For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ അവനെ ഇട്ടിട്ടു പോയി, അവന്‍ തകര്‍ന്നുപോകും; മാധുരി-സഞ്ജു പ്രണയത്തെക്കുറിച്ച് ആദ്യ ഭാര്യ

  |

  ബോൡവുഡിലെ സൂപ്പര്‍താരമാണ് സഞ്ജയ് ദത്ത്. സഞ്ജുവിന്റെ പ്രണയം എന്നു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 90 കളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു മാധുരിയും സഞ്ജയ് ദത്തും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുമിച്ചെത്തി സാജന്‍ എന്ന സിനിമയോടെയാണ് ഈ പ്രണയം എല്ലാവരുടേയും ചര്‍ച്ചാ വിഷയമായി മാറുന്നത്.

  Also Read: ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ! പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കുന്നവരോട് ലളിത് മോദി

  പിന്നീട് കത്രോം കി കില്ലാഡി, ഇലാക്ക, കാനൂണ്‍ അപ്‌നാ അപ്‌നാ, ഖല്‍നായക്, സാഹിബാന്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും സഞ്ജുവിന്റേയും മാധുരിയുടേയും കെമിസ്ട്രി വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. എന്നാല്‍ ടാഡ വകുപ്പ് പ്രകാരം സഞ്ജയ് ദത്ത് അറസ്റ്റിലാകുന്നതോടെ ഈ പ്രണയം അവസാനിക്കുകയായിരുന്നു.

  പിന്നീട് ഒരു അഭിമുഖത്തില്‍ മാധുരി സഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. ''എന്റെ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയാണ് സഞ്ജു. ശരിക്കും ജോക്കറാണ്. അവന്റെ കഥകള്‍ എന്നും എന്നെ ചിരിപ്പിക്കും. മാന്യനാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്‍ ആണ് സഞ്ജു. പുറമെ നിന്നുള്ള കാഴ്ച പോലെയല്ല, അവന്റെ ഹൃദയം മനോഹരമാണ്. തമാശക്കാരനാണ്. എന്നെ എപ്പോഴും ചിരിപ്പിക്കുന്നത് അവനാണ്. ഓപ്പണായി സംസാരിക്കുന്ന വ്യക്തിയാണ് അവന്‍'' എന്നായിരുന്നു മാധുരി പറഞ്ഞത്.


  സഞ്ജയ് എപ്പോഴും മാധുരിയുടെ പിന്നാലെ നടക്കുമായിരുന്നുവെന്നാണ് താരത്തിന്റെ ജീവിത കഥയില്‍ ഒരു സംവിധായകന്‍ പറയുന്നത്. സഞ്ജയ് മാധുരിയുടെ പിന്നാലെ നടന്ന് ഐ ലവ് യു എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പിന്നീടാണ് താരം അറസ്റ്റിലാകുന്നത്. ഇതിന് ശേഷം നല്‍കിയൊരു അഭിമുഖത്തില്‍ മാധുരിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ ഒന്നുമില്ലെന്നായിരുന്നു സഞ്ജയ് പറഞ്ഞത്.

  എന്നാല്‍ മാധുരിയുമായി എന്തെങ്കിലും നടന്നിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നതായും സഞ്ജു പറഞ്ഞിരുന്നു. വാര്‍ത്തകള്‍ക്കും പ്രചരണങ്ങള്‍ക്കും മാധുരിയോട് മാപ്പ് ചോദിക്കുന്നതായും സഞ്ജയ് പറഞ്ഞിരുന്നു. മാധുരിയും സഞ്ജുവും തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ഒരിക്കല്‍ പോലും സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇരുവരും വിവാഹത്തെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നാണ് സിനിമാലോകത്തെ ചര്‍ച്ചകള്‍.

