ഓ അവളൊരു ദക്ഷിണേന്ത്യക്കാരി പുതിയ പെണ്ണ്! ജൂഹി ചൗള തന്നോട് ചെയ്തതിനെക്കുറിച്ച് ശാന്തി പ്രിയ
തൊണ്ണൂറുകളിലെ മുന്‍നിര നായികയായിരുന്നു ശാന്തി പ്രിയ. 1991 ല്‍ പുറത്തിരങ്ങിയ സൗഗന്ധിലൂടെയാണ് ശാന്തി പ്രിയ അരങ്ങേറുന്നത്. അക്ഷയ് കുമാറായിരുന്നു ചിത്രത്തിലെ നായകന്‍. മേരെ സാജ്‌ന സാത്ത് നിബാന, ഫൂല്‍ ഓര്‍ അങ്കാര്‍, മെഹര്‍ബാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശാന്തി പ്രിയ. തന്റെ കരിയറിന്റെ പീക്കിലാണ് ശാന്തി പ്രിയ നടന്‍ സിദ്ധാര്‍ത്ഥ് റേയെ വിവാഹം കഴിക്കുന്നതും സിനിമ ഉപേക്ഷിക്കുന്നതും.
ഇപ്പോഴിതാ തന്റെ കാലത്തെ മറ്റ് നടിമാരുമായുണ്ടായിരുന്ന മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി പ്രിയ. ഇന്നത്തെ കാലത്തെ നടിമാര്‍ക്കിടയില്‍ ഉള്ളത് പോലെ സൗഹൃദമോ പരസ്പര ബഹുമാനമോ അന്നത്തെ കാലത്തെ നടിമാര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നാണ് ശാന്തി പ്രിയ പറയുന്നത്. എപ്പോഴും പരസ്പരം മത്സരിക്കുകയായിരുന്നു അന്നത്തെ നടിമാര്‍ ചെയ്തിരുന്നത്.

മാത്രമല്ല അന്നൊക്കെ ഗോസിപ്പുകള്‍ ഭയന്ന് നടന്മാരും നടിമാരും ഒരുമിച്ച് ഇരിക്കാന്‍ പോലും മടിച്ചിരുന്നുവെന്നും ശാന്തി പ്രിയ പറയുന്നു. ''സ്ത്രീകള്‍ പരസ്പരം നോക്കുക പോലുമില്ല. ഇന്ന് ഒരുമിച്ച് നടക്കുന്നതും യാത്ര പോകുന്നതും ഡിന്നറുകള്‍ക്ക് പോകുന്നതുമൊക്കെ കാണാന്‍ സുഖമുണ്ട്. പക്ഷെ ഞങ്ങള്‍ അതൊന്നും ചെയ്തിരുന്നില്ല. ഒരുപാട് മത്സരമുണ്ടായിരുന്നു. എന്താണ് കാരണമെന്നോ എന്തുകൊണ്ടാണ് അങ്ങനെയായിരുന്നത് എന്നോ അറിയില്ല'' എന്നാണ് ശാന്തി പ്രിയ പറയുന്നത്.
മേരെ സാജ്‌ന സാത്ത് നിബാന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജൂഹി ചൗളയില്‍ നിന്നുമുണ്ടായ മോശം സമീപനത്തെക്കുറിച്ചും അഭിമുഖത്തില്‍ ശാന്തി പ്രിയ സംസാരിക്കുന്നുണ്ട്. '' അവള്‍ എന്നെ നോക്കി ഓ അവളൊരു സൗത്ത് ഇന്ത്യക്കാരി പുതിയ പെണ്ണ് എന്നാണോ ചിന്തിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ അതായിരുന്നു എനിക്ക് അവളില്‍ നിന്നും കിട്ടിയിരുന്ന എനര്‍ജി. ഞങ്ങള്‍ തമ്മില്‍ അത്രയധികം സംസാരിക്കാറില്ല. ഞങ്ങള്‍ക്ക് അധികം സീനുകളുമുണ്ടായിരുന്നില്ല. ഇപ്പോഴും അവള്‍ എന്നെ കണ്ടാല്‍ ഞാന്‍ അവളെ ഓര്‍മ്മപ്പെടുത്തേണ്ടി വരും. അവള്‍ എന്നെ ഓര്‍ത്തിരിക്കണമെന്നില്ല'' എന്നാണ് ശാന്തി പറയുന്നത്.
ബാസീഗര്‍, വന്‍ഷ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടനാണ് സിദ്ധാര്‍ത്ഥ് റേ. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. 2004 ല്‍ സിദ്ധാര്‍ത്ഥ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. തന്റെ 35-ാ വയസിലാണ് ശാന്തി പ്രിയ വിധവയാകുന്നത്. തന്റെ ഭര്‍ത്താവിന്റെ വിയോഗം രണ്ട് വര്‍ഷത്തോളം ശാന്തി പ്രിയയെ അലട്ടിയിരുന്നു. അതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ശാന്തി പ്രിയ തന്നെ മനസ് തുറന്നിട്ടുണ്ട്.

''ഞാനൊരു പോരാളിയാണ്. എല്ലാമൊരു വെല്ലുവിളിയായിട്ടാണ് എടുക്കുക. സത്യത്തില്‍ എനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടായി ആ അവസ്ഥയില്‍ നിന്നും പുറത്ത് കടക്കാന്‍. രണ്ട് മൂന്ന് വര്‍ഷത്തോളം വേദനയിലായിരുന്നു. എന്റെ മക്കളെ നോക്കുമ്പോഴെല്ലാം മനസില്‍ വേദന നിറഞ്ഞു. ഒരാള്‍ക്ക് പത്ത് വയസും മറ്റേയാള്‍ക്ക് നാലര വയസ് മാത്രവുമായിരുന്നു പ്രായം. മക്കളും അമ്മയുടെ കഷ്ടാപാടുകള്‍ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയാണ് ശാന്തിപ്രിയ. അവസാനമായി ശാന്തി പ്രിയ അഭിനയിച്ചത് എംഎക്‌സ് പ്ലയറിന്റെ ധാരാവിന്റെ ബാങ്ക് എന്ന സീരീസിലാണ്. നേരത്തെ തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ സഹായിക്കാം എന്ന് പറഞ്ഞ അക്ഷയ് കുമാര്‍ തന്നെ വഞ്ചിച്ചതായി ശാന്തി പ്രിയ ആരോപിച്ചിരുന്നു.


Click it and Unblock the Notifications











