കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പിടിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

ബോളിവുഡിനെ പിടിച്ചുലച്ച് വീണ്ടും മയക്കുമരുന്ന് വിവാദം. കഴിഞ്ഞ ദിവസം ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെ എന്‍സിബിയുടെ പിടിയിലായവരില്‍ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും. ആര്യന്‍ ഖാനെ എന്‍സിബി ചോദ്യം ചെയ്തുവരികയാണ്. ആര്യനെ എന്‍സിബി നിലവില്‍ അറസ്റ്റ് ചെയ്തിട്ടില്ല. താരപുത്രനെ ചോദ്യം ചെയ്തു വരികയാണെന്നാണ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അറിയിച്ചിരിക്കുന്നത്.

പാര്‍ട്ടി സംഘടിപ്പിച്ച ആറ് പേരെയും എന്‍സിബി പിടികൂടിയിട്ടുണ്ട്. ആര്യന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ബോളിവുഡിലേയും മറ്റും പ്രമുഖര്‍ പാര്‍ട്ടിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്യന്‍ ലഹരി ഉപയോഗിച്ചിരുന്നുവോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അതിന് ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Shahrukh Khan

മുംബൈ തീരത്തു വച്ചാണ് ആഡംബര കപ്പല്‍ എന്‍സിബി റെയ്ഡ് ചെയ്യുന്നത്. ആര്യന്റെ ഫോണിലെ ചാറ്റുകള്‍ പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും എന്തെങ്കിലും നടപടി സ്വീകരിക്കണമോ എന്ന് തീരുമാനിക്കുകയുള്ളൂ. ബോളിവുഡിലെ സൂപ്പര്‍ താരമായ ഷാരൂഖ് ഖാന്റെ മൂത്ത മകനാണ് ആര്യന്‍ ഖാന്‍. മൂന്ന് മക്കളാണ് ഷാരൂഖിനും ഭാര്യ ഗൗരി ഖാനുമുള്ളത്. സുഹാനയും അബ്രാമുമാണ് മറ്റ് രണ്ട് മക്കള്‍.

കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ വച്ചായിരുന്നു പാര്‍ട്ടി നടന്നത്. ഇവരില്‍ നിന്നും കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതയാണ് വിവരം. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഈ കപ്പലിന്റെ ഉദ്ഘാടനം നടന്നത്. ശനിയാഴ്ച കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ച വിവരം എന്‍സിബിയ്ക്ക് ലഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അപ്രതീക്ഷിതമായ റെയ്ഡ് നടത്തുന്നത്.

സംഗീത പരിപാടിയെന്ന പേരിലായിരുന്നു പാര്‍ട്ടി നടത്തിയത്. യാത്രക്കാരുടെ വേഷത്തിലായിരുന്നു പാര്‍ട്ടിയിലേക്ക് എന്‍സിബി ഉദ്യോഗസ്ഥരെത്തിയത്. കപ്പല്‍ നടുക്കടലിലേക്ക് എത്തിയപ്പോഴാണ് പാര്‍ട്ടി ആരംഭിച്ചതെന്നും പിന്നാലെ എന്‍സിബി സംഘം ഇവരെ പിടികൂടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ട്ടിയില്‍ ഡല്‍ഹി സ്വദേശികളായ മൂന്ന് സ്ത്രീകളുമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരേയും ചോദ്യം ചെയ്ത് വരികയാണ്.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ ബോളിവുഡിലെ ഇളക്കി മറിക്കുന്നതിനിടെയാണ് പുതിയ സംഭവം. നേരത്തെ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. പല വലിയ താരങ്ങളേയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ആര്യനെ കസ്റ്റഡിയിലെടുക്കുന്നതും ചോദ്യം ചെയ്യുന്നതും. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന്റെ മകനാണ് ആര്യന്‍. അച്ഛന്റെ പാതയിലൂടെ ആര്യന്‍ സിനിമയിലേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X