കഴിഞ്ഞ കുറച്ചുകാലം എന്റെ കുടുംബം നേരിട്ടത് ദുരിതകാലം; ആദ്യമായി മകന്റെ കേസിനെക്കുറിച്ച് ഷാരൂഖ്‌

2023 എന്നത് ഷാരൂഖ് ഖാന്റെ തിരിച്ചുവരവിന്റെ വര്‍ഷമായിട്ടാകും ഇന്ത്യന്‍ സിനിമാ ലോകം കണക്കാക്കുക. പഠാനില്‍ തുടങ്ങി ഡങ്കിയില്‍ അവസാനിച്ച പോയ വര്‍ഷത്തെ ആ തിരിച്ചുവരവിലെ കുതിപ്പില്‍ വീണത് സര്‍വ്വ റെക്കോര്‍ഡുകളുമാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കും അതിന് മുമ്പുണ്ടായിരുന്ന തുടര്‍ പരാജയങ്ങള്‍ക്കും പലിശയും ചേര്‍ത്ത് കടം വീട്ടിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

ഇതിനിടെയാണ് ഷാരൂഖ് ഖാനെ തേടി ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമെത്തിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. കുറച്ച് നാള്‍ മുമ്പ് തന്റെ കുടുംബം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പ്രസംഗത്തില്‍ ഷാരൂഖ് ഖാന്‍ സംസാരിക്കുന്നുണ്ട്.

Shahrukh Khan

''കഴിഞ്ഞ നാല്-അഞ്ച് വര്‍ഷങ്ങള്‍ എനിക്കും കുടുംബത്തിനും മോശം യാത്രയുടേതായിരുന്നു. കൊവിഡും മറ്റും കാരണം നിങ്ങള്‍ക്കും അങ്ങനെയായിരിക്കും. എന്റെ മിക്ക സിനിമകളും പരാജയപ്പെട്ടു. ചില വിഡ്ഢികളായ അനലിസ്റ്റുകള്‍ എന്റെ മരണമണി എഴുതിത്തുടങ്ങി. അതൊന്നും പക്ഷെ ഞാന്‍ കാര്യമാക്കി എടുക്കുന്നതല്ല'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. അതേ പ്രസംഗത്തില്‍ ഷാരൂഖ് ഖാന്‍ തന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

''പിന്നെ വ്യക്തിപരമായി വളരെ സങ്കടകരവും അലോസരപ്പെടുത്തുന്ന കാര്യങ്ങളും നടന്നു. അത് തന്നെ നിശബ്ദനായിരിക്കണമെന്ന പാഠം പഠിപ്പിച്ചു. നിശബ്ദനായിരുന്ന്, കഠിനാധ്വാനം ചെയ്യാനുള്ള പാഠം. എല്ലാം നല്ലതാണെന്ന് തോന്നുമ്പോള്‍, എല്ലാം നല്ലതാണെന്ന് നിങ്ങളുടെ ഹൃദയം പറയുമ്പോഴും ഒട്ടും നിനച്ചിരിക്കാതെ ജീവിതം വന്ന് നിങ്ങളെ ഹിറ്റ് ചെയ്‌തേക്കും'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

അതേസമയം തനിക്ക് ലഭിച്ച അവാര്‍ഡ് തന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമാണ് ഷാരൂഖ് ഖാന്‍ സമര്‍പ്പിച്ചത്. അവര്‍ തങ്ങളുടെ ഏറ്റവും മോശം സമയാണ് പോയ വര്‍ഷങ്ങളില്‍ കണ്ടതെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ''കുറച്ച് വര്‍ഷങ്ങള്‍ മുമ്പ്, എനിക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ഞാനത് എന്റെ മക്കള്‍ക്കുള്ള സമ്മാനമായിട്ടായിരുന്നു കരുതിയിരുന്നത്. അത് അവര്‍ക്ക് സന്തോഷം നല്‍കും. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി, എന്റെ കുട്ടികളും ഭാര്യയും വളരെ മോശം സമയമാണ് കണ്ടത്. ഇന്ന് അവരേക്കാള്‍ സന്തോഷം അര്‍ഹിക്കുന്ന മറ്റാരുമില്ല. അതിനാല്‍ ഇന്ന് ഈ അവാര്‍ഡ് ഞാന്‍ അവര്‍ക്കായിട്ടാണ് കൊണ്ടു പോകുന്നത്'' ഷാരൂഖ് ഖാന്‍ പറയുന്നു.

Shahrukh Khan

2021 ലായിരുന്നു ഷാരൂഖ് ഖാന്റെ മകനെ എന്‍സിബി മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. 26 ദിവസം ആര്യന്‍ ഖാന്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. ഇതിനിടെ പലവട്ടം ആര്യന്റെ ജാമ്യം നിരസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് താര പുത്രന് ജാമ്യം നല്‍കുകയായിരുന്നു. 2022 ല്‍ ആര്യന്‍ ഖാനെ കേസില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തു.

അതേസമയം ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സിനിമയില്‍ താപ്‌സി പന്നുവായിരുന്നു നായിക. പോയ വര്‍ഷം അഭിനയിച്ച പഠാനും പിന്നാലെ വന്ന ജവാനും വന്‍ വിജയങ്ങളായി മാറിയിരുന്നു. സീറോയുടെ പരാജയത്തിന് പിന്നാലെ എടുത്ത അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X