For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലമുടി പാതി വടിച്ച് ശില്‍പ ഷെട്ടി; ഹെയര്‍സ്റ്റല്‍ അല്ല, രാജ് കുന്ദ്രയെ പുറത്തിറക്കാനുള്ള നേര്‍ച്ച

  |

  ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു ഒരു കാലത്ത് ശില്‍പ ഷെട്ടി. ഒരുപാട് ഹിറ്റുകളില്‍ നിറഞ്ഞു നിന്നിരുന്ന ശില്‍പ ബോളിവുഡിലെ തിരക്കേറിയ നായികമാരില്‍ ഒരാളായിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തുവെങ്കിലും റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും യോഗ വീഡിയോകളിലൂടേയും എല്ലാം ആരാധകരുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു ശില്‍പ ഷെട്ടി. ഇപ്പോള്‍ താരം സിനിമയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്.

  മെലിഞ് സുന്ദരിയായി, കിടിലന്‍ മേക്കോവറില്‍ സുചിത്ര നായര്‍

  ഈയ്യുടത്തായിരുന്നു ശില്‍പയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. നീലചിത്ര നിര്‍മ്മാണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജൂലൈ 19 നായിരുന്നു രാജ് കുന്ദ്ര അകത്താകുന്നത്. ബോളിവുഡിനെയാകെ ഇളക്കി മറിച്ചതായിരുന്നു ഈ സംഭവം. ഭര്‍ത്താവിന്റെ അറസ്റ്റിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ശില്‍പയ്‌ക്കെതിരെയും അസഭ്യ വര്‍ഷമുണ്ടായിരുന്നു. ഇതോടെ കുറച്ച് നാള്‍ എല്ലാ പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

  അധികം വൈകാതെ തന്നെ ശില്‍പ മടങ്ങിയെത്തി. ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായിരിക്കെവയായിരുന്നു ശില്‍പയുടെ പിന്മാറ്റം. നാളുകള്‍ക്ക് ശേഷം തന്റെ കസേരയിലേക്ക് ശില്‍പ തിരികെ എത്തുകയായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ 16 നാണ് രാജ് കുന്ദ്ര ജയില്‍ മോചിതനാകുന്നത്. ജയിലില്‍ നിന്നും പുറത്ത് വന്ന ശേഷം രാജ് കുന്ദ്ര പുറത്തേക്ക് ഇറങ്ങിയിട്ടില്ല. മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ വീട്ടിനകത്തു തന്നെ തുടരുകയാണ് രാജ്. ഇതിനിടെ രാജിന്റെ ബിസിനസുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തനിക്ക് പങ്കില്ലെന്നും ശില്‍പ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശില്‍പ രാജ് കുന്ദ്രയില്‍ നിന്നും വിവാഹ മോചനം നേടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  തന്റെ ഷോകളിലും മറ്റും സജീവമാണ് ശില്‍പ ഇപ്പോള്‍. ഇതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായി മാറിയിരുന്നു. രാജ് കുന്ദ്ര പുറത്തിറങ്ങി ഏതാണ്ട് ഒരു മാസത്തോളം ആകുമ്പോഴായിരുന്നു ശില്‍പ ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ശില്‍പയുടെ തലമുടിയുടെ പിന്‍വശം പകുതി ഷേവ് ചെയ്ത് കളഞ്ഞതായി കാണാം. രസരകരമായ ഈ ഹെയര്‍ സ്റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത് പുതിയ ഹെയര്‍ സ്റ്റൈല്‍ അല്ലെന്നും അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് തന്റെ ഭര്‍ത്താവിന് വേണ്ടിയാണ് ശില്‍പ പാതി മുടി ഷേവ് ചെയ്തതെന്നാണ്. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടി ശില്‍പ നേര്‍ന്ന നേര്‍ച്ചയുടെ ഭാഗമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയുടെ പിന്‍വശത്താണ് ശില്‍പ ഷേവ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മുടി അഴിച്ചിടുമ്പോള്‍ ഈ ഭാഗം കാണാന്‍ സാധിക്കില്ല. ശില്‍പ രാജ് കുന്ദ്രയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

  Also Read: 'കല്യാണിക്ക് ശബ്ദം തിരിച്ച് കിട്ടുന്നു', മൗനരാ​ഗത്തിന്റെ പുതിയ പ്രമോയിലെ ട്വിസ്റ്റ് ഇഷ്ടപ്പെട്ടുവെന്ന് ആരാധകർ

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  അതേസമയം കഴിഞ്ഞ ദിവസം ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി ആചരിക്കുന്ന കര്‍വാ ചൗത്ത് വ്രതവും ശില്‍പ എടുത്തിരുന്നു. വിശേഷ ദിവസം തനിക്ക് രാജിന്റെ അമ്മ അയച്ച സമ്മാനങ്ങളുടെ ചിത്രം താരം പങ്കുവച്ചിരുന്നു. എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തിരുന്നു ശില്‍പ. വിശേഷ ദിവസത്തിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന തന്റെ ചിത്രവും താരം പങ്കുവച്ചിരുന്നു. ഹംഗാമ ടുവിലാണ് ശില്‍പ ഷെട്ടി അവസാനമായി അഭിനയിച്ചത്. പിന്നാലെ താരത്തിന്റെ ഒടിടി സീരീസും അണിയറയില്‍ ഒരുങ്ങുന്നത്. സുസ്മിത സെന്നിന്റെ തിരിച്ചുവരവായ ആര്യ പോലൊരു സീരീസിലൂടെ ശില്‍പ ഒടിടി ലോകത്തേക്ക് കടന്നു വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍.

  Read more about: shilpa shetty
  English summary
  Shilpa Shetty New Haircut Is Related To Her Husband Raj Kundra, This's Why Its Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X