ആണുങ്ങള്‍ സംസാരിക്കുന്നത് സെക്‌സിനേയും കാശിനേയും പറ്റി മാത്രം; എനിക്കടുപ്പം സ്ത്രീകളോടും കുട്ടികളോടും!

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും എന്റര്‍ടെയ്‌നറാണ് ഷാരൂഖ് ഖാന്‍. തമാശകള്‍ പറഞ്ഞ് സദസിനെ കയ്യിലെടുക്കാനുള്ള ഷാരൂഖ് ഖാന്റെ കഴിവ് പലവട്ടം നമ്മള്‍ കണ്ടിട്ടുണ്ട്. തന്റെ കുടുംബവുമായുള്ള ഷാരൂഖ് ഖാന്റെ അടുപ്പവും എല്ലാവര്‍ക്കും അറിയാം. മിക്കപ്പോഴും ഷാരൂഖ് ഖാന്റെ സംസാരത്തില്‍ മക്കളും ഭാര്യയുമൊക്കെ കടന്നു വരാറുണ്ട്.

ഇങ്ങനെ മുമ്പൊരു അഭിമുഖത്തില്‍ തന്റെ കുടുംബത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. താന്‍ എന്തുകൊണ്ടാണ് സ്ത്രീകളോടും കുട്ടികളോടും ചങ്ങാത്തം കൂടുന്നതും പുരുഷന്മാരില്‍ നിന്നും അകലം പാലിക്കുന്നതുമെന്നും പറയുന്ന ഷാരൂഖിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്.

Shahrukh Khan

അഞ്ച് വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞതാണ് വീണ്ടും ചര്‍ച്ചയാകുന്നത്. നിങ്ങള്‍ പറഞ്ഞിട്ടുണ്ട്, നിങ്ങളേറ്റവും സന്തോഷിക്കുന്നത് മക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും കൂടെയാണെന്ന്. അവര്‍ക്ക് തങ്ങള്‍ ഷാരൂഖ് ഖാന്റെ കൂടെയാണ് ഇരിക്കുന്നതെന്ന തോന്നലുണ്ടാകാറുണ്ടോ? എന്നാണ് ഷാരൂഖ് ഖാനോട് ചോദിച്ചത്. ഒരിക്കലുമില്ല.

''അവരെല്ലാം അടിപൊളിയാണ്. എനിക്ക് കുട്ടികളുടേയും സ്ത്രീകളുടേയും സൗഹൃദമാണ് ഇഷ്ടം. പുരുഷന്മാരുടെ കമ്പനിയോട് വെറുപ്പാണ്. അവരോട് സംസാരിക്കുന്നതേ എനിക്ക് ഇഷ്ടമല്ല. അവര്‍ എപ്പോഴും സംസാരിക്കുക ബിസിനസിനെക്കുറിച്ചും പണത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചുമാണ്'' എന്നാണ് ഷാരൂഖ് നല്‍കിയ മറുപടി. ''ആണുങ്ങള്‍ എന്നെ ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കും. ഒരു ദിവസം ഒരാള്‍ എന്നോട് നിനക്ക് അവളുടെ മാറിടം ഇഷ്ടമായോന്ന് ചോദിച്ചു. എനിക്ക് ദേഷ്യം വന്നു. ജീവിതം മാറിടത്തിനും അപ്പുറമാണ്. പെണ്‍കുട്ടികളെ കാണുന്നത് കൂളാകാന്‍ വേണ്ടിയാകരുത്. സത്യസന്ധത കാണിക്കണം. തങ്ങള്‍ എന്താണ് ചെയ്തതെന്ന് പറയാനാണ് ആണുങ്ങള്‍ ശ്രമിക്കുക. അത് ബോറിംഗാണ്'' എന്നും ഷാരൂഖ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലെ ഈ ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതേസമയം കരിയറില്‍ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ താരം ഇടവേളയെടുത്തതാണ്. അഞ്ച് വര്‍ഷത്തോളം നീണ്ടു നിന്ന ആ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരികെ വന്നത് പുതിയ ചരിത്രം കുറിച്ചു കൊണ്ടാണ്.

Shahrukh Khan

തിരിച്ചു വരവ് ചിത്രമായ പഠാന്‍ ചരിത്രവിജയമാണ് കുറിച്ചത്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ സിനിമയില്‍ ദീപിക പദുക്കോണ്‍ നായികയായപ്പോള്‍ ജോണ്‍ എബ്രഹാമാണ് വില്ലനായത്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി. ഇതിനിടെ ഇറങ്ങിയ ബ്രഹ്‌മാസ്ത്ര, ലാല്‍ സിംഗ് ഛദ്ദ എന്നീ സിനിമകളിലെ ഷാരൂഖ് ഖാന്റെ അതിഥി വേഷങ്ങളും കയ്യടി നേടി. പഠാന്‍ ബോളിവുഡിലെ എക്കാലത്തേയും വിലയ വിജയമായി മാറിയതോടെ കിങ് ഖാന്‍ രാജകീമായി തിരിച്ചെത്തി.

പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഷാരൂഖിന്റെ വരുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്നത്. ജവാന്‍ ആണ് ഷാരൂഖ് ഖാന്‍ പുതിയ സിനിമകൡലൊന്ന്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക നയന്‍താരയാണ്. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാന്‍. വിജയ് സേതുപതി, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പിന്നാലെ രാജ്കുമാര്‍ ഹിറാനിയൊരുക്കുന്ന ഡങ്കിയും അണിയറയിലുണ്ട്. താപ്‌സി പന്നു നായികയായ ചിത്രത്തില്‍ വിക്കി കൗശലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X