ഷാരൂഖിന്റെ കൂര്‍ക്കം വലി സഹിക്കാനായില്ല, പിടിച്ച് പുറത്താക്കി സല്‍മാന്‍; വേറെയുമുണ്ട് താരങ്ങളുടെ ശീലങ്ങള്‍!

താരങ്ങളാണെങ്കിലും അവരും മനുഷ്യര്‍ തന്നെയാണ്. എല്ലാ മനുഷ്യരേയും പോലെ താരങ്ങള്‍ക്കും രസകരമും ചിലപ്പോഴൊക്കെ കൂടെയുള്ളവരെ അലോസരപ്പെടുത്തുകയും ചെയ്യുന്ന ശീലങ്ങള്‍ താരങ്ങള്‍ക്കുമുണ്ടാകും. തങ്ങളുടെ പ്രിയ താരങ്ങളുടെ കിടപ്പറയിലെ ശീലങ്ങളെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. പങ്കാളികളും സഹ താരങ്ങളുമൊക്കെയായിരിക്കും ഇത്തരം തുറന്ന് പറച്ചിലുകള്‍ നടത്തുക.

അങ്ങനെ ബോളിവുഡിലെ ചില സൂപ്പര്‍ താരങ്ങളുടെയക്കം കിടപ്പറയിലെ ശീലങ്ങളെക്കുറിച്ച് വായിക്കാം ഇവിടെ. ബോളിവുഡിന്റെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ മുതല്‍ യുവനടന്‍ വിക്കി കൗശല്‍ വരെയുള്ളവരുടെ രസകരായ ശീലങ്ങളെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

 ഷാരൂഖ്

ബോളിവുഡിന്റെ കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ഇന്ത്യയിലെ ഏറ്റവും വലിയ താരം. ഇതൊക്കെയാണെങ്കിലും രാത്രി ഉറങ്ങിക്കഴിഞ്ഞാല്‍ ഷാരൂഖും സാധാരണ മനുഷ്യനാകും. ഷാരൂഖ് ഖാന്റെ അലോസരപ്പെടുത്തുന്ന ശീലമായി സല്‍മാന്‍ ഖാന്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞത് കൂര്‍ക്കം വലിയാണ്. തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമയായ കരണ്‍ അര്‍ജുന്റെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയത്.

വഴക്കുണ്ടാകാനുള്ള കാരണം


ഒരു ദിവസാം താനും ഷാരൂഖ് ഖാനുമടക്കം ചിലര്‍ ഒരു മുറിയിലായിരുന്നു കിടന്നുറങ്ങിയത്. കിടന്നയുടനെ തന്നെ ഷാരൂഖ് ഖാന്‍ ഉറങ്ങിയെന്നും അധികം വൈകാതെ തന്നെ താരം കൂര്‍ക്കം വലിക്കാന്‍ തുടങ്ങിയെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. ആദ്യം തങ്ങള്‍ ഷാരൂഖിന്റെ കൂര്‍ക്കം വലി കേട്ട് ചിരിച്ചുവെന്നും എന്നാല്‍ രാത്രി മൂന്ന് മണിയായതോടെ തങ്ങളുടെ നിയന്ത്രണം നഷ്ടമായെന്നും ഷാരൂഖ് ഖാനെ മുറിയില്‍ നിന്നും പിടിച്ച് പുറത്താക്കുകയായിരുന്നുവെന്നുമാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

താനും ഭാര്യ നതാഷും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് ഒരിക്കല്‍ വരുണ്‍ ധവാന്‍ തുറന്നു പറഞ്ഞിരുന്നു. നതാഷ ഒരേസമയം എസിയും ഫാനും ഓണാക്കിയിട്ട് കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്നത് സാധാരണ താപനിലയിലാണെന്നാണ് വരുണ്‍ പറയുന്നത്. ഇതേചൊല്ലി തങ്ങള്‍ക്കിടയില്‍ നിരന്തരം തര്‍ക്കമുണ്ടാകാറുണ്ടെന്നാണ് വരുണ്‍ പറയുന്നത്. കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ് തുറന്നത്.

