For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ എനിക്ക് മരുമകളല്ല, മകളാണ്; കരീന അരികിലുണ്ടെങ്കില്‍ താന്‍ ശാന്തയാകുമെന്ന് ശര്‍മിള ടാഗോര്‍

  |

  സെയ്ഫ് അലി ഖാന്റെ അമ്മയും ബോളിവുഡിലെ മുതിര്‍ന്ന താരവുമായ ശര്‍മിള ടാഗോറിന് മരുമകള്‍ കരീന കപൂറിനെക്കുറിച്ച് സംസാരിക്കാന്‍ നൂറ് നാവാണ്. ഇരുവരും തമ്മില്‍ വളരെ അടുപ്പമാണുള്ളത്. മരുമകളല്ല മകളാണ് തനിക്ക് കരീനയെന്ന് അവര്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും അടുപ്പവുമെല്ലാം വ്യക്തമാക്കുന്നതാണ് ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും. ഇപ്പോഴിതാ കരീനയെക്കുറിച്ചുള്ള ശര്‍മിളയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്.

  സ്റ്റൈലിഷ് ലുക്കില്‍ ഹോം നായിക; കരക്കിലെ ദീപയുടെ പുതിയ ചിത്രങ്ങളിതാ

  ഈ ടൈംസിനാണ് ഇതിഹാസ താരം മനസ് തുറന്നത്. കരീനയുടെ സാന്നിധ്യം തന്നെ ശാന്തയാക്കുന്നുണ്ടെന്നാണ് ശര്‍മിള പറഞ്ഞത്. ''എനിക്കവളെ ഒരുപാട് ഇഷ്ടമാണ്. അവളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണമെന്നത് ആ ശാന്തതയാണ്. തന്റെ സ്റ്റാഫുകളോടോ ഹെയര്‍ഡ്രസര്‍മാരോടോ അവള്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ പോലും വൈകിയാലൊക്കെ ഒന്ന് വേഗമാകട്ടെ എന്നൊക്കെ പറയാറുണ്ട്. പക്ഷെ കരീന അങ്ങനെ ചെയ്യാറില്ല'' ശര്‍മിള പറയുന്നു.

  ശാന്ത സ്വഭാവമാണ് കരീനയുടെ ഏറ്റവും മികച്ച ക്വാളിറ്റിയെന്നാണ് അവര്‍ പറയുന്നത്. അതിന് കരീനയെ അവര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. കരീനയുടെ സാന്നിധ്യം പോലും തന്നെ ശാന്തയാക്കുമെന്നാണ് അവര്‍ പറയുന്നത്. അവള്‍ എന്റെ മരുമകള്‍ ആയതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. അവള്‍ പറയുന്നത് ഞാന്‍ നിങ്ങളുടെ മകളാണെന്നാണ്. അപ്പോള്‍ ഞാന്‍ പറയും അതെ നീയെന്റെ മകല്‍ തന്നെയാണ് എന്ന്. ശര്‍മിള കൂട്ടിച്ചേര്‍ക്കുന്നു.

  തന്റെ മകന്‍ സെയ്ഫ് അലി ഖാന്റെ വളര്‍ച്ചയെക്കുറിച്ചും അവര്‍ മനസ് തുറക്കുന്നുണ്ട്. ഞാന്‍ ദില്ലഗി കണ്ടിട്ടുണ്ട്. അവന്റെ പഴയ അഭിമുഖങ്ങള്‍ പോലും തമാശയാണ്. പക്ഷെ അവന്‍ ഇപ്പോള്‍ നല്ല പക്വതയുള്ള മനുഷ്യനായി മാറിയിട്ടുണ്ട്. നാല് കുട്ടികളുടെ അച്ഛനാണ്. നല്ല പാചകക്കാരനാണ്. വായന പോലുള്ള നല്ല ശീലങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നല്ല അച്ഛനും നല്ല പാചകക്കാരനുമാണ് അവന്‍ എന്നാണ് താരം പറഞ്ഞത്.

  അതേസമയം തന്റെ തിരിച്ചുവരവിനെക്കുറിച്ചുളള സൂചനയും താരം നല്‍കുന്നുണ്ട്. ചില സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ പുറത്ത് പോകുന്നതും അഭിനയിക്കുന്നതുമെല്ലാം ഡോക്ടര്‍മാര്‍ വിലക്കിയിരിക്കുകയാണെന്നാണ് താരം പറയുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ബ്രേക്ക് കെ ബാത്ത് ആണ് അവസാനമായി അഭിനയിച്ച ചിത്രം. ഇമ്രാന്‍ ഖാനും ദീപിക പദുക്കോണുമായിരുന്നു ചിത്രത്തിലെ നായകനും നായികയും.

  അതേസമയം ഈയ്യടുത്തായിരുന്നു സെയ്ഫും കരീനയും രണ്ടാമത്തെ കുഞ്ഞിന്റെ പേരും മുഖവുമെല്ലാം ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. ജേഹ് എന്നു വിളിക്കുന്ന ജഹാംഗീര്‍ അലി ഖാനാണ് ദമ്പതികളുടെ രണ്ടാമത്തെ മകന്‍. സെയ്ഫിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് മകന്റെ ചിത്രവും പങ്കുവച്ചത്. അതേസമയം മകന്റെ പേരിനെ ചൊല്ലി ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനവുമായി എത്തിയിരുന്നു. നേരത്തെ മൂത്ത മകന്‍ തൈമുറിന്റെ പേരിനെ ചൊല്ലിയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

  Also Read: അമ്മയോടും സഹോദരിയോടും വരെ വഴക്കായി; നടി അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സെയിഫ് അലി ഖാന്‍

  നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സെയ്ഫും കരീനയും വിവാഹിതരാകുന്നത്. സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു കരീനയുമായുള്ളത്. നേരത്തെ നടി അമൃത സിംഗിനെ സെയ്ഫ് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. സാറ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലേക്ക് എത്തി. തൈമുറും ജേഹുമായും നല്ല ബന്ധമാണ് സാറയ്ക്ക്. തൈമുറിനും കുഞ്ഞനുജനുമൊപ്പമുള്ള സാറയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  Read more about: kareena kapoor
  English summary
  She Makes Me Calm Sharmila Tagore On Daughter In Law Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X