എന്നെ വെറുതെ ഹൈപ്പര്‍ ആക്കരുത്! രാഘവ് ജുയാലുമായി പ്രണയത്തിലെന്ന വാര്‍ത്തകളോട് ഷെഹ്നാസ്

ആരാധകരുടെ പ്രിയങ്കരിയാണ് ഷെഹ്നാസ് ഗില്‍. ബിഗ് ബോസ് 13 ലൂടൊണ് ഷെഹ്നാസ് താരമായി മാറുന്നത്. ബിഗ് ബോസ് വിന്നറും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ലയും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഷോയ്ക്ക് അകത്തും പുറത്തും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഷെഹ്നാസും സിദ്ധാര്‍ത്ഥും. ആരാധകര്‍ സ്‌നേഹത്തോടെ ഇവരെ സിഡ്‌നാസ് എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ കാലം ഇവരെ അകറ്റുകയായിരുന്നു. വിധി മരണത്തിന്റെ രൂപത്തിലെത്തിയാണ് സിദ്ധാര്‍ത്ഥിനെ ഷെഹ്നാസില്‍ നിന്നും അകറ്റിയത്.

സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ തകര്‍ന്നു പോയ ഷെഹ്നാസ് ആരെയും വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. എന്നാല്‍ പിന്നീട് ആ വേദനയില്‍ നിന്നും കരകയറി തന്റെ കരിയറില്‍ ശ്രദ്ധയോടെ മുന്നോട്ട് പോകുന്ന ഷെഹ്നാസ് പലര്‍ക്കും പ്രചോദനമായി മാറിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഷെഹ്നാസ് പ്രണയത്തിലാണെന്നാണ്. വിശദമായി വായിക്കാം.

ഷെഹ്നാസ് പ്രണയത്തില്‍

നടനും കൊറിയോഗ്രാഫറും അവതാരകനുമൊക്കെയായ രാഘവ് ജുയാലുമായി ഷെഹ്നാസ് പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരാധകരുടെ പ്രിയപ്പെട്ടവനാണ് രാഘവ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വൈറലായി മാറിയ താരമാണ് രാഘവ്. പിന്നീട് സിനിമകളിലൂടേയും അവതാരകനായുമെല്ലാം രാഘവ് കയ്യടി നേടുകയായിരുന്നു. അമ്പരപ്പിക്കുന്ന ഡാന്‍സും ആരേയും പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവുമാണ് രാഘവിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കുന്നത്.

താനും രാഘവും പ്രണയത്തിലാണെന്ന വാര്‍ത്തകളോട് ഇപ്പോള്‍ ഷെഹ്നാസ് പ്രതികരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ സഹോദരന്‍ ഷെഹ്ബാസിന്റെ സംഗീത വീഡിയോയുടെ റിലീസ് പരിപാടിയില്‍ വച്ചാണ് വാര്‍ത്തകളോട് ഷെഹ്നാസ് പ്രതികരിച്ചത്. കിംവദന്തികള്‍ ശരിയാണോ എന്ന് ചോദിച്ചപ്പോള്‍ ഷെഹ്നാസ് കുപിതയാവുകയായിരുന്നു. രണ്ടു പേരെ ഒരുമിച്ച് കണ്ടെന്ന് കരുതി അവര്‍ പ്രണയത്തിലാണെന്ന് അര്‍ത്ഥമില്ലെന്നായിരുന്നു ഷെഹ്നാസിന്റെ പ്രണയം. മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഷെഹ്നാസ് അഭിപ്രായപ്പെട്ടു.

 നുണ


''മീഡിയ എന്തിനാണ് നുണ മാത്രം പറയുന്നത്. മീഡിയ എപ്പോഴും നുണയാണ് പറയുന്നത്, എന്തെങ്കിലുമൊക്കെ പറയുകയാണ്. ഞാന്‍ ആരുടെയെങ്കിലും കൂടെ നില്‍ക്കുകയോ ആരുടെയെങ്കിലും കൂടെ കറങ്ങാന്‍ പോവുകയോ ചെയ്താല്‍ ഉടനെ പ്രണയമാകുമോ? ഇല്ലല്ലോ. മതിയാക്കൂ. മീഡിയോ വിവരക്കേട് പറയുകയാണ്. എന്നെ വെറുതെ ഹൈപ്പര്‍ ആക്കരുത്'' എന്നായിരുന്നു ഷെഹ്നാസിന്റെ പ്രതികരണം. നേരത്തെ ശില്‍പ ഷെട്ടിയുടെ ടോക്ക് ഷോയില്‍ അതിഥിയായി വന്നപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ചും സിദ്ധാര്‍ത്ഥിനെക്കുറിച്ചുമൊക്കെ ഷെഹ്നാസ് മനസ് തുറന്നിരുന്നു.

ഞാന്‍ ചിരിക്കും


''ചിരിക്കാനൊരു അവസരം കിട്ടിയാല്‍ ഞാന്‍ ചിരിക്കും. ഞാന്‍ സന്തോഷത്തോടെയിരിക്കും. കാരണം സന്തോഷം എന്നത് ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ഇതാദ്യമായിട്ടാണ് പറയുന്നത്. സിദ്ധാര്‍ത്ഥ് ഒരിക്കലും എന്നോട് നീ ചിരിക്കരുതെന്ന് പറഞ്ഞിട്ടില്ല. സിദ്ധാര്‍ത്ഥ് എന്നും എന്നെ ചിരിച്ച് കാണാനാണ് ഇഷ്ടപ്പെട്ടത്. ഞാന്‍ എപ്പോഴും ചിരിക്കും. എന്റെ ജോലിയില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കും. കാരണം എനിക്ക് ജീവിതത്തില്‍ ഒരുപാട് മുന്നോട്ട് പോകാനുണ്ട്'' എന്നായിരുന്നു ഷെഹ്നാസ് പറഞ്ഞത്.

സിദ്ധാര്‍ത്ഥും ഷെഹ്നാസും ആരാധകരുടെ പ്രിയ ജോഡിയായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് പോയ വര്‍ഷം സെപ്തംബര്‍ രണ്ടിന് സിദ്ധാര്‍ത്ഥ് മരണപ്പെടുകയായിരുന്നു. തന്റെ നാല്‍പ്പതാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മരണം. തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിന്റെ വേദനയില്‍ നീറുന്ന ഷെഹ്നാസ് ആരാധകരെ വിഷമിപ്പിച്ച കാഴ്ചയായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ബോളിവുഡ് എന്‍ട്രി


എന്നാല്‍ ആ വേദനയെ മറന്ന് ജീവിതത്തില്‍ ശക്തമായി തിരികെ വരികയായിരുന്നു ഷെഹ്നാസ്. താരത്തിന്റെ തിരിച്ചുവരവ് പലര്‍ക്കും പ്രചോദനമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ ബോളിവുഡ് സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് ഷെഹ്നാസ്. സല്‍മാന്‍ ഖാന്‍ ചിത്രം കഭി ഈദ് കഭി ദിവാലിയിലൂടെയാണ് ഷെഹ്നാസിന്റെ ബോളിവുഡ് എന്‍ട്രി.

Read more about: Shehnaaz Gill
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X