അമ്മ വേണ്ട വച്ച ജീവന്‍, ഭാര്യയുടെ ആഭരണം പോലും വില്‍ക്കേണ്ടി വന്നു; വിഷാദചുഴിയില്‍ പെട്ടു പോയ ശശി കപൂര്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താര കുടുംബമാണ് കപൂര്‍ കുടുംബം. ഈ കുടുംബത്തിലെ ഓരോ തലമുറയിലേയും താരങ്ങളാണ് ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുന്നത്. പൃഥ്വിരാജ് കപൂറിലൂടേയും രാജ് കപൂറിലൂടേയും ആരംഭിച്ച ആ പാരമ്പര്യം ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിലെത്തി നില്‍ക്കുകയാണ്. തന്റെ അച്ഛന്‍ ഋഷി കപൂര്‍ അടക്കമുള്ള മുന്‍തലമുറിയിലെ സൂപ്പര്‍ താരങ്ങള്‍ നേടിയ നേട്ടങ്ങളെ മുന്നോട്ട് കൊണ്ടു പോകാന്‍ രണ്‍ബീറിന് സാധിച്ചിട്ടുണ്ട്.

താരകുടുംബത്തില്‍ നിന്നും ഒരുപാട് അഭിനേതാക്കളെ ബോളിവുഡിനെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുറമെ നിന്നും നോക്കുന്നത് പോലെ സുഖകരമായൊരു ജീവിതമൊന്നുമല്ല പല താരപുത്രന്മാരുടേയും പുത്രിമാരുടേയും. വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടേണ്ടി വന്നവരാണ് മിക്കവരും. അത്തരത്തില്‍ ഒന്നായിരുന്നു ശശി കപൂറിന്റെ ജീവിതം. ബാല താരമായി വന്ന് പിന്നീട് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറിയ നടനാണ് ശശി കപൂര്‍.

Shashi Kapoor

താരകുടുംബത്തില്‍ നിന്നും സിനിമയിലെത്ത്ിയ ശശി കപൂര്‍ സൂപ്പര്‍ താരമായി മാറുകയും ചെയ്തു. എന്നാല്‍ ശശിയുടെ വ്യക്തി ജീവിതം എന്നും പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. പൃഥ്വിരാജ് കപൂറിന്റേയും രാംസര്‍നിയുടേയും മകനാണ് ശശി. രാജ് കപൂറിന്റേയും ഷമ്മി കപൂറിന്റേയും സഹോദരന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് താരങ്ങളായ സഹോദരന്മാരും അച്ഛനും. അതിനാല്‍ സിനിയിലേക്കുള്ള ശശിയുടെ എന്‍ട്രി എളുപ്പമായിരുന്നു.

പക്ഷെ ജീവിതത്തിലേക്കുള്ള ശശിയുടെ എന്‍ട്രി അത്ര നല്ലതായിരുന്നില്ല. രണ്ട് മക്കള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ശശി കപൂറിനെ അമ്മ ഗര്‍ഭം ധരിക്കുന്നത്. മൂന്നാമത് ഒരു കുഞ്ഞ് കൂടി വേണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ശശിയുടെ അമ്മ തീരുമാനിച്ചു. അതിനാല്‍ അവര്‍ പലതും ചെയ്തു. സൈക്കിളില്‍ നിന്നും വീഴുക, കോണിപ്പടിയില്‍ നിന്നും വീഴുക തുടങ്ങിയ പല ശ്രമങ്ങളും ശശിയുടെ അമ്മ നടത്തി. എന്നാല്‍ ഗര്‍ഭം അലസിയില്ല. ഒടുവില്‍ ആ അമ്മ വിധിയെ അംഗീകരിച്ചു. ശശിയ്ക്ക് ജന്മം നല്‍കി.

ബാലതാരമായി സിനിമയിലെത്തിയ ശശി പിന്നീട് നായകനായും അരങ്ങേറി. അധികം വൈകാതെ സൂപ്പര്‍ താരമായി മാറുകയും ചെയ്തു. ഐക്കോണിക് ആയി മാറിയ നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. 1956ലാണ് ശശി കപൂര്‍ ജെന്നിഫര്‍ കെണ്ടലിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും ഒരേ തിയറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ജെന്നിഫറിനെ വിവാഹം കഴിക്കാനുള്ള ശശിയുടെ തീരുമാനം കുടുംബത്തില്‍ നിന്നും എതിര്‍പ്പിന് ഇടയാക്കി. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ഇരുവരും വിവാഹിതരായി.

Shashi Kapoor

ശശിയുടേയും ജെന്നിഫറിന്റേയും ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ഇരുവര്‍ക്കും ആ സമയത്ത് ജോലിയുണ്ടായിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. ഇതോടെ ശശിയ്ക്ക് തന്റെ പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് കാറും ജെന്നിഫറിന് തന്റെ ആഭരണങ്ങളും വില്‍ക്കേണ്ടി വന്നു. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ച ജബ് ജബ് ഫൂല്‍ ഖിലേ സൂപ്പര്‍ ഹിറ്റായി മാറിയതോടെയാണ് ശശിയുടേയും ജെന്നിഫറിന്റേയും ജീവിതം മാറി മറയുന്നത്.

ശശിയും ജെന്നിഫറും തമ്മിലുള്ള പ്രണയം സമാനതകളില്ലാത്തതായിരുന്നു. ഇതിനിടെയാണ് 1982 ല്‍ ജെന്നിഫറിന് അര്‍ബുദം ആണെന്ന് കണ്ടെത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ മരണപ്പെടുകയും ചെയ്തു. തന്റെ പ്രിയതമയുടെ മരണം ശശി കപൂറിന് താങ്ങാന്‍ സാധിക്കുന്നതായിരുന്നില്ല. താരം കടുത്ത വിഷാദരോഗിയായി മാറി. ആ വേദനയില്‍ നിന്നും ഒരുകാലത്തും പുറത്തുകടക്കാന്‍ ശശി കപൂറിന് സാധിച്ചിരുന്നില്ല. ഒടുവില്‍ 2017 ല്‍ തന്റെ 79-ാം വയസില്‍ ശശി കപൂര്‍ മരിച്ചു.

More from Filmibeat

Read more about: shashi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X