For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയ നഷ്ടങ്ങള്‍ വലിയ പാഠങ്ങള്‍ പഠിപ്പിക്കും; ഭര്‍ത്താവ് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചതിന് പിന്നാലെ ശില്‍പ

  |

  ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു ഒരുകാലത്ത് ശില്‍പ ഷെട്ടി. പിന്നീട് സിനിമയില്‍ നിന്നും ഇടവേള എടുത്തുവെങ്കിലും ടെലിവിഷനിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും ആരാധകരുടെ ഇടയില്‍ തന്നെ സജീവമായി നില്‍ക്കുകയായിരുന്നു ശില്‍പ. ഈയ്യടുത്ത് താരം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന്റെ ഈ തിരിച്ചുവരവിന്റെ ശോഭ കെടുത്തുന്നതായിരുന്നു ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അകത്തായ സംഭവം. പിന്നാലെ ശില്‍പയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നിരുന്നു.

  വെള്ളയണിഞ്ഞ് സുന്ദരിയായി ശിവദ; ചിത്രങ്ങള്‍ കാണാം

  ഭര്‍ത്താവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ലൈം ലൈറ്റില്‍ നിന്നും വിട്ടു നിന്ന ശില്‍പ ഒരിടവേളയ്ക്ക് ശേഷം തിരികെ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശില്‍പ. ഇപ്പോഴിതാ ശില്‍പയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഭര്‍ത്താവ് രാജ് കുന്ദ്ര തന്റെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തതിന് പിന്നാലെ ശില്‍പ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരു പുസ്തകത്തിന്റെ പേജിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അലന്‍ ആല്‍ഡയുടെ വാക്കുകളാണ് ഈ ഭാഗത്തിലുള്ളത്. ''നിങ്ങള്‍ സുഖമായിരിക്കുന്ന ഇടത്തു നിന്നും പുറപ്പെടണം, നിങ്ങളുടെ മനസ് പറയുന്ന വന്യതയിലേക്ക് പോകണം. നിങ്ങള്‍ കണ്ടെത്തുന്നത് മനോഹരമായ കാര്യമായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കണ്ടെത്താനാകും'' എന്ന വാക്കുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്വന്തം കംഫര്‍ട്ട് സോണ്‍ ഉപേക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പുസ്തകത്തിലെ വാചകങ്ങള്‍ സംസാരിക്കുന്നത്.

  നമ്മള്‍ കംഫര്‍ട്ട് സോണിലേക്കാണ് എപ്പോഴും സഞ്ചരിക്കുക. നമ്മുടെ ജീവിതത്തെക്കുറിച്ച് നമ്മുക്ക് ഒരുപാട് പരാതികളുണ്ടാകും. കാര്യങ്ങള്‍ ഒന്നും നേരെയല്ലെന്ന്. പക്ഷെ നമ്മള്‍ ആരാണെന്ന് നമുക്കറിയാം. എങ്ങോട്ടാണ് നമ്മള്‍ പോകുന്നത് എന്നറിയാം. നമ്മള്‍ നമ്മുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടക്കുമ്പോള്‍ എന്താകും സംഭവിക്കുക? മറ്റൊരു രാജ്യത്ത് ഒരു കൊല്ലം ജീവിക്കുന്നത് ലോകത്തേയും നമ്മളേയും മറ്റൊരു കാഴ്ചപ്പാടിലൂടെ നോക്കി കാണാന്‍ നമ്മളെ പഠിപ്പിക്കും. ഒരു വലിയ നഷ്ടത്തിനോ വലിയൊരു മാറ്റത്തിനോ നമ്മള്‍ ചിന്തിക്കുക പോലും ചെയ്യാത്തിടങ്ങളിലേക്ക് നമ്മളെ കൊണ്ടു പോകാനുമെന്നും ശില്‍പ പങ്കുവച്ച ഭാഗത്ത് പറയുന്നുണ്ട്. എനിക്ക് എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടക്കുകയും എന്താണ് സംഭവിക്കുക എന്ന് അറിയുകയും വേണമെന്നും മാറ്റത്തോട് പോരാടുന്നതിന് പകരം മാറ്റത്തെ അംഗീകരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും ആ ഭാഗത്ത് പറയുന്നുണ്ട്.

  നേരത്തെ, ജയില്‍ മോചിതനായി എത്തിയ ശേഷം രാജ് കുന്ദ്ര തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം പ്രൈവറ്റ് ആക്കിയിരുന്നു. ശേഷമാണ് അക്കൗണ്ടുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിരിക്കുന്നത്. ജയില്‍ മോചിതനായ ശേഷം രാജ് കുന്ദ്രയെ മറ്റ് പൊതുപരിപാടികളിലൊന്നും തന്നെ കാണാറില്ല. മാധ്യമങ്ങളില്‍ നിന്നുമെല്ലാം രാജ് കുന്ദ്ര അകന്ന് നില്‍ക്കുകയാണ്. ജയില്‍ മോചിതനായ ശേഷം ശില്‍പയെ കാണാനും രാജ് കുന്ദ്ര എത്തിയിട്ടില്ല. ഇരുവരും പരസ്പരം അകന്ന് കഴിയുകയാണെന്നും ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായും ബോളിവുഡില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Also Read: അമ്മയുടെ മരണ വിവരം അറിയാൻ ടിപ്സ് കൊടുക്കേണ്ട ഗതികേട് വന്നു, ആ സംഭവത്തെ കുറിച്ച് മണിയൻപിള്ള രാജു

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  ഇപ്പോള്‍ ശില്‍പ ഷെട്ടി മക്കള്‍ക്കൊപ്പമാണ് സന്തോഷം കണ്ടെത്തുന്നത്. താരത്തിന്റെ യാത്രകളിലും മക്കളും മാതാപിതാക്കളും മാത്രമാണുള്ളത്. ഇതോടെയാണ് രാജ് കുന്ദ്രയുമായി ശില്‍പ വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനിടെ വന്ന കര്‍വാ ചൗത്ത് ചടങ്ങ് ശില്‍പ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാജ് കുന്ദ്രയുടെ അമ്മ നല്‍കിയ സമ്മാനങ്ങളുടെ ചിത്രവും ശില്‍പ പങ്കുവച്ചിരുന്നു. ഹംഗാമ ടുവിലൂടെയാണ് ഈയ്യടുത്ത് ശില്‍പ സിനിമയിലേക്ക് മടങ്ങിയെത്തിയത്. അതേസമയം ടെലിവിഷന്‍ റിയാലിറ്റി ഷോ വിധി കര്‍ത്താവായി സജീവമായി തന്നെ ശില്‍പയുണ്ടായിരുന്നു.

  Read more about: shilpa shetty
  English summary
  Shilpa Shetty's Cryptic Post Goes Viral After Her Husband Raj Kundra Exit From Social Platforms
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X