അശ്ലീലചിത്ര നിര്‍മ്മാണം; ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍
നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല ചിത്ര നിര്‍മ്മാണത്തിനാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ പോലീസാണ് അറസ്റ്റ് നടത്തിയിരിക്കുന്നത്. അശ്ലീല ചിത്ര നിര്‍മ്മാണത്തിന്റെ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്നാണ് പോലീസ് പറയുന്നത്. രാജ് കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും പോലീസ് പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് അറസ്റ്റിന് ആസ്പദമായ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിനും പ്രസിദ്ധീകരണവുമാണ് കേസിന് ആസ്പദം. ആപ്പുകള്‍ വഴിയായിരുന്നു പ്രചരണം. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി എട്ടിന് നടിയും മോഡലുമായ ഗെഹാന വസിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ഉമേഷ് കാമത്ത് എന്ന വ്യക്തിയിലേക്കും അയാളില്‍ നിന്നും രാജ് കുന്ദ്രയിലേക്കും എത്തുകയായിരുന്നു അന്വേഷണ സംഘം. രാജ് കുന്ദ്രയുടെ കമ്പനിയിലെ ജോലിക്കാരനായിരുന്നു ഉമേഷ്.

യുകെ ആസ്ഥാനമാക്കിയുള്ള കമ്പനിയിലെ കോര്‍ഡിനേറ്റര്‍ ആയിരുന്നു ഉമേഷ് കാമത്ത്. ഗെഹാനയില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വീകരിച്ച് ശേഷം അവ ചില ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയായിരുന്നു ഇയാള്‍. കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാജ്കുന്ദ്ര നിരസിക്കുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് രാജ് കുന്ദ്രയെ പോലീസ് ചോദ്യം ചെയ്യുന്നത്.
രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും 2009ലാണ് വിവാഹിതരാകുന്നത്. 2012 ല്‍ മൂത്ത മകന്‍ വിയാന്‍ രാജ് കുന്ദ്ര ജനിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. സറോഗസിയിലൂടെയായിരുന്നു ഈ കുഞ്ഞ് പിറന്നത്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റേയും ഉടമയാണ് രാജ് കുന്ദ്ര. നേരത്തെ വാതുവെപ്പ് കേസിലും രാജ് കുന്ദ്രയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു.


Click it and Unblock the Notifications