വിഷാദത്തിന് അടിമയായിരുന്നു, സുഹൃത്തുക്കള്‍ പോലും ചതിച്ചിട്ടുണ്ട്: ഷമ സിക്കന്ദര്‍
ബോളിവുഡിലും ടെലിവിഷന്‍ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ഷമ സിക്കന്ദര്‍. മറ്റ് ഭാഷകളിലും അടയാളപ്പെടുത്തിയിട്ടുണ്ട് ഷമ. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് ഷമ. സിനിമാ ലോകത്ത് വേരുകളൊന്നുമില്ലാതെ കടന്നു വന്ന താരമാണ് ഷമ. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളും ഷമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഷ്മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം ഷമ സിക്കന്ദന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ''അവര്‍: നീ ഭയങ്കര ബോള്‍ഡ് ആണല്ലോ. ഞാന്‍: ഞാന്‍ ആരെന്ന് കാണിക്കുന്നതില്‍ എനിക്ക് ഭയമില്ല. എന്റെ വള്‍നറബിലിറ്റീസ് എന്റെ കരുത്താണ്. രണ്ടും ഇവിടെ പ്രശംസിക്കപ്പെടുന്നു. നിങ്ങളുടേതും'' എന്നായിരുന്നു ഷമ കുറിച്ചത്. ബോള്‍ഡ് എന്നത് പ്രശംസയായിട്ടാണ് താന്‍ കണക്കാക്കുന്നതെന്നാണ് ഷമ പറയുന്നത്.

മാനസികാരോഗ്യത്തെക്കുറിച്ചും ഷമ സംസാരിക്കുന്നുണ്ട്. ''ബോള്‍ഡായിരിക്കുക എന്നാല്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രം മാത്രമല്ല. അതിലും ഒരുപാടാണ്. ആളുകള്‍ എന്ത് കരുതുമെന്ന് ചിന്തിച്ച് ഭയപ്പെടാതെ മുന്നോട്ട് വന്നത് മനസിലുള്ളത് പറയാന്‍ സാധിക്കുന്നതാണ്'' എന്നാണ് ഷമ പറയുന്നത്. നേരത്തെ താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നാണ് ഷമ പറയുന്നത്. ആ കാലവും താരം ഓര്‍ക്കുന്നുണ്ട്.
''എനിക്ക് ഞാനാകാന്‍ പറ്റുന്നില്ലായിരുന്നു. ഇതുപോലെ ഞാനൊരിക്കലും സംസാരിച്ചിരുന്നില്ല. എന്നും സേഫായിട്ടായിരുന്നു ഇരുന്നത്. പക്ഷെ പതിയെ ഞാന്‍ എന്റെ വള്‍നറബിലിറ്റീസിനെ അംഗീകരിക്കാന്‍ തുടങ്ങി' എന്നാണ് ഷമ പറയുന്നത്. തന്റെ ഏറ്റവും വലിയ നേട്ടമായി ഷമ പറയുന്നത് വിഷാദത്തില്‍ നിന്നുമുള്ള തിരിച്ചുവരവാണ്.
''സുഖപ്പെടുക എന്നത് ജീവിതകാലം മുഴുവന്‍ നടക്കുന്നൊരു യാത്രയാണ്. ഒന്നും എന്നെ ബാധിക്കുന്നില്ല. സുഖപ്പെടാന്‍ ഒന്നുമില്ലാതാകും. ഒരു തരത്തില്‍ അത് മരണമാണ്. ഞാന്‍ പൂര്‍ണമായും മുക്തയായിട്ടില്ല. ട്രിഗര്‍ ചെയ്യപ്പെടുന്നുണ്ട്. അവയ്ക്കെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ ചിന്തകളും കരുത്തും പോരാടേണ്ടതിനെക്കുറിച്ചുള്ള ധാരണയുമൊക്കെ തീര്‍ച്ചയായും മാറിയിട്ടുണ്ട്. വലിയ അളവില്‍ ഞാന്‍ മുക്തയായിട്ടുണ്ട്. പക്ഷെ അപ്പോഴും മാറ്റേണ്ടതായി എന്തെങ്കിലുമൊക്കെ കണ്ടെത്തുന്നുണ്ട്'' എന്നാണ് ഷമ പറയുന്നത്.

''മനുഷ്യന്‍ എന്ന നിലയില്‍ നമ്മളെല്ലാം ഒരുപാട് ലയറുകളുള്ളവരാണ്. എന്നില്‍ നെഗറ്റീവ് ചിന്തകളോ എന്നെ അടിച്ചമര്‍ത്തുന്നതായി എന്തെങ്കിലുമോ ഇന്നില്ല'' എന്നും ഷമ പറയുന്നു. ''പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുക മാത്രമാണ് ചെയ്യുക. ഞാനിത് അനുഭവത്തില്‍ നിന്നും പഠിച്ചതാണ്. അതിനാല്‍ വേണ്ടപ്പോഴൊക്കെ ഞാന്‍ മനസ് തുറക്കാറുണ്ട്. ചിലര്‍ ചതിച്ചിട്ടുള്ളതിനാല്‍ വിശ്വാസത്തിന്റെ പ്രശ്നമുണ്ട്. സുഹൃത്തുക്കളും തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ എല്ലാവരും നല്ലവരാണെന്ന് ഞാന്‍ സ്വയം ഓര്‍മ്മിപ്പിക്കുകയാണ്. അവര്‍ എന്നെ വേദിനിപ്പിക്കില്ലെന്നും ഞാന്‍ നല്ല വ്യക്തിയാണെന്നും സ്വയം പറയുകയാണ്'' എന്നും ഷമ പറയുന്നുണ്ട്.
ഈയ്യടുത്താണ് ഷമ വിവാഹിതയായത്. ജയിംസ് മില്ലിറോണ്‍ ആണ് ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. 2015 ല്‍ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു. പിന്നീട് വിവാഹം നീണ്ടു പോയി. ഹിന്ദി ടെലിവിഷന്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹിന്ദി ടെലിവിഷന്‍ രംഗത്ത് മാത്രമല്ല ഇത്തരം സംഭവമെന്നത് തെന്നിന്ത്യയിലെ സീരിയല്‍ താരങ്ങളുടെ വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നുണ്ട്.


Click it and Unblock the Notifications