ഗൗരിയ്ക്ക് നല്‍കിയ ആദ്യത്തെ വാലന്റൈന്‍സ് ഡേ സമ്മാനം; 34 വര്‍ഷം മുമ്പത്തെ ഓര്‍മ്മ പങ്കുവച്ച് ഷാരൂഖ്

ബോളിവുഡിന്റെ കിങ് ഖാന്‍ തന്നെയാണ് ഷാരൂഖ് ഖാന്‍ എന്ന് തെളിയിച്ചിരിക്കുകയാണ് പഠാന്റെ വിജയം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം കൈവരിച്ചിരിക്കുന്നത് സ്വപ്‌ന തുല്യമായ നേട്ടമാണ്. ആയിരം കോടിയെന്ന മാന്ത്രിക സംഖ്യയിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ആസ്‌ക് എസ്ആര്‍കെ എന്ന സെഷന്‍ ഷാരൂഖ് ഖാന്റെ ഹിറ്റ് പരിപാടികളിലൊന്നാണ്. നേരത്തെ പഠാന്‍ റിലീസിന് തയ്യാറെടുക്കുമ്പോള്‍ സിനിമയ്ക്ക് വേണ്ടി താരം യാതൊരു തരത്തിലും പ്രൊമോഷന്‍ പരിപാടികളും നടത്തിയിരുന്നില്ല. മറിച്ച് ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് ഷാരൂഖ് ഖാന്‍ തന്റെ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയത്.

വാലന്റൈന്‍സ് ഡേ

ഇപ്പോഴിതാ മറ്റൊരു ചോദ്യോത്തര സെഷനുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. തന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ചിത്രത്തിന്റെ കളക്ഷനെക്കുറിച്ചുമൊക്കെ ഷാരൂഖ് ഖാന്‍ മറുപടി നല്‍കുന്നുണ്ട്. ഇതിനിടെ ഒരു ചോദ്യം ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വിശദമായി വായിക്കാം.

ഷാരൂഖ് ഖാന്റേയും ഭാര്യ ഗൗരി ഖാന്റേയും ആദ്യത്തെ വാലന്റൈന്‍സ് ഡേയെക്കുറിച്ചായിരുന്നു ഒരു ആരാധകന് ചോദിക്കാനുണ്ടായിരുന്നത്. തങ്ങളുടെ പ്രണയത്തിന്റെ ആദ്യ നാളുകളിലെ, ഒരുമിച്ചുള്ള ആദ്യത്തെ വാലന്റൈന്‍സ് ഡേയ്ക്ക് എന്ത് സമ്മാനമാണ് ഷാരൂഖ് ഖാന്‍ ഗൗരിയ്ക്ക് നല്‍കിയതെന്നാണ് ആരാധകന്‍ ചോദിച്ചത്. ഇതിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

34 വര്‍ഷം

34 വര്‍ഷം മുമ്പായിരുന്നു തന്റേയും ഗൗരിയുടേയും ആദ്യത്തെ വാലന്റൈന്‍സ് ഡേയെന്നും അന്ന് താന്‍ അവള്‍ക്ക് സമ്മാനമായി നല്‍കിയത് പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കമ്മലുകലാണ് എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. അധികം വൈകാതെ തന്നെ താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇതിനിടെ മറ്റൊരാള്‍ ഷാരൂഖ് ഖാനോട് ചോദിച്ചത് ഈ വാലന്റൈന്‍സ് ഡേയ്ക്ക് എന്ത് സമ്മാനമാണ് താങ്കള്‍ക്ക് വേണ്ടത് എന്നായിരുന്നു. ഈ ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്.

സമ്മാനം


എനിക്കുള്ള സമ്മാനം നേരത്തെ തന്നെ നിങ്ങള്‍ തന്നു കഴിഞ്ഞുവെന്നും പഠാന് ലഭിക്കുന്ന സ്‌നേഹമാണതെന്നുമായിരുന്നു ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി. ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നതായിരുന്നു താരത്തിന്റെ മറുപടി. ഈ മറുപടിയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു. ഇതിനിടെ മകന്‍ അബ്രാം പഠാന്‍ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ദീപികയോടൊപ്പം കളിച്ച് ചിരിച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേക്കുറിച്ചും ഒരാള്‍ ചോദിച്ചിരുന്നു.

അബ്രാം എന്തായിരുന്നു പഠാന്‍ ലൊക്കേഷനില്‍ ചെയ്തത്, അവന്‍ അസിസ്റ്റന്റ് ഡയറ്ക്ടറായിരുന്നുവോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അല്ല, തന്റെ സ്‌റ്റൈലിസ്റ്റ് ആയിരുന്നുവെന്നാണ് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി.

പ്രണയ കഥ

അതേസമയം ഷാരൂഖ് ഖാന്റേയും ഗൗരിയുടേയും പ്രണയ കഥ ആരാധകര്‍ക്ക് സുപരിചിതമാണ്. ഏറെനാളത്തെ പ്രണയത്തിന് ശേഷം 1991 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ആ സമയത്ത് ഷാരൂഖ് ഖാന്‍ സിനിമയിലെത്തിയിരുന്നില്ല. തൊട്ടടുത്ത വര്‍ഷമാണ് ഷാരൂഖ് ഖാന്‍ സിനിമയില്‍ അരങ്ങേറുന്നത്. മൂന്ന് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിങ്ങനെയാണ് ഷാരൂഖിന്റെ മക്കളുടെ പേരുകള്‍.

 മക്കളും സിനിമയിലേക്ക്

ഷാരൂഖ് ഖാന്‍റെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുകയാണ്. മൂത്ത മകന്‍ ആര്യന്‍റെ സിനിമയുടെ പ്രഖ്യാപനം ഈയ്യടുത്താണ് നടന്നത്. മകള്‍ സുഹാനയുടെ അരങ്ങേറ്റം ഒടിടിയിലൂടെയാണ്. നെറ്റ്ഫ്ളിക്സ് സീരീസായ ആർച്ചീസിലൂടെയാണ് സുഹാന തുടങ്ങുന്നത്. സോയ അക്തറാണ് സീരീസിന്റെ സംവിധാനം. അതേസമയം ഡങ്കിയാണ് ഷാരൂഖ് ഖാന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X