അതോടെ അച്ഛന്‍ എന്നോട് മിണ്ടാതായി! പ്രണയത്തെക്കുറിച്ചും ചേച്ചി പഠിപ്പിച്ച പാഠത്തെക്കുറിച്ചും ഷമിത ഷെട്ടി

ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ശില്‍പ ഷെട്ടി. ശില്‍പയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് സഹോദരി ഷമിത ഷെട്ടിയും. എന്നാല്‍ ചേച്ചിയെ പോലെ വലിയൊരു താരമാകാന്‍ ഷമിതയ്ക്ക് സാധിച്ചില്ല. എങ്കിലും തന്റെ ഫാഷന്‍ ചോയ്‌സിന്റെ പേരിലും മറ്റുമായി ആരാധകരുടെ മനസില്‍ ഇടം നേടാന്‍ ഷമിതയ്ക്ക് സാധിച്ചിട്ടുണ്ട്.

ഈയ്യടുത്ത് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ഷമിത കയ്യടി നേടിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഷമിതയുടെ പ്രണയ ഗോസിപ്പുകളും ബോളിവുഡില്‍ സജീവമാണ്. നടന്‍ ആമിര്‍ അലിയും ഷമിതയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറഞ്ഞിരുന്നത്. ഇരുവരേയും ഒരുമിച്ച് നിരവധി പാര്‍ട്ടികളിലും മറ്റും കണ്ടിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്ന് പിന്നീട് ഇരുവരും വ്യക്തമാക്കുകയായിരുന്നു.

 ഷമിതയുടെ മനസ് തുറക്കല്‍

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ സഹോദരിയില്‍ നിന്നും പഠിച്ച കാര്യങ്ങളെക്കുറിച്ചും വിവാഹം കഴിക്കാന്‍ സമൂഹത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഷമിത. തന്റെ അച്ഛന്‍ തന്നോട് മിണ്ടാതായതിനെക്കുറിച്ചും ഷമിത മനസ് തുറക്കുന്നുണ്ട്. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷമിതയുടെ മനസ് തുറക്കല്‍. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ചുംബനരംഗം

ത്‌ന്റെ ആദ്യ സിനിമയായ മുഹബത്തേനില്‍ ഉദയ് ചോപ്രയ്‌ക്കൊപ്പമുള്ള ചുംബനരംഗം ചെയ്തതാണ് അച്ഛന്‍ പിണങ്ങാന്‍ കാരണം. ഇതേ തുടര്‍ന്ന് അദ്ദേഹം ഒരു മാസത്തോളം തന്നോട് സംസാരിച്ചിരുന്നില്ലെന്നാണ് ഷമിത പറയുന്നത്. എന്നാല്‍ പിന്നിട് അത്തരം ഇന്റിമേറ്റ് രംഗങ്ങള്‍ ബോളിവുഡില്‍ പതിവായതോടെ അച്ഛന്‍ കാര്യങ്ങള്‍ മനസിലാക്കിയെന്നും ഷമിത പറയുന്നു. അച്ഛനുമായി വളരെ അടുത്ത ബന്ധമുള്ളതിനാല്‍ അദ്ദേഹം പിണങ്ങിയിരുന്നത് തനിക്ക് വലിയ സങ്കടമായിരുന്നുവെന്നാണ് ഷമിത പറയുന്നത്.

സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റിയെക്കുറിച്ചും ട്രോളുകളെക്കുറിച്ചുമൊക്കെ ഷമിത സംസാരിക്കുന്നുണ്ട്. താന്‍ പൊതുവെ അവയെ എല്ലാം അവഗണിക്കുകയാണ് ചെയ്യാറെന്നാണ് താരം പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ തനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ വായിക്കാറുണ്ടെന്നും ഷമിത പറയുന്നുണ്ട്. തനിക്ക് കല്യാണ പ്രായം കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വേഗം തന്നെ വിവാഹം കഴിച്ച് സെറ്റില്‍ ആവണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നതെന്നാണ് താരം പറയുന്നത്. ജോലി ചെയ്യുന്നത് മതിയാക്കണമെന്നും സോഷ്യല്‍ മീഡിയ ഉപദേശിക്കുന്നതായി ഷമിത പറയുന്നു.

ചേച്ചി

പിന്നാലെ തന്റെ ചേച്ചി തന്നെ പഠിപ്പിച്ചൊരു പാഠത്തെക്കുറിച്ചും ഷമിത സംസാരിക്കുന്നുണ്ട്. ഒരു നടിയാകാന്‍ തീരുമാനിച്ചതോടെ ഒരിക്കലും സ്വയം വിശദീകരിക്കുകയോ പരാതിപ്പെടുകയോ ചെയ്യേണ്ടതില്ലെന്ന് തുടക്കത്തില്‍ തന്നെ ശില്‍പ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഷമിത പറയുന്നത്. താന്‍ ജീവിതത്തില്‍ ഏറെ മൂല്യം നല്‍കുന്നത് ഈ വാക്കുകള്‍ക്കാണെന്നാണ് ഷമിത പറയുന്നത്. തന്നെക്കുറിച്ചുള്ള ഗോസിപ്പുകളില്‍ സ്വയം ചിരിച്ചു പോകുന്നത് ഏതിനെക്കുറിച്ച് കേള്‍ക്കുമ്പോഴാണെന്ന് ചോദിക്കുമ്പോള്‍ തന്റെ പ്രണയ ഗോസിപ്പുകളാണെന്നാണ് ഷമിത പറയുന്നത്.

നിലവില്‍ താന്‍ സിംഗിള്‍ ആണെന്നും ഷമിത അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കരുണയും ഹ്യൂമര്‍സെന്‍സുമാണ് തന്റെ മനസിലേക്ക് കടക്കാനുള്ള മാര്‍ഗ്ഗങ്ങളെന്നാണ് ഷമിത പറയുന്നത്.

ബിഗ് ബോസ്

മുഹബത്തേനിലൂടെയായിരുന്നു ഷമിതയുടെ ബോളിവുഡ് എന്‍ട്രി. പിന്നീട് തമിഴ് ചിത്രം രാജ്യത്തിലാണ് അഭിനയിക്കുന്നത്. തുടര്‍ന്ന് തെലുങ്കിലും അഭിനയിച്ചു. സെഹര്‍, ബേവഫാ, മുഹബത്ത് ഹോ ഗയ തും സെ, ക്യാഷ്, വജാ എ റീസണ്‍ ടു കില്‍, അഗ്നിപങ്ക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഷമിത. കൂടാതെ ഹേയ് ബേബി, മേരെ യാര്‍ കി ഷാദി ഹേ പോലുള്ള സിനിമകളില്‍ ഡാന്‍സ് നമ്പറുകളിലുമെത്തി. എങ്കിലും ചേച്ചിയുടെ വിജയം ആവര്‍ത്തിക്കാന്‍ ഷമിതയ്ക്ക് സാധിച്ചില്ല.

ബിഗ് ബോസ് 15ലെ മത്സരാര്‍ത്ഥിയായിരുന്നു ഷമിത. ടോപ് ഫൈവിലെത്താന്‍ താരത്തിന് സാധിച്ചിരുന്നു. വെബ് സീരീസിലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഷമിത ഷെട്ടി.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X