വിക്കന്‍ എന്ന് കളിയാക്കി, പട്ടിയ്ക്ക് ഷാരൂഖ് എന്ന് പേരിട്ടു; ഷാരൂഖിനെ വെറുത്ത ബോളിവുഡ്
സിനിമയില്‍ താരങ്ങളുടെ വിജയത്തില്‍ നിര്‍ണായകമാണ് പാട്ടുകള്‍. നല്ല പാട്ടുകളില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നത് പലരുടേയും ആഗ്രഹമാണ്. തന്റെ സിനിമകളില്‍ സ്ഥിരമായി നല്ല പാട്ടുള്ളതു കൊണ്ട് കൂടി താരമായി മാറിയ നിരവധി പേരുണ്ട്. സ്ഥിരമായി ഒരേ ഗായകന്‍ തന്നെ ഒരു താരത്തിന് വേണ്ടി പാടുന്നതും പതിവാണ്. മലയാളത്തില്‍ എംജി ശ്രീകുമാര്‍ മോഹന്‍ലാലിന്റെ ശബ്ദമായി മാറിയതൊക്കെ പാട്ടും താരവും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്.
അങ്ങനെ ഷാരൂഖ് ഖാന്റെ ശബ്ദമായി മാറിയ ഗായകനാണ് അഭിജീത്ത് ഭട്ടാചാര്യ. ബോളിവുഡിലെ ഐക്കോണിക് ഗായകനാണ് അഭിജീത്ത്. ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ വളര്‍ച്ചയില്‍ അഭിജീത്തിന്റെ പാട്ടുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോഴും റീലുകള്‍ ഭരിക്കുന്ന വോ ലെഡ്കി പോലുള്ള സൂപ്പര്‍ ഹിറ്റുകള്‍ അഭിജീത്താണ് ഷാരൂഖിന് വേണ്ടി പാടിയത്. ആ ശബ്ദമില്ലാതെ ഷാരൂഖിന്റെ കരിയറിനെക്കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യം.

ഷാരൂഖ് ഖാന് വേണ്ടി തുമേ ജോ മേനെ ദേക്കാ, തോബാ തുമാരെ ഇഷാരെ, ചാന്ദ് താരെ, സരാ സാ ജൂം ലൂം തുടങ്ങിയ നിരവധി ഹിറ്റുകള്‍ പാടിയ ഗായകനാണ് അഭിജീത്ത്. എന്നാല്‍ പിന്നീട് ഷാരൂഖ് ഖാനും അഭിജീത്തും പിണങ്ങി. ഇനിയൊരിക്കലും താന്‍ ഷാരൂഖ് ഖാന് വേണ്ടി പാടില്ലെന്ന് അഭിജീത്ത് ശപഥമെടുക്കുകയും ചെയ്തു. 17 വര്‍ഷം മുമ്പാണ് ഷാരൂഖ് ഖാന് വേണ്ടി അഭിജീത്ത് അവസാനമായി പാടിയത്. ഇപ്പോഴിതാ താനും ഷാരൂഖും തമ്മിലുള്ള പിണക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിജീത്ത്.
''ഞാനത് ദേഷ്യത്തില്‍ പറഞ്ഞതല്ല. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ തെറിവിളിച്ചിട്ടില്ല. പക്ഷെ അങ്ങനെ ചെയ്തവര്‍ ഒരുപാടുണ്ട്. തന്റെ പട്ടിയ്ക്ക് ഷാരൂഖ് എന്ന് പേരിട്ട സഹതാരങ്ങളുണ്ട്. ഫറ ഖാന്റെ ഭര്‍ത്താവ് അദ്ദേഹത്തെ പരസ്യമായി അവഹേളിച്ചു. അവരെല്ലാം പിന്നീട് കെട്ടിപ്പിടിച്ച് എല്ലാം അവസാനിപ്പിച്ചു. എന്റെ പ്രശ്‌നം ഞാന്‍ എന്റെ വേദനയാണ് പ്രകടിപ്പിച്ചത് എന്നതാണ്'' അഭിജീത്ത് പറയുന്നു.
''ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍, അവന് എന്റെ അടുത്ത് വരികയും കെട്ടിപ്പിടിക്കുകയും ചെയ്യാമായിരുന്നു. ഞാന്‍ മാപ്പ് അല്ല പ്രതീക്ഷിക്കുന്നത്. സാരമില്ല, വിട്ടേക്ക് എന്ന് പറയാമായിരുന്നു അവന്. അതോടെ ഞങ്ങള്‍ക്ക് വീണ്ടും പാട്ടുകള്‍ ചെയ്യാമായിരുന്നു. പക്ഷെ എന്നെ അവഗണിക്കുകയാണ് ചെയ്തത്'' എന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം ഷാരൂഖ് ഖാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന ആഗ്രഹം തനിക്ക് ഇപ്പോഴും ഉണ്ടെന്നാണ് അഭിജീത്ത് പറയുന്നത്.
''എന്തിന് പരിഹരിക്കാതിരിക്കണം? ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അതര്‍ ആണ്. ഭാര്യയും ഭര്‍ത്താവും പോലെ. ഭാര്യയും ഭര്‍ത്താവും അടിയുണ്ടാക്കിയാലും ഒരുമിക്കില്ലേ? അതാണ് നല്ലത്'' എന്നാണ് ഗായകന്‍ പറയുന്നത്. അതേസമയം ഷാരൂഖ് ഖാന്റെ തുടക്കകാലത്ത് സമകാലികരൊന്നും അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ലെന്നും അഭിജീത്ത് പറയുന്നുണ്ട്. ഷാരൂഖ് ഖാനെ വിക്കന്‍ എന്ന് വിളിച്ച് കളിയാക്കിയവരുണ്ടെന്നും ഗായകന്‍ പറയുന്നു.
''നീ വിക്കന് വേണ്ടിയാണല്ലോ പാടുന്നതെന്ന് ചോദിച്ച താരങ്ങളുണ്ട്. അവര്‍ക്കെന്തിനാണ് അസൂയ തോന്നുന്നതെന്ന് ഞാന്‍ കരുതി. എനിക്ക് പാടിയതിന് അവാര്‍ഡും കിട്ടു. പക്ഷെ ആ സംഭവത്തിന് ശഷം എനിക്ക് പാടാനുള്ള ആവേശം നഷ്ടമായി ഞാന്‍ ഷോകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നും അതില്‍ ഞാന്‍ സന്തുഷ്ടനാണ്'' എന്നാണ് അഭിജീത്ത് പറയുന്നത്. തനിക്ക് ശേഷം സോനു നിഗം, കുമാര്‍ സാനു എന്നിവര്‍ ഷാരൂഖിന് വേണ്ടി നല്ല പാട്ടുകള്‍ പാടിയിട്ടുണ്ട്. എന്നാല്‍ പുതുതലമുറയിലെ ഗായകര്‍ ഷാരൂഖിന് വേണ്ടി പാടിയ പാട്ടുകള്‍ക്ക് നിലവാരമില്ലെന്നും അഭിജീത്ത് പറയുന്നുണ്ട്.


Click it and Unblock the Notifications











