For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടുമൊരു താരപുത്രി; ഷാരൂഖ് ഖാന്റെ മകള്‍ സുഹാന സിനിമയിലേക്ക്; അരങ്ങേറ്റം ഈ വമ്പന്‍ ചിത്രത്തിലൂടെ

  |

  താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവാണ്. ഏത് സിനിമാ മേഖലയിലും ഈ പ്രവണത കാണാം. ഇന്നത്തെ മിക്ക താരങ്ങളും ഇങ്ങനെ നെപ്പോട്ടിസത്തിലൂടെ സിനിമയിലെത്തിയവരാണ്. ബോളിവുഡിലാകട്ടെ നെപ്പോട്ടിസത്തിന് യാതൊരു പഞ്ഞവുമില്ല. അതുകൊണ്ട് ഓരോ താരപുത്രനും പുത്രിയും എന്നാണ് സിനിമയിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചെറുപ്പത്തില്‍ തന്നെ താരങ്ങളായി മാറാന്‍ ഇവര്‍ക്ക് സാധിക്കുകയും ചെയ്യുന്നു.

  സാരിയണിഞ്ഞ് അതീവസുന്ദരിയായി അനുപമ; നോക്കിയാല്‍ കണ്ണെടുക്കാനാകില്ലെന്ന് ആരാധകര്‍

  അങ്ങനെ നാളുകളായി ആരാധകര്‍ കാത്തിരുന്നൊരു അരങ്ങേറ്റമായിരുന്നു ഷാരൂ ഖാന്റെ മകള്‍ സുഹാന ഖാന്റേത്. ഇന്നല്ലെങ്കില്‍ നാളെ സുഹാന സിനിമയിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു. അഭിനയവും സിനിമയുമൊക്കെയായിരുന്നു സുഹാന പഠിച്ചിരുന്നത്. പഠനത്തിന്റെ ഭാഗമായി ചെയ്ത നാടകങ്ങളും ഷോര്‍ട്ട് ഫിലിമുമെല്ലാം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബോളിവുഡിലെ ഏറ്റവും വിലയ താരത്തിന്റെ മകളുടെ അരങ്ങേറ്റത്തിന് ആരാകും വഴിയൊരുക്കുക എന്നത് മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത്.

  ഇപ്പോഴിതാ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് മേക്കറായ സോയ അക്തറുടെ ചിത്രത്തിലൂടെയായിരിക്കും സുഹാനയുടെ അരങ്ങേറ്റം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിങ്ക് വില്ലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍ച്ചി കോമിക്‌സിനെ ആസ്പദമാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും സുഹാനയുടെ അരങ്ങേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിന്ദഗി ന മിലേഗി ദൊബാര, ഗലി ബോയ് തുടങ്ങിയ ഹിറ്റുകളൊരുക്കിയ സംവിധായകയാണ് സോയ.

  നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ആര്‍ച്ചിയുടെ ഇന്ത്യന്‍ അഡാപ്‌റ്റേഷന്‍ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് കുറച്ച് നാളുകളായി സോയ അക്തര്‍. ആര്‍ച്ചി ഒരു ടീനേജ് സ്‌റ്റോറിയാണ്. അതിനാല്‍ യുവ അഭിനേതാക്കള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു സോയ. എന്തായാലും സിനിമയിലെ കേന്ദ്രകഥാപാത്രമായി ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയെ സോയ തിരഞ്ഞെടുത്തിരിക്കുകയാണെന്നാണ് അറിയാന്‍ സാധിച്ചത്. മറ്റ് താരങ്ങള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

  ആര്‍ച്ചിയുടേയും സുഹൃത്തുകളുടേയും കഥയാണ് ആര്‍ച്ചി പറയുന്നത്. സുഹാനയ്ക്ക് പുറമെ രണ്ട് പേരുടെ കൂടി അരങ്ങേറ്റമായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും വസാന ഘട്ട ചര്‍ച്ചകള്‍ ബാക്കിയുണ്ടെന്നും അതിന് ശേഷം ഷാരൂഖും സുഹാനയും ഓക്കെ പറഞ്ഞതിന് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തെ തന്നെ സുഹാന സോഷ്യല്‍ മീഡിയയിലും മറ്റും താരമായി മാറിയിട്ടുണ്ട്. അതുകൊണ്ട് അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  എന്നാല്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സുഹാനയുടെ അരങ്ങേറ്റത്തിനെതിരെയുള്ള വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ഷാരൂഖിന്റെ മകള്‍ ആയത് കൊണ്ട് മാത്രമാണ് ഇതുപോലൊരു അരങ്ങേറ്റം സാധ്യമാകുന്നത്. എന്നാല്‍ സുഹാന തന്റെ കഴിവ് തെളിയിച്ചില്ലെങ്കില്‍ ജനങ്ങള്‍ പുറത്താക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മറ്റ് മിക്ക താരപുത്രന്മാരേയും പുത്രിമാരേയും പോലെ അഭിനയിക്കാന്‍ അറിയാത്തവളായിരിക്കുമോ സുഹാന എന്ന് കണ്ടറിയണമെന്നും ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കാനിരുന്നതാണിതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

  കീർത്തിയും സുരേഷ് ഗോപിയും സഹായിക്കും, ആ വിഭാക്കാരെ പരിഗണിക്കണം, താരങ്ങളോട് ശാന്തിവിള ദിനേശ്

  Recommended Video

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം ഷാരൂഖ് ഖാനും ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സീറോയുടെ പരാജയത്തിന് ശേഷം ഷാരൂഖ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോള്‍ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഷാരൂഖ്. ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആറ്റ്‌ലിയുടെ ഹിന്ദി അരങ്ങേറ്റം, രാജ്കുമാര്‍ ഹിറാനി ചിത്രം എന്നിവയും കിങ് ഖാന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ആറ്റ്‌ലി ചിത്രത്തിലൂടെ നയന്‍താരയും ഹിന്ദി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.

  Read more about: shahrukh khan suhana khan
  English summary
  Shahrukh Khan's Daughter Suhana Khana To Make Her Debut WIrh Zoya Akthar Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X