സിനിമ വിട്ടത് മകള്‍ക്ക് വേണ്ടി! പക്ഷെ അവള്‍ എന്നെ വിളിച്ചതേയില്ല; മാറി നിന്നതിനെക്കുറിച്ച് ഷാരൂഖ്‌

നാളുകളായി ആരാധകര്‍ കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവിനായി. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. അടുത്ത വര്‍ഷമാണ് ഷാരൂഖ് ഖാന്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുക. താരത്തിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

അഞ്ച് വര്‍ഷത്തോളമായി ഇടവേളയെടുത്തിരിക്കുകയാണെങ്കിലും ഷാരൂഖ് ഖാനോടുള്ള ആരാധകരുടെ സ്‌നേഹവും ആരാധനയും കൂടുകയല്ലാതെ തെല്ലും കുറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ഈ അഞ്ച് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ സിനിമകളിലെ അതിഥി വേഷങ്ങളും അഭിമുഖങ്ങളും ഫാന്‍ മീറ്റിംഗുകളുമൊക്കെ വലിയ ഓളം തന്നെ സൃഷ്ടിച്ചവയായിരുന്നു. ഷാരൂഖിന്റെ തിരിച്ചുവരവിനോളം സിനിമാ ലോകം ഇപ്പോള്‍ കാത്തിരിക്കുന്ന മറ്റൊരു ഇവന്റുമുണ്ടാകില്ലെന്നതാണ് വാസ്തവം.

ഉംറ

ഡങ്കി എന്ന സിനിമയുടെ ചിത്രീകരണത്തിനായി സൗദി അറേബ്യയിലെത്തിയതായിരുന്നു ഷാരൂഖ് ഖാന്‍. ചിത്രീകരണത്തിന് പിന്നാലെ താരം ഉംറ കര്‍മ്മവും നിര്‍വ്വഹിച്ചു. പിന്നാലെ ഇതാ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റവലില്‍ വച്ച് ഷാരൂഖ് ഖാന്‍ സംസാരിച്ച വാക്കുകള്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്. തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ താരം സംസരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇടവേളയെടുക്കാന്‍ കാരണം

താന്‍ ഇടവേളയെടുക്കാന്‍ കാരണം മക്കളാണെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. മക്കളുടെ കൂടെ സമയം ചെലവിടണെന്ന് തോന്നിയെന്നും ഇതോടെയാണ് ഇടവേളയെടുക്കുന്നതെന്നും താരം പറയുന്നു. ഈ സമയത്ത് താനും ഇളയമകന്‍ അബ്രാമും ഇറ്റാലിയന്‍ കുക്കിംഗ് പഠിച്ചുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. മകള്‍ സുഹാന പഠനത്തിനായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് പോയതിനാല്‍ അവള്‍ക്ക് ഒറ്റപ്പെടല്‍ തോന്നുമെന്നും താന്‍ കരുതിയിരുന്നുവെന്നും താരം പറയുന്നു.

എളുപ്പത്തില്‍ പോകാനാകില്ല


''കുട്ടികള്‍ ദൂരേയ്ക്ക് പഠിക്കാന്‍ പോയാല്‍ അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ ഷൂട്ടിന്റെ ഇടയിലായിരിക്കും. അപ്പോള്‍ എല്ലാം നിര്‍ത്തി അമേരിക്കയിലേക്ക് പോകാനാകില്ല. അമ്മയ്ക്ക് മാത്രമേ പോകാനാകൂ. സുഹന ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയപ്പോള്‍ ആറോ ഏഴോ മാസം നോക്കാമെന്ന് ഞാന്‍ കരുതി. അവള്‍ക്ക് ന്യൂയോര്‍ക്കില്‍ ഒറ്റപ്പെടല്‍ തോന്നുകയോ, എന്നെ കാണണമെന്ന് തോന്നുകയോ ചെയ്യും. ഭാര്യയ്ക്ക് പോകാന്‍ പറ്റാതെ വന്നാല്‍ ഞാന്‍ പോകാം. ഞാന്‍ വെറുതെയിരിക്കുകയാണല്ലോ. സിനിമ ചെയ്യുമ്പോള്‍ എളുപ്പത്തില്‍ പോകാനാകില്ല'' എന്നാണ് താരം പറഞ്ഞത്.

നിങ്ങള്‍ ജോലിയ്ക്ക് പോകുന്നില്ലേ

എന്നാല്‍ മകള്‍ തന്നെ ന്യൂയോര്‍ക്കിലേക്ക് വിളിച്ചതേയില്ലെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ''അവള്‍ എന്നെ ഒരിക്കലും വിളിച്ചില്ല. ഞാന്‍ ഒരു സിനിമയും ഒപ്പിട്ടില്ല. ചിലപ്പോള്‍ അവള്‍ എന്നെ വിളിച്ചാലോ എന്ന് ചിന്തിച്ചു. ഒരു ദിവസം ഞാന്‍ അവളെ വിളിച്ചു. ഞാന്‍ ഇനി ചിലപ്പോള്‍ ജോലി ചെയ്യാന്‍ തുടങ്ങിയേക്കുമെന്ന് പറഞ്ഞു. നിങ്ങള്‍ ജോലിയ്ക്ക് പോകുന്നില്ലേ എന്നായിരുന്നു അവളുടെ പ്രതികരണം. നീ ന്യൂയോര്‍ക്കില്‍ ഒറ്റയ്ക്കാകും അപ്പോള്‍ വിളിക്കുമെന്ന് കരുതി ഇരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ഞാനിവിടെ അടിച്ചു പൊളിക്കുകയാണെന്ന് നിങ്ങളിങ്ങോട്ട് വരേണ്ട എന്നായിരുന്നു അവള്‍ പറഞ്ഞത്'' ഷാരൂഖ് ഖാന്‍ പറയുന്നു.

തിരിച്ചുവരുന്നത്

സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാനിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരിച്ചുവരുന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ ഷാരൂഖ് എത്തുന്നത്. ആക്ഷന്‍ ചിത്രമാണ് പഠാന്‍. പിന്നാലെ രാജ്കുമാര്‍ റാവു ഒരുക്കുന്ന ഡങ്കി, ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്. താപ്‌സി പന്നുവാണ് ഡങ്കിയിലെ നായിക. ജവാനിലൂടെ നയന്‍താരയും ബോളിവുഡില്‍ അരങ്ങേറുകയാണ്. മൂന്ന് സിനികളും ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്, ഒരിക്കല്‍ കൂടി തങ്ങളുടെ കിങ് ഖാന് വേണ്ടി കയ്യടിക്കാനും ആര്‍പ്പുവിളിക്കാനും.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X