അവന്‍ അത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഞാനൊരു താരമാകില്ലായിരുന്നു; കരിയറിന് നടനോട് നന്ദി പറഞ്ഞ് ഷാരൂഖ്

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള കിംഗ് ഖാന്‍. ടെലിവിഷനിലൂടെ അഭിനയത്തിലേക്ക് എത്തിയ ഷാരൂഖ് ദീവാന എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഷാരൂഖ് പിന്നീട് ബോളിവുഡിന്റെ പ്രണയനാകനായി മാറുകയായിരുന്നു. പിന്നീട് ഷാരൂഖിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല. തന്നെ താരമാക്കിയതിന് ഷാരൂഖ് നന്ദി പറയുന്നത് മറ്റൊരു നടനോടാണ്. അര്‍മാന്‍ കോഹ്ലിയോട്.

ഇപ്പോള്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അര്‍മാന്‍ കോഹ്ലി വാര്‍ത്തകളില്‍ നിറുകയാണ്. ഈ സമയം ഷാരൂഖിന്റെ അരങ്ങേറ്റവും ചര്‍ച്ചകളുടെ ഭാഗമാവുകയാണ്. 1992 ല്‍ പുറത്തിറങ്ങിയ വിരോധിയിലൂടെയാണ് അര്‍മാന്‍ കോഹ്ലിയുടെ അരങ്ങേറ്റം. എന്നാല്‍ ചിത്രം പരാജയപ്പെട്ടു. പിന്നീട് ഒരു പതിറ്റാണ്ടിന് ശേഷം ജാനി ദുഷ്മന്‍ ഏക് അനോഖി കഹാനി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും കരിയറില്‍ ഉയരാന്‍ സാധിച്ചില്ല. ഇതിന് ശേഷം ബിഗ് ബോസ് സീസണ്‍ ഏഴിലൂടെ കരിയര്‍ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടു.

ദീവാന

ഷാരൂഖ് ഖാന് ഓഫര്‍ ചെയ്യുന്നതിന് മുമ്പ് ദീവാന അര്‍മാന്‍ കോഹ്ലി അഭിനയിക്കാനിരുന്ന സിനിമയായിരുന്നു. എന്നാല്‍ അവസാന നിമിഷം അര്‍മാനെ മാറ്റുകയും ഷാരൂഖ് ഖാന്‍ ചിത്രത്തിലേക്ക് എത്തുകയുമായിരുന്നു. ഇതേക്കുറിച്ച് അര്‍മാന്‍ 2015 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. ദീവാന ചെയ്യാതിരുന്നതില്‍ തനിക്ക് കുറ്റ ബോധമില്ലെന്നാണ് അര്‍മാന്‍ പറയുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

എനിക്ക്  കുറ്റബോധമില്ല

''പഴയകാര്യങ്ങളെ കുറിച്ച് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചാല്‍ ജീവിതം നരകമാകും. അതുകൊണ്ട് വെറുതെയിരുന്ന് കുറ്റബോധപ്പെട്ടിട്ട് കാര്യമല്ല. അന്നത് ചിന്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് വേറെയെവിടയെങ്കിലും എത്തുമായിരുന്നു. എനിക്ക് പക്ഷെ കുറ്റബോധമില്ല. എനിക്ക് ദീവാന നഷ്ടമായെങ്കിലും ഷാരൂഖ് ഖാന് ദീവാന ലഭിച്ചു. അദ്ദേഹം ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറാണ്. അതില്‍ ഞാന്‍ സന്തുഷ്ടനാണ്'' എന്നായിരുന്നു അര്‍മാന്‍ പറഞ്ഞത്. താന്‍ ഉപേക്ഷിച്ച 80 ശതമാനം സിനിമകളും സൂപ്പര്‍ ഹിറ്റുകളോ ബ്ലോക് ബസ്റ്ററുകളോ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇതേക്കുറിച്ച് താന്‍ ഷാരൂഖിനോട് സംസാരിച്ചിട്ടില്ലെന്നും താനായിരുന്നുവെങ്കില്‍ സിനിമ ഇത്രത്തോളം വലിയ വിജയമായിരിക്കില്ലെന്നും അര്‍മാന്‍ പറഞ്ഞു.

ദീവാനയെക്കുറിച്ച്

ഈയ്യടുത്ത് ഷാരൂഖും ദീവാനയെക്കുറിച്ച് മനസ് തുറന്നിരുന്നു. ചിത്രത്തിലെ തന്റെ അഭിനയം വളരെ മോശമായിരുന്നുവെന്നാണ് ഷാരൂഖ് പറയുന്നത്.'' ആ സിനിമ വിജയച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ ആ വിജയത്തില്‍ ഞാന്‍ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്റെ അഭിനയം വളരെ മോശമായിരുന്നു. ഓവര്‍ ആക്ടിംഗ് ആയിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ, വൃത്തികെട്ട അഭിനയമായിരുന്നു എന്റേത്. പക്ഷെ എന്നിട്ടും ജനങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടുവെന്നത് അത്ഭുതമാണ്. ചിലപ്പോള്‍ ഞാന്‍ പുതുമുഖം ആയത് കൊണ്ടാകും. എന്തായാലും ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതോ ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നതോ ആയ പ്രകടനമല്ല അത് എന്നായിരുന്നു താരം പറഞ്ഞത്.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
എന്നെ താരമാക്കിയതിന് നന്ദി

2016ല്‍ ഒരു അഭിമുഖത്തില്‍ തന്റെ കരിയറിന് താന്‍ കടപ്പെട്ടിരിക്കുന്നത് അര്‍മാനോടാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പോസ്റ്ററില്‍ വരെ അര്‍മാന്‍ എത്തിയിരുന്നു. അതിന് ശേഷമാണ് മാറ്റിയത്. ''ഞാനൊരു താരമായതിന്റെ കാരണം അര്‍മാന്‍ കോഹ്ലിയാണ്. ദിവ്യ ഭാരതിയുടെ കൂടെ അര്‍മാന്റെ പോസ്റ്റര്‍ വരെ തയ്യാറായിരുന്നു. ആ പോസ്റ്റര്‍ ഇന്നും എന്റെ പക്കലുണ്ട്. എന്നെ ഒരു താരമാക്കിയതിന് നന്ദി അര്‍മാന്‍'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. 1992 ല്‍ പുറത്തിറങ്ങിയ ദീവാനയില്‍ ഋഷി കപൂറും ദിവ്യ ഭാരതിയുമായിരുന്നു മറ്റ് താരങ്ങള്‍. ചിത്രം വിജയമായതോടെ ഷാരൂഖിന്റെ കരിയറും കുതിച്ചുയര്‍ന്നു.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X