രാജ് കുന്ദ്രയെ കല്യാണം കഴിച്ചത് സ്വത്ത് കണ്ട്! എന്റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കൂ എന്ന് ശില്‍പ ഷെട്ടി
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. ശില്‍പയെ പോലെ തന്നെ ഭര്‍ത്താവ് രാജ് കുന്ദ്രയും ആരാധകര്‍ക്ക് സുപരിചിതനാണ്. ബിസിനസുകാരനായ രാജ് കുന്ദ്ര വിവാദങ്ങളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. 2009 ലായിരുന്നു ശില്‍പയും രാജും വിവാഹിതരായത്. രണ്ട് മക്കളാണ് രാജിനും ശില്‍പയും. വിയാനും സമീഷയും. ഇതിനിടെ 2021 ല്‍ രാജ് കുന്ദ്ര അശ്ലീല ചിത്ര നിര്‍മ്മാണ കേസില്‍ അകത്തായിരുന്നു.
കേസിനെ തുടര്‍ന്ന് രാജ് ഏറെനാള്‍ ജയിലിലായിരുന്നു. പുരത്തെ വന്ന ശേഷം രാജ് കുന്ദ്ര മാസ്‌ക് ധരിച്ചായിരുന്നു പൊതു ഇടങ്ങളിലേക്കെല്ലാം എത്തിയിരുന്നത്. പോയ വര്‍ഷം രാജ് കുന്ദ്ര അഭിനയത്തില്‍ അരങ്ങേറിയിരുന്നു. ആ സമയത്തെല്ലാം രാജിന് പിന്തുണയുമായി ശില്‍പ കൂടെ തന്നെയുണ്ടായിരുന്നു. ഇതിനിടെ പലപ്പോഴും രാജ് കുന്ദ്രയെ ശില്‍പ വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശില്‍പ ഷെട്ടി. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് ശില്‍പയുടെ പ്രതികരണം. താന്‍ രാജിനെ വിവാഹം കഴിക്കുമ്പോള്‍ രാജ് കുന്ദ്ര ലോകത്തെ 108-ാമത്തെ പ്രായം കുറഞ്ഞ പണക്കാരന്‍ ആയിരുന്നുവെന്നാണ് റിച്ച പറയുന്നത്. പലരും പറഞ്ഞിരുന്നത് രാജിനെ ശില്‍പ വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്നായിരുന്നു. എന്നാല്‍ താനിക്ക് പണത്തിന്റെ കുറവുണ്ടായിരുന്നില്ലെന്നാണ് ശില്‍പ പറയുന്നത്.
''ഞാന്‍ രാജിനെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹം 108-ാമത്തെ യങസ്റ്റ് ബ്രിട്ടീഷ് ഇന്ത്യന്‍ ആയിരുന്നു. ഗൂഗിള്‍ പറഞ്ഞതാണ്. നല്ല കാര്യം. പക്ഷെ ആളുകള്‍ ശില്‍പ ഷെട്ടിയെക്കുറിച്ച് ഗൂഗിള്‍ ചെയ്യാന്‍ മറന്നു പോയി. ഞാനും അന്നേ പണക്കാരിയാണ്. ഇന്ന് അതിലും സമ്പന്നയാണ്. എന്റെ ആദായനികുതിയും ജിഎസ്ടിയുമൊക്കെ ഞാന്‍ തന്നെയാണ് അടയ്ക്കുന്നത്'' എന്നായിരുന്നു ശില്‍പ ഷെട്ടി പറഞ്ഞത്.
''മറ്റൊരു കാര്യം, അദ്ദേഹത്തേക്കാള്‍ സമ്പന്നര്‍ എന്റെ പിന്നാലെ നടന്നിരുന്നു. പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ പണം നോക്കി യാതൊര തീരുമാനവും എടുത്തിട്ടില്ല'' എന്നം ശില്‍പ പറയുന്നുണ്ട്. അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ശില്‍പ ഷെട്ടി അഭിനയത്തിലേക്ക് തിരികെ വന്നത്. സുഖി എന്ന ചിത്രത്തിലൂടെയാണ് ശില്‍പ തിരികെ വന്നത്.

അതേസമയം ഇപ്പോഴിതാ ഒടിടിയിലും സാന്നിധ്യം അറിയിക്കുകയാണ് ശില്‍പ ഷെട്ടി. ആമസോണ്‍ പ്രൈമിന്റെ പുതിയ വെബ് സീരീസായ ഇന്ത്യന്‍ പോലീസ് ഫോഴ്‌സിലൂടെയാണ് ശില്‍പ ഷെട്ടി ഒടിടിയിലെത്തിയത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സീരീസില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷത്തിലെത്തിയിരുന്നു. നിരവധി സിനിമകളാണ് ശില്‍പയുടേതായി അണിയറയിലുള്ളത്.
ഇതിനിടെയാണ് രാജ് കുന്ദ്ര അരങ്ങേറുന്നത്. യുടി 69 എന്ന ഷോയിലൂടെയാണ് രാജ് കുന്ദ്രയുടെ എന്‍ട്രി. തന്റെ ജയില്‍ വാസത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു രാജ് കുന്ദ്രയുടെ ഷോയില്‍ പറഞ്ഞിരുന്നത്. അതേസമയം താന്‍ സിനിമയൊരുക്കുന്നതിനോട് ശില്‍പയ്ക്ക് തുടക്കത്തില്‍ യോജിപ്പുണ്ടായിരുന്നില്ലെന്നാണ് രാജ് പറഞ്ഞത്. എന്നാല്‍ തിരക്കഥ വായിച്ചതോടെ ശില്‍പ സമ്മതം മൂളുകയായിരുന്നുവെന്നാണ് രാജ് കുന്ദ്ര പറഞ്ഞത്.


Click it and Unblock the Notifications











