twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാത്രി ആരുമറിയാതെ അച്ഛന്റേയും അമ്മയുടേയും ഖബറിടത്തില്‍ പോകാറുണ്ട്; അലട്ടുന്ന കുറ്റബോധത്തെക്കുറിച്ച് ഷാരൂഖ്

    |

    ഇന്ത്യന്‍ സിനിമയിലെ എന്നല്ല ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെയാണ് ഷാരൂഖ് ഖാന്‍ ഇന്ന് കാണുന്നതെല്ലാം നേടിയെടുത്തത്. ടെലിവിഷനിലൂടെ അഭിനയ ജീവിതം ആരംഭിച്ച് രാജ്യം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇന്ന് ലോകമെമ്പാടും ഷാരൂഖ് ഖാന് ആരാധകരുണ്ട്.

    Also Read: ഹണിമൂണിനിടെ ഭര്‍ത്താവ് ലേലത്തിന് വച്ചു, സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ പറഞ്ഞു; കരിഷ്മയുടെ ദുരിത ജീവിതകഥAlso Read: ഹണിമൂണിനിടെ ഭര്‍ത്താവ് ലേലത്തിന് വച്ചു, സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ പറഞ്ഞു; കരിഷ്മയുടെ ദുരിത ജീവിതകഥ

    സിനിമയില്‍ തന്റെ പ്രകടനങ്ങള്‍ കൊണ്ട് ആരാധകരെ നേടിയെടുത്തത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഷാരൂഖ് ഖാന്‍ ആരാധകരുടെ പ്രിയപ്പെട്ടവനാണ്. താരത്തിന്റെ അഭിമുഖങ്ങള്‍ക്കും ഷോകള്‍ക്കുമെല്ലാം വലിയ ആരാധകരുണ്ട്. തമാശകളിലൂടേയും അനുഭവകഥകളിലൂടേയുമെല്ലാം എന്നും സദസിനെ കയ്യിലെടുക്കാന്‍ ഷാരൂഖിന് സാധിക്കാറുണ്ട്.

    അച്ഛനും അമ്മയും

    തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ ഷാരൂഖ് ഖാന്‍ പല വേദികളിലായി തുറന്ന് സംസാരിച്ചിട്ടുണ്ട്. താന്‍ ജീവിതത്തില്‍ വലിയ വിജയം നേടുമ്പോഴെല്ലാം അതിന് സാക്ഷ്യം വഹിക്കാന്‍ തനിക്കരികില്‍ അച്ഛനായ മീര്‍ താജ് മുഹമ്മദ് ഖാനും അമ്മ ലത്തീഫ് ഫാത്തിമ ഖാനും ഇല്ലെന്ന വിഷമം ഷാരൂഖ് ഖാന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

    ഡല്‍ഹിയിലെ ഒരു സാധാരണ കുടുംബമായിരുന്നു ഷാരൂഖ് ഖാന്‍. അച്ഛനും അമ്മയും ഷെഹ്നാസ് എന്ന സഹോദരിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നല്ല വിദ്യാഭ്യാസവും മറ്റും മക്കള്‍ക്ക് നല്‍കാന്‍ ആ അമ്മയും അച്ഛനും ശ്രമിച്ചിരുന്നു. 1981 ലാണ് ഷാരൂഖ് ഖാന്റെ അച്ഛന്‍ മരിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം 1991 ല്‍ അമ്മയേയും നഷ്ടമായി. 1992 ലായിരുന്നു ഷാരൂഖ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റം. അത് കാണാന്‍ അവരുണ്ടായിരുന്നില്ലെന്നത് തന്നെ എന്നും വേദനിപ്പിക്കുന്നതാണെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്.

    കുറ്റബോധം


    ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ അവതാരകനായിരുന്ന ദസ് കാ ദം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ അച്ഛനേയും അമ്മയേയും കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു. അച്ഛനേയും അമ്മയേയും ഓര്‍ക്കുമ്പോള്‍ തനിക്കുള്ള കുറ്റബോധം എന്താണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

    ''ഞാന്‍ മൂന്ന് കുട്ടികളുടെ അച്ഛനാണ്. എല്ലാ മതാപിതാക്കളും ആഗ്രഹിക്കുന്നുണ്ടാകും മാസത്തില്‍ ഒരിക്കലോ ആറ് മാസത്തില്‍ ഒരിക്കലോ പോട്ടെ, കൊല്ലത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ മക്കളില്‍ നിന്നും അവര്‍ തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് കേള്‍ക്കാന്‍. എന്റെ മാതാപിതാക്കള്‍ മരിച്ചപ്പോഴാണ് കുറച്ച് തവണ കൂടി അവരോട് ഞാന്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചത്'' ഷാരൂഖ് ഖാന്‍ പറയുന്നു.

    ശൂന്യമായിപ്പോയ വീട്

    ''എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 15 വയസായിരുന്നു. അമ്മ മരിക്കുമ്പോള്‍ 26 വയസും. ഞങ്ങള്‍ക്കത് വലിയ വേദനയായിരുന്നു. അച്ഛനും അമ്മയുമില്ലാതെ ശൂന്യമായിപ്പോയ വീട് എന്നേയും സഹോദരിയേയും വേട്ടയാടിയിരുന്നു. ആ എകാന്തതയും വേദനയും ദുഖവും എന്റെ ജീവിതത്തെ തന്നെ മൊത്തമായും ഇല്ലാതാക്കാന്‍ സാധിക്കുന്നതായിരുന്നു. അഭിനയത്തിലൂടെ ഈ വിടവ് നികത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍'' എന്ന് മറ്റൊരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.

    ഇവിടെയാണ് എന്റെ അച്ഛനും അമ്മയുമുള്ളത്

    ''ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഇരിക്കുമ്പോള്‍ എന്റെ മനസിലേക്ക് കടന്നു വരുന്ന ഒരു ചിന്ത എന്റെ അച്ഛനും അമ്മയും ഇവിടെയുണ്ടെന്നതാണ്. ഞാന്‍ രാതി ഖബറിടത്തില്‍ പോവുകയും അവരെ കാണുകയും ചെയ്യും. ഞാന്‍ മുംബൈക്കാരന്‍ ആയെന്ന് ആളുകള്‍ പറയാറുണ്ട്. പക്ഷെ എന്നില്‍ നിന്നും ഡല്‍ഹിയെ എടുത്തു കളയാനാകില്ല. കാരണം ഇവിടെയാണ് എന്റെ അച്ഛനും അമ്മയുമുള്ളത്. എന്റെ ഏറ്റവും വലിയ ഓര്‍മ്മയാണ്ത്'' എന്ന് മറ്റൊരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.

    Read more about: shahrukh khan
    English summary
    Shahrukh Khan Talks About His Late Parents And His Biggest Regret In Life After They Were Gone
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X