  മാധുരിയും സഞ്ജും ഒരുമിച്ച ഖല്‍നായക് എന്ന സിനിമയുടെ സംവിധായകന്‍ ആയ സുഭാഷ് ഗായ് പറഞ്ഞത് സഞ്ജുവും മാധുരിയും പ്രണയത്തിലാണെന്ന കാര്യത്തില്‍ താന്‍ നൂറ് ശതമാനവും വിശ്വസിക്കുന്നുണ്ടെന്നായിുരന്നു. അതേസമയം, മാധുരിയുമായുള്ള പ്രണയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ സ്ഞ്ജു വിവാഹിതനായിരുന്നു. ആദ്യ ഭാര്യ റിച്ച ശര്‍മയായിരുന്നു സഞ്ജുവിന്റെ പങ്കാളി. ക്യാന്‍സര്‍ ചികിത്സയ്ക്കായി റിച്ച ന്യൂയോര്‍ക്കിലേക്ക് പോയപ്പോഴായിരുന്നു പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

  മടങ്ങിയെത്തിയ ശേഷം റിച്ച നല്‍കിയ അഭിമുഖം ചര്‍ച്ചയായിരുന്നു. ''ഞങ്ങള്‍ കുറച്ചുനാളുകളായി അകന്നിരിക്കുകയായിരുന്നു. നല്ല സ്വരചേര്‍ച്ചയിലല്ല. പക്ഷെ അത് ഗൗരവ്വമുള്ള ഒന്നല്ല. ഞങ്ങള്‍ക്കിത് മറി കടക്കാനാകും. വിവാഹ മോചനത്തിനാണോ നോക്കുന്നതെന്ന് സഞ്ജയോട് ചോദിച്ചു. അല്ലെന്നാണ് പറഞ്ഞത്. എനിക്കും വിവാഹ മോചനം വേണ്ട. ഞാന്‍ വന്നത് എനിക്ക് അവനൊപ്പം ജീവിക്കണം എന്നുള്ളത് കൊണ്ടാണ്'' എന്നായിരുന്നു റിച്ച പറഞ്ഞത്.

  എന്നാല്‍ തിരികെ ന്യൂയോര്‍ക്കിലേക്ക് പോയപ്പോള്‍ റിച്ച പറഞ്ഞത് ''ഞാന്‍ ആ മനുഷ്യനെ സ്‌നേഹിക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കം. ഞാന്‍ കാണാന്‍ വന്നപ്പോള്‍ തണുപ്പന്‍ പ്രതികരണമായിരുന്നു'' എന്നായിരുന്നു. പിന്നീട് റിച്ചയുടെ സഹോദരി ഒരു അഭിമുഖത്തില്‍ റിച്ചയും സഞ്ജയ് ദത്തും പിരിയാന്‍ കാരണം മാധുരിയാണെന്ന് ആരോപിച്ചിരുന്നു.

  ''മാധുരിയ്ക്ക് ഒട്ടും മനുഷ്യത്വമില്ല. തനിക്ക് വേണമെന്ന് തോന്നുന്ന ഏതൊരു പുരുഷനേയും മാധുരിയ്ക്ക് നേടാനാകും. തന്റെ ഭാര്യയോട് ഇങ്ങനെ പെരുമാറിയ ഒരാള്‍ക്ക് പിന്നാലെ അവളെങ്ങനെ പോകും. അവര്‍ നല്ല സുഹൃത്തുക്കളാണെന്ന് എനിക്കറിയാം. കാരണം എന്റെ വീട്ടില്‍ നിന്നുമാണ് അവന്‍ അവളെ വിളിച്ചത്. അവളുടെ സഹോദരനുമായും സഹോദരിയുമായും അവന്‍ സംസാരിക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ ഒരിക്കലും അവനും മാധുരിയും തമ്മില്‍ അടുപ്പത്തിലാണെന്ന് കരുതിയിട്ടില്ല. ഞങ്ങള്‍ എന്നും സഞ്ജയ്ക്ക് അവന്റെ സ്‌പേസ് നല്‍കിയിട്ടുണ്ട്'' എന്നായിരുന്നു എന ശര്‍മ പറഞ്ഞത്.

  എന്തായാലും മാധുരിയും സഞ്ജയ് ദത്തും അധികം വൈകാതെ തന്നെ പിരിയുകയായിരുന്നു. ''ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വൈകാരിക ഭാരം ഇറക്കിവെക്കാന്‍ അവനൊരാളെ വേണം. മാധുരിയെ ആശ്രയിച്ചായിരുന്നു അവന്‍ നിന്നിരുന്നത്. മാധുരി അവനെ ഉപേക്ഷിച്ച സ്ഥിതിയ്ക്ക് ഇനി അവന്‍ തകര്‍ന്നു പോകും'' എന്നായിരുന്നു അതേക്കുറിച്ച് റിച്ച പറഞ്ഞത്.

  English summary
  She Diiched Him He Is Going To Be Shattered Sanjay Dutt's First Wife About Madhuri Dixit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X