ബുര്‍ഖ ധരിക്കണം, പേര് ആയിഷ എന്നാക്കണം; ഗൗരിയുടെ മതം മാറ്റുമോ എന്ന് ചോദിച്ചവര്‍ക്ക് ഷാരൂഖിന്റെ പണി

ബോളിവുഡിന്റെ ബാദ്ഷയാണ് ഷാരൂഖ് ഖാന്‍. വര്‍ഷങ്ങളായി മറ്റാരൊള്‍ക്കും ഷാരൂഖ് ഖാന്റെ സിംഹാസനത്തിന് ഇളക്കമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെ കടന്നു വരികയും കിരീടം വെക്കാത്ത രാജാവായി മാറുകയുമായിരുന്നു ഷാരൂഖ് ഖാന്‍. ദാരിദ്ര്യം നിറഞ്ഞ ബാല്യത്തില്‍ നിന്നും കൗമാരത്തില്‍ നിന്നുമായിരുന്നു ഷാരൂഖ് വളര്‍ന്ന് സൂപ്പര്‍താരമായത്. ഗൗരി ഖാന്‍ ആണ് ഷാരൂഖിന്റെ ഭാര്യ. താരമാകുന്നതിന് മുമ്പ് തന്നെ ഷാരൂഖ് വിവാഹിതനായിരുന്നു.

പ്രണയ വിവാഹമായിരുന്നു ഷാരൂഖിന്റേയും ഗൗരിയുടേയും. മതത്തിന്റെ അതിര്‍ വരമ്പുകള്‍ മറികടന്നാണ് ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. തങ്ങളുടെ പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഷാരൂഖ് പലപ്പോഴും മനസ് തുറന്നിട്ടുണ്ട്. തങ്ങളുടെ വിവാഹ ദിവസം നടന്ന രസകരമായൊരു അനുഭവവും ഒരിക്കല്‍ ഷാരൂഖ് പങ്കുവച്ചിരുന്നു. ഫരീദ ജലാലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

അവളും മുസ്ലീമാകുമോ?

''വിവാഹം 45 മിനുറ്റ് കൊണ്ട് തീരേണ്ടതായിരുന്നു. പക്ഷെ അത് ഒന്നര മണിക്കൂറും രണ്ട് മണിക്കൂറുമായി നീണ്ടു. ഇതിനിടെ ചിലര്‍ പറയുന്നത് കേട്ടു, അവനൊരു മുസ്ലീം പയ്യനാണ്, പെണ്‍കുട്ടിയുടെ പേര് മാറ്റുമോ? അവളും മുസ്ലീമാകുമോ? എന്ന്'' ഷാരൂഖ് പറയുന്നു. എപ്പോഴും തമാശകള്‍ പറയുകയും ഒപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍. തന്റെ വിവാഹ ദിവസവും ഈ സ്വഭാവം ഷാരൂഖ് കാണിക്കുകയായിരുന്നു. ഗൗരിയുടെ ബന്ധുക്കള്‍ പറയുന്നത് കേട്ട താന്‍ അവരെ പറ്റിക്കാന്‍ തീരുമാനിച്ചുവെന്നും ഷാരൂഖ് പറയുന്നുണണ്ട്.

പേര് ആയിഷ

ഉടനെ തന്നെ താന്‍ ഗൗരിയോട് ബുര്‍ഖ ധരിക്കാന്‍ ആവശ്യപ്പെടുകയും പേര് ആയിഷ എന്നാക്കണമെന്ന് പറയുകയും ചെയ്തുവെന്നാണ് ഷാരൂഖ് പറയുന്നത്. ''എല്ലാവരും ഞെട്ടി. അത് നല്ല തമാശയായിരുന്നു. പക്ഷെ ഇതില്‍ നിന്നുമുള്ള പാഠം എന്താണെന്നു വച്ചാല്‍ ഒരാള്‍ക്ക് മതത്തോടുള്ള ബഹുമാനം അവരുടെ പ്രണയത്തിന്റെ ഇടയില്‍ വരരുതെന്നാണ്'' എന്നാണ് ഷാരൂഖ് പറയുന്നത്. ഗൗരി വിവാഹ ശേഷം മതം മാറിയിട്ടില്ല. ഹിന്ദുമത ആചാരങ്ങളും മുസ്ലീം മതാചാരങ്ങളും ഒരുപോലെ തന്നെ ഷാരൂഖിന്റെ വീട്ടില്‍ നടത്താറുണ്ട്.

കോഫി വിത്ത് കരണില്‍

പിന്നീടൊരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മതപരമായ സന്തുലിതാവസ്ഥ ഉണ്ടാകേണ്ടതിനെക്കുറിച്ച് ഗൗരി മനസ് തുറന്നിരുന്നു. ''ഇവിടെയൊരു ബാലന്‍സിംഗ് ഉണ്ട്. ഞാന്‍ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നുണ്ട്. അതിനര്‍ത്ഥം ഞാന്‍ മതം മാറി മുസ്ലീം ആവുമെന്നല്ല. ഞാനതില്‍ വിശ്വസിക്കുന്നില്ല. എല്ലാവര്‍ക്കും വ്യക്തിത്വമുണ്ടെന്നും അവരവരുടെ മതം പിന്തുടരാനുള്ള അവകാശമുണ്ടെന്നും ഞാന്‍ കരുതുന്നു'' ഗൗരി പറയുന്നു. തന്റെ മതത്തോട് ഷാരൂഖും ഒരിക്കലും അനാദരവ് കാണിക്കില്ലെന്നും ഗൗരി പറയുന്നുണ്ട്. 1991 ലായിരുന്നു ഷാരൂഖും ഗൗരിയും വിവാഹം കഴിക്കുന്നത്. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
പിറന്നാള്‍

കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന് ആശംസകള്‍ നേരാനായി നിരവധി ആരാധകരാണ് ഷാരൂഖിന്റെ വീടായ മന്നത്തിന് മുന്നില്‍ ഈ ദിവസമെത്തിയത്. മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അകത്തായിരുന്നു. ഒരുമാസത്തോളം ജയില്‍വാസം അനുഭവിച്ച ശേഷമാണ് ആര്യന്‍ പുറത്തിറങ്ങിയത്. മകന്‍ പുറത്ത് വന്നതിന് പിന്നാലെ വന്ന പിറന്നാള്‍ ഷാരൂഖിന് സന്തോഷം നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മന്നത്ത്.

അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. താരം ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. പഠാന്‍ ആണ് ഷാരൂഖിന്റെ തിരിച്ചുവരവ് ചിത്രം. പിന്നാലെ ആറ്റ്‌ലിയുടെ തമിഴ് അരങ്ങേറ്റ സിനിമ, രാജ്കുമാര്‍ ഹിറാനിയുടെ സോഷ്യല്‍ സറ്റയര്‍ എന്നിവയും അണിയറയിലുണ്ട്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X