വിക്കിയും കത്രീനയും

ഈയ്യടുത്ത് വിവാഹിതരായ താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. വിക്കി കൗശലിന് അതിരാവിലെ എഴുന്നേല്‍ക്കുന്ന ശീലമുണ്ടെന്നാണ് കത്രീന പറയുന്നത്. എഴുന്നേല്‍ക്കുക മാത്രമല്ല രാവിലെ തന്നെ പാട്ട് പാടാന്‍ തുടങ്ങുമെന്നും കത്രീന പറയുന്നു. എന്നാല്‍ ഇതൊക്കെ താന്‍ സഹിക്കുമെന്നും പക്ഷെ വിക്കിയുടെ പിടിവാശി തനിക്ക് സഹിക്കാന്‍ പാടാണെന്നാണ് കത്രീന തുറന്ന് പറയുന്നത്.

ഉറക്കവുമായി ബന്ധപ്പെട്ട് തന്നെയാണ് ദീപിക പദുക്കോണ്‍ തന്റെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനെക്കുറിച്ച് നടത്തിയ തുറന്നു പറച്ചില്‍. ആവശ്യത്തിലധിക നേരം ഉറങ്ങുന്ന ശീലക്കാരനാണ് രണ്‍വീറെന്നും അതേസമയം അതിരാവിലെ എഴുന്നേല്‍ക്കുകയും ചെയ്യുമെന്നും ദീപിക പറയുന്നുണ്ട്.

ഷാഹിദ്

അതേസമയം ഭര്‍ത്താവും പോപ്പ് താരവുമായ നിക്ക് ജൊനാസിനെക്കുറിച്ചുള്ള പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍ താരത്തിന് ആരാധകരുടെ കയ്യടി നേടിക്കൊടുക്കുന്നതായിരുന്നു. നിക്ക് രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉറങ്ങുന്ന തന്നെ നോക്കിയിരിക്കുമെന്നാണ് പ്രിയങ്ക പറഞ്ഞത്. മേക്കപ്പിടാന്‍ സമ്മതിക്കാതെ നോക്കിയിരിക്കുമെന്നാണ് പ്രിയങ്ക ഒരിക്കല്‍ വെളിപ്പെടുത്തിയത്.

ഷാഹീദ് കപൂറിനെക്കുറിച്ചുള്ള ഭാര്യ മീര രാജ്പുത്തിന്റെ തുറന്ന് പറച്ചിലും വാര്‍ത്തയായിരുന്നു. മീരയുടെ തുറന്നു പറച്ചില്‍ പക്ഷെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള ഷാഹിദിന്റെ ശീലത്തെക്കുറിച്ചായിരുന്നു. ഷാഹിദ് ഒരു കണ്‍ട്രോള്‍ ഫ്രീക്കാണെന്നാണ് മീരയുടെ തുറന്നു പറച്ചില്‍. എന്നാല്‍ തനിക്ക് ഷാഹിദിന്റെ ഈ ശീലം ഇഷ്ടമാണെന്നാണ് മീര പറയുന്നത്.

ആലിയ

ഉറങ്ങിക്കഴിഞ്ഞാല്‍ ആലിയ കട്ടിലില്‍ കിടന്ന് വട്ടത്തില്‍ കറങ്ങുമെന്നാണ് ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍ പറയുന്നത്. ഇത് കാരണം പലപ്പോഴും തനിക്ക് കട്ടിലില്‍ സ്ഥലമില്ലാതെയായിട്ടുണ്ടെന്നും രണ്‍ബീര്‍ ഈയ്യടുത്ത് പറഞ്ഞിരുന്നു. ഈയ്യടുത്തായിരുന്നു രണ്‍ബീറിനും ആലിയയ്ക്കും കുഞ്ഞ് പിറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X