കണം. പക്ഷെ ചിലപ്പോഴൊക്കെ സംവിധായകര്‍ക്ക് വ്യത്യസ്തമായി ചിന്തിക്കേണ്ടി വരും'' എന്നാണ് ആലിയ പറഞ്ഞത്.

  ആലിയയ്ക്ക് മുമ്പ് ഡിയര്‍ സിന്ദഗിയില്‍ ഗൗരി നായികയായി കരുതിയിരുന്നത് കത്രീന കൈഫിനെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീടാണ് ആലിയ നായികയായി മാറുന്നത്. എന്തായാലും ആ തീരുമാനം ശരിവെക്കുന്നതായിരുന്നു ആലിയയുടെ പ്രകടനം. ഇന്നും ആരാധകര്‍ ഡിയര്‍ സിന്ദഗിയിലെ ആര്യയുടെ പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട്.


  ഡാര്‍ലിംഗ്‌സ് ആണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രവും ആലിയയുടെ പ്രകടനവും കയ്യടി നേടുകയാണ്.

  ബ്രഹ്‌മാസ്ത്രയാണ് ആലിയയുടെ പുറത്തിറങ്ങാനുള്ള സിനിമ. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഓണ്‍ സ്‌ക്രീനില്‍ ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍, നാഗര്‍ജുന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Recommended Video

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം അമ്മയാകാന്‍ തയ്യാറാവുകയാണ് ആലിയ ഭട്ട്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. ഇരുവരും തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയയുടെ ഈയ്യടുത്ത് പങ്കുവെക്കുകയായിരുന്നു. ആരാധകരും സിനിമാ ലോകവുമെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നാലെ നിരവധി സിനിമകളാണ് ആലിയയുടേതായി അണിയറിലുള്ളത്. ഹോൡവുഡ് അരങ്ങേറ്റത്തിനും തയ്യാറാവുകയാണ് ആലിയ. കത്രീനയ്ക്കും പ്രിയങ്ക ചോപ്രയ്ക്കുനമൊപ്പം അഭിനയിക്കുന്ന ജീ ലേ സരയും അണിയറയിലുണ്ട്.

  Read more about: alia bhatt
  English summary
  Shahrukh Khan And Karan Johar Made Gauri Shinde To Cast Alia Bhatt As The Heroine In Dear Zindagi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X