ഐശ്വര്യയുടെ മടയില്‍ ഇരിക്കണം! വാശി പിടിച്ചുവെന്ന് ശര്‍മിന്‍; ഹീരാമണ്ഡി നായികയെ ട്രോളി സോഷ്യല്‍ മീഡിയ

ഹീരാമണ്ഡി എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെ ഒടിടി ലോകത്തില്‍ അരങ്ങേറിയ നടിയാണ് ശര്‍മിന്‍ സേഗള്‍. സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ സഹോദരിയുടെ മകളാണ് ശര്‍മിന്‍. ഹീരാമണ്ഡിയുടെ റിലീസോടെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ശര്‍മിന്‍. സീരീസിലെ ഷര്‍മിന്റെ പ്രകടനം കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. പിന്നാലെ സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളില്‍ ശര്‍മിന്‍ നടത്തിയ പല പരാമര്‍ശങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

തന്റെ സഹോദരിയുടെ മകളെ നായികയായി കാസ്റ്റ് ചെയ്ത ബന്‍സാലിയെ നെപ്പോട്ടിസത്തിന്റെ പേരിലും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്. ശര്‍മിന്‍ നടത്തിയ പല പ്രസ്താവനകളും വിവാദമായി മാറി. തനിക്കൊപ്പം അഭിനയിച്ച നടിമാരോടുള്ള ശര്‍മിന്റെ പെരുമാറ്റവും വിമര്‍ശിക്കപ്പെട്ടു. കൂടെ അഭിനയിച്ചവരും ശര്‍മിനും തമ്മില്‍ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Sharmin Segal

ഇതിനിടെ ഇപ്പോഴിതാ ഒരിക്കല്‍ കൂടി ട്രോളുകളുടെ ഇരയായി മാറിയിരിക്കുകയാണ് ശര്‍മിന്‍. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവ്ദാസിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ശര്‍മിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. ഷാരൂഖ് ഖാനും ഐശ്വര്യ റായും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ദേവ്ദാസ്. ഈ സിനിമയുടെ ചിത്രീകരണം കാണാന്‍ അമ്മയോടൊപ്പം ശര്‍മിനുമെത്തിയിരുന്നു. അന്ന് ശര്‍മിന് നാല് വയസായിരുന്നു.

''എനിക്ക് നാല് വയസായിരുന്നു. ദേവ്ദാസിന്റെ സെറ്റില്‍ കറങ്ങി നടക്കുമായിരുന്നു. പ്രോപ്പര്‍ട്ടികള്‍ ഇവിടുന്ന് എടുത്ത് അവിടെ വെക്കും. ഐശ്വര്യയുടെ മടിയില്‍ ഇരിക്കണം മാമാ എന്ന് പറഞ്ഞ് ബഹളം വച്ചിരുന്നു. എനിക്ക് ഷാരൂഖിന്റെ മടിയില്‍ ഇരിക്കണ്ട. എനിക്ക് ഐശ്വര്യയുടെ മടിയില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്'' എന്നാണ് ശര്‍മില്‍ പറയുന്നത്. തന്റെ കുട്ടിക്കാലത്തെ ഓര്‍്മ്മകള്‍ വളരെ സന്തോഷത്തോടെയാണ് ശര്‍മിന്‍ വീഡിയോയില്‍ പങ്കുവെക്കുന്നത്.

എന്നാല്‍ താരത്തിന്റെ കഥ സോഷ്യല്‍ മീഡിയയ്ക്ക് തിരെ പിടിച്ചിട്ടില്ല. നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. സിനിമാ സെറ്റില്‍ ഐശ്വര്യയേയും ഷാരൂഖിനേയും കണ്ടാണ് വളര്‍ന്നത്. എന്നിട്ടും അഭിനയിക്കാനോ വികാരങ്ങള്‍ പ്രകടിപ്പിക്കാനോ ഡാന്‍സ് ചെയ്യാനോ അറിയില്ല. ഇത്രയും പ്രിവിലേജ് ഉണ്ടായിട്ട് എന്തുകാര്യം?, അവളുടെ സംസാര രീതി എന്ത് പരുക്കനാണ്, ഇത്രയും റിസോഴ്‌സുകളുണ്ടായിട്ടും ഒട്ടും പോളിഷ് അല്ലാത്ത സംസാരം എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.

Sharmin Segal

നേരത്തെ ഹീരാമണ്ഡിയിലെ സഹനടിമാരായ അതിഥി റാവു, റിച്ച ഛദ്ദ, സഞ്ജീത തുടങ്ങിയവരെക്കുറിച്ചുള്ള ശര്‍മിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയിലെ ട്രോളുകളും പരിഹാസങ്ങളും കാരണം താരത്തിന് കടുത്ത മനോവിഷമം നേരിടേണ്ടി വന്നതിനെക്കുറിച്ച് സഹതാരങ്ങള്‍ സംസാരിച്ചിരുന്നു. ഔട്ട് സൈഡേഴ്‌സിനെക്കുറിച്ചുള്ള ശര്‍മിന്റെ പരാമര്‍ശവും വിവാദമായി മാറിയിരുന്നു.

ശര്‍മിന്റെ ബോളിവുഡ് യാത്ര ആരംഭിക്കുന്നത് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമായ രാം ലീലയിലൂടെയാണ്. ചിത്രത്തില്‍ ബന്‍സാലിയുടെ സംവിധാന സഹായിയായിരുന്നു ശര്‍മിന്‍. പിന്നീട് ബന്‍സാലിയുടെ സിനിമകളായ മേരി കോം, ബാജിറാവു മസ്താനി, ഗംഗുഭായ് കഠിയവാഡി തുടങ്ങിയ സിനിമകളിലും ശര്‍മിന്‍ സംവിധാന സഹായിയായിരുന്നു. അതേസമയം ശര്‍മിന്റെ അഭിനയ അരങ്ങേറ്റം മലാല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീടാണ് ഹീരാമണ്ഡിയിലെത്തുന്നത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X