അച്ഛനേയും അമ്മയേും ഒരുപാട് മിസ് ചെയ്യുന്നു, മനോഹരമായിരുന്നു എന്റെ കുട്ടിക്കാലം; ഉള്ളു തൊട്ട് ഷാരൂഖ്
ഒരിടവേളയ്ക്ക് ശക്തമായി തിരികെ വന്ന ബോക്‌സ് ഓഫീസിലെ തന്റെ സിംഹാസനം തിരിച്ചു പിടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. പഠാനും പിന്നാലെ വന്ന ജവാനും ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച വിജയങ്ങളായി മാറിയതോടെ തന്റെ തിരിച്ചുവരവ് രാജകീയമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ ഹാട്രിക് വിജയം ലക്ഷ്യമിട്ടു കൊണ്ട് പുതിയ ചിത്രമായ ഡങ്കിയും റിലീസിന് തയ്യാറെടുക്കുന്നു.
പതിവ് പോലെ തന്റെ സിനിമയുടെ റിലീസിന് മുമ്പായി ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കുകയാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഷാരൂഖ് മറുപടി നല്‍കുന്ന ആസ്‌ക് എസ്ആര്‍കെ സെഷന്‍ വീണ്ടുമെത്തിയിരിക്കുകയാണ്. രസകരമായ പല ചോദ്യങ്ങള്‍ക്കും ഷാരൂഖ് ഖാന്‍ മറുപടി നല്‍കുന്നുണ്ട്. തന്റെ സ്വതസിദ്ധമായ തമാശകളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയെ കയ്യിലെടുക്കുകയാണ് ഷാരൂഖ് ഖാന്‍.

കഴിഞ്ഞ ദിവസം റിലീസായ ഡങ്കിയിലെ നിക്കലേ തേ കഭി ഹം ഗര്‍ സേയെക്കുറിച്ച് ഒരു ആരാധകന്‍ ചോദിക്കുന്നുണ്ട്. ഇതിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ഹൃദയത്തെ സ്പര്‍ശിക്കുകയാണ്. ''ആ പാട്ട് സത്യത്തില്‍ എന്റെ അച്ഛനേയും അമ്മയേയും ഓര്‍മ്മിപ്പിക്കുന്നതാണ്. എന്റെ ഡല്‍ഹിയിലെ ദിവസങ്ങള്‍, സുഹൃത്തുക്കള്‍. ആ കാലത്തേക്ക് പോയി. വളരെയധികം വൈകാരികമാണ്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.
അതേസമയം മറ്റൊരു ആരാധകന്‍ ചോദിച്ചത് ഷാരൂഖ് ഖാന്റെ ഡല്‍ഹിയിലെ നാളുകളെക്കുറിച്ചാണ്. തന്റെ കുട്ടിക്കാലം താന്‍ എത്രമാത്രം മിസ് ചെയ്യുന്നുണ്ടെന്ന് മറുപടിയായി ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. ''ഞാന്‍ ഇപ്പോഴും ഒരു കുട്ടിയാണ്. വളരെ മനോഹരമൊയാരു കുട്ടിക്കാലമായിരുന്നു എന്റേത്. അച്ഛനേയും അമ്മയേയും ഒരുപാട് മിസ് ചെയ്യുന്നുണ്ട്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി.
തന്റെ വിജയം കാണാന്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല എന്നതും അവരോടുള്ള സ്‌നേഹം തനിക്ക് പൂര്‍ണമായും പ്രകടിപ്പിക്കാന്‍ സാധിച്ചില്ല എന്നതും ഇപ്പോഴും കുറ്റബോധമായി കൊണ്ടു നടക്കുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍. മുമ്പൊരിക്കല്‍ സല്‍മാന്‍ ഖാന്‍ അവതാരകനായ ദസ് കാ ധമ്മില്‍ അതിഥിയായി എത്തിയപ്പോള്‍ അച്ഛനേയും അമ്മയേയും കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു.

''ഞാന്‍ മൂന്ന് മക്കളുടെ അച്ഛനാണ്. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്ന ഒന്നുണ്ട്. മാസത്തില്‍ ഒരിക്കലോ, ആറ് മാസത്തില്‍ ഒരിക്കലോ തങ്ങളുടെ മക്കള്‍ ഞങ്ങളെ സ്‌നേഹിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കണം എന്നത്. എന്റെ മാതാപിതാക്കള്‍ മരിച്ച ശേഷം, അവരെ ഞാന്‍ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് കുറച്ചു കൂടി തവണ അവരോട് പറഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.
തന്റെ അച്ഛന്റേയും അമ്മയുടേയും മരണമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. അച്ഛനും അമ്മയും തുടരെ തുടരെ മരിച്ചതോടെ സഹോദരി വിഷാദരോഗത്തിന് അടിമയായെന്നും താന്‍ അവരുടെ വേര്‍പാടിന്റെ വേദന മറക്കാന്‍ അഭിനയത്തിലൂടെ ശ്രമിക്കുകയായിരുന്നു എന്നാണ് മുമ്പൊരിക്കല്‍ ഷാരൂഖ് ഖാന്‍ പറയുന്നത്. ഷാരൂഖ് ഖാന്‍ സിനിമയിലെത്തുന്നതിനും മുമ്പ് തന്നെ അച്ഛനും അമ്മയും മരണപ്പെട്ടിരുന്നു.


Click it and Unblock the Notifications