For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവരും നോക്കി നില്‍ക്കെ ചീത്ത പറഞ്ഞു, ഓട്ടോയില്‍ കയറിയതും ഞാന്‍ പൊട്ടിക്കരഞ്ഞു; 'പരം സുന്ദരി' കൃതി പറയുന്നു

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി സനോണ്‍. സോഷ്യല്‍ മീഡിയയിലും സജീവാണ് കൃതി. ബോളിവുഡിലെ താര കുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെ സിനിമയിലെത്തിയ കൃതി വളരെ പെട്ടെന്നു തന്നെ ജനപ്രീയയായ നായികയായി മാറുകയായിരുന്നു. മോഡലിംഗിലൂടെയായിരുന്നു കൃതി സിനിമയിലെത്തുന്നത്. സിനിമയില്‍ ഗോഡ് ഫാദര്‍മാരോ വഴികാട്ടികളോ ഇല്ലാതിരുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട് കൃതിയ്ക്ക്.

  അവധിക്കാലം ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍; കാടും മലയും കയറിയിങ്ങറി താരസുന്ദരി

  ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ മോഡലിംഗ് ചെയ്തിരുന്ന കാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ കൃതി തുറന്നു പറയുന്നുണ്ട്. തന്നെ ഒരു കൊറിയോഗ്രാഫര്‍ പരസ്യമായി വഴക്ക് പറഞ്ഞതും സങ്കടം സഹിക്കാനാതെ താന്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ചുമെല്ലാമാണ് കൃതിയുടെ തുറന്നു പറച്ചില്‍. അന്ന് തന്‍രെ അമ്മ തന്നോട് പറഞ്ഞ വാക്കുകളും കൃതി പങ്കുവെക്കുന്നുണ്ട്. കൃതിയുടെ വാക്കുകളിലേക്ക്.

  ''എന്റെ ആദ്യത്തെ റാമ്പ് വാക്ക് ചെയ്തപ്പോള്‍ കൊറിയോഗ്രഫിയില്‍ എന്തോ തെറ്റ് പറ്റിയിരുന്നു. കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് എന്നോട് പെരുമാറിയത്. ഷോ കഴിഞ്ഞതും 20 മോഡല്‍സ് നോക്കി നില്‍ക്കെ അവര്‍ എന്നോട് പൊട്ടിത്തെറിച്ചു. എന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ ഞാന്‍ കരയാന്‍ തുടങ്ങും. അന്ന് തിരികെ വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി ഇരുന്നതും ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തിരികെ വീട്ടില്‍ ചെന്ന് അമ്മയുടെ അടുത്ത് പോയിരുന്ന് ഒരുപാട് കരഞ്ഞു'' കൃതി പറയുന്നു.

  ''ഇത് നിനക്ക് പറ്റിയ പ്രൊഫഷണ്‍ ആണോ എന്നെനിക്കറിയില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. നീ വൈകാരികമായി കുറേക്കൂടി കരുത്തുള്ളവളാകണം. നല്ല തൊലിക്കട്ടി വേണം. ഇപ്പോഴുള്ളതിനേക്കാള്‍ ഒരുപാട് ആത്മവിശ്വാസം വേണം. പതിയെ മുന്നോട്ട് പോകവെയാണ് ഞാന്‍ ആ ആത്മവിശ്വാസം ആര്‍ജിച്ചെടുത്തത്'' എന്നും കൃതി കൂട്ടിച്ചേര്‍ക്കുന്നു. ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കൃതി മനസ് തുറന്നത്. താരത്തിന് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. താരം കടന്നു വന്ന വഴികളിലെ തുടക്കത്തിലെ മാത്രം അനുഭവമാണിതെന്നും ഇതിലും സങ്കീര്‍ണമായിരുന്നു പിന്നീടുള്ള വഴികളെന്നും ആരാധകര്‍ പറയുന്നു.

  മിമിയാണ് കൃതിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ സറഗസി എന്ന വിഷയമായിരുന്നു ചര്‍ച്ച ചെയ്തത്. കൃതിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന ബച്ചന്‍ പാണ്ഡെയാണ് കൃതിയുടെ പുതിയ സിനിമ. വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന ഹൊറര്‍ കോമഡിയായ ഭേദിയയും അണിയറയിലുണ്ട്. ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷിലെ നായികയും കൃതിയാണ്. പ്രഭാസാണ് ചിത്രത്തിലെ നായകന്‍. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍.

  Also Read: സണ്ണി ലിയോണ്‍ വീണ്ടും ബിഗ് ബോസില്‍, ഡാനിയേലിനൊപ്പം എത്തുന്നതിന് കാരണം ഇതാണ്, ആകാംക്ഷകളോടെ ആരാധകര്‍

  തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. മഹേഷ് ബാബുവിന്റെ നായികയായി അഭിനയിച്ച 1: നെനോക്കണ്ടിനെ ആയിരുന്നു ആദ്യത്തെ സിനിമ. 2014 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഈ വര്‍ഷം തന്നെ ഹീറോപന്തിയിലൂടെ ബോളിവുഡിലെത്തി. ഷാരൂഖ് ഖാനും കജോളും പ്രധാന വേഷത്തിലെത്തിയ ദില്‍വാലെയായിരുന്നു രണ്ടാമത്തെ ഹിന്ദി ചിത്രം. പിന്നീട് അഭിനയിച്ച രാബ്ത പക്ഷെ പരാജയപ്പെട്ടു. എന്നാല്‍ തൊട്ടു പിന്നാലെ അഭിനയിച്ച ബറേലി കി ബര്‍ഫി വിജയിച്ചു. ആയുഷ്മാന്‍ ഖുറാനയും രാജ് കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നാലെ അഭിനയിച്ച ലുക്കാ ചുപ്പിയും ഹിറ്റായിരുന്നു. കലങ്ക്, ഹൗസ്ഫുള്‍ 4, പാനിപത്ത്, എന്നിവയാണ് പിന്നീട് അഭിനയിച്ച ചില സിനിമകള്‍. മിമിയുടെ വിജയം കൂടി ആയതോടെ ബോളിവുഡിലെ പുത്തന്‍ താരോദയം ആയി മാറിയിരിക്കുകയാണ് കൃതി. അഭിനയത്തിന് പുറമെ സംരംഭകയുമാണ് കൃതി. സഹോദരി നുപുര്‍ സനോണും അഭിനയത്തിലേക്ക് കടന്നു വന്നിട്ടുണ്ട്.

  Read more about: kriti sanon
  English summary
  She Yelled At Me Infront of 20 Models And I Cried Recalls Kriti Sanon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X