ഷേര്‍ളി സേതിയ മുതല്‍ എംജെ 5 വരെ; ആവേശം പകര്‍ന്ന് ലൈറ്റ്‌സ് ക്യാമറ ജോഷ്!

ഇന്ത്യയുടെ സ്വന്തം ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ജോഷ് കണ്ടന്റ് ക്രിയേഷിനില്‍ പകരം വെക്കാനില്ലാത്ത കുതിപ്പ് തുടരുകയാണ്. പുത്തന്‍ താരോദയങ്ങള്‍ക്ക് തങ്ങളുടെ കഴിവ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കുന്നത് മുതല്‍ ലോകോത്തര ബ്രാന്റുകളുമായി കൈകോര്‍ത്ത് വീഡിയോകള്‍ ഒരുക്കുന്നത് വരെ ചെയ്തുകൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയിരിക്കുകയാണ് ജോഷ്. എന്തുകൊണ്ട് ജോഷ് ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്ഥാനത്തേക്ക് എത്തിയതെന്നതില്‍ ഒരു തര്‍ക്കവുമില്ല.

#lightsCameraJosh

ഇതുപോല തന്നെ ജോഷിനെ വ്യത്യസ്തമാക്കുന്നതാണ് ജോഷ് നടത്തി വരുന്ന ഇവന്റുകള്‍. അതിലൊന്നാണ് ജോഷിന്റെ #lightsCameraJosh ഇവന്റ്. പല തരത്തിലുള്ള കണ്ടന്റുകള്‍ ഒരുക്കുന്നവരെ ഒരു കുടക്കീഴില്‍ കൊണ്ടു വന്നിരിക്കുകയാണ് ജോഷ്. ലൈറ്റ്‌സ് ക്യാമറ ജോഷ് ഇവന്റിന്റെ ആദ്യ ഭാഗം നടന്നത് 2021 മാര്‍ച്ചില്‍ ഹൈദരാബാദിലെ പാര്‍ക്ക് ഹയാത്തിലായിരുന്നു. ഇപ്പോഴിതാ ഒക്ടോബര്‍ ഒമ്പതിന് ഗുഡ്ഗാവിലെ ദ റിവീരയില്‍ രണ്ടാം പതിപ്പും നടത്തിയിരിക്കുകയാണ് ജോഷ്. നാനൂറിലധികം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പങ്കെടുത്ത വലിയ പരിപാടിയായി മാറിയിരിക്കുകയാണ് ഇവന്റ്.

സര്‍പ്രൈസുകള്‍

ഒന്നിന് പിന്നാലെ ഒന്നായി തങ്ങളുടെ മുന്നില്‍ സര്‍പ്രൈസുകള്‍ വിരിയുന്നത് കണ്ട് അമ്പരപ്പോടെയും ആവേശത്തോടെയുമാണ് ആരാധകര്‍ ഇവന്റിന്റെ ഭാഗമായത്. ജനപ്രീയ ഡാന്‍സ് ഗ്രൂപ്പായ എംജെ 5 ന്റെ കിടിലന്‍ ഡാന്‍സ് പ്രകടനം, പാട്ടുകാരിയും കണ്ടന്റ് ക്രിയേറ്ററുമായ ഷേര്‍ലി സേതിയയും പഞ്ചാബി സിംഗര്‍ ഗുര്‍നസര്‍ ഛട്ടയും നടത്തിയ ലൈവ് പ്രകടനവും ഇവന്റിലെ മുഖ്യാകര്‍ഷണങ്ങളിലൊന്നായിരുന്നു. ക്രിയേറ്റര്‍മാരായ സ്വാതി തിവാരി, ലവ്‌ലേഷ് ഖനേജ, ഷനായ രവി ഐനാനി, റിതേഷ് പാല്‍, വിപിന്‍ ശര്‍മ, തുടങ്ങിയവരും ആരാധകര്‍ക്ക് ആവേശം കൊള്ളിക്കുന്ന സാന്നിധ്യമായി ഇവന്റിലെത്തിയിരുന്നു.

കണ്ടിട്ടും മതിയാകാത്ത


ബാംഗ്ഡയും എല്‍ഇഡി ലൈറ്റ്‌സും കോര്‍ത്തിണക്കിയുള്ള പ്രകടനം ആരാധകര്‍ക്ക് കണ്ടിട്ടും മതിയാകാത്ത ഒന്നായിരുന്നു. ടോപ് ജോഷ് ക്രിയേറ്റര്‍മാരായ വിജീതയും അബ്ലുവും ആരാധകര്‍ക്ക് ആവേശം പകരാനെത്തിയിരുന്നു. 360 ഡിഗ്രി ഫോണ്‍ ബൂത്ത്, മാജിക് മിറര്‍, പാപ്പരാസി മൂവ്‌മെന്‍ തുടങ്ങിയ പരിപാടികളും ആരാധകര്‍ക്ക് കൗതുകവും ആവേശവുമായി മാറുകയായിരുന്നു.

Recommended Video

മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ
പുതിയ ആശയങ്ങള്‍

പുതിയ ആശയങ്ങള്‍ കണ്ടെത്താനും പകര്‍ന്നു കൊടുക്കാനും ക്രിയേറ്റര്‍മാരുമായി ബന്ധം സൃഷ്ടിക്കാനുമൊക്കെ സഹായിക്കുന്ന അവസരമായിരുന്നു ലൈറ്റ്‌സ് ക്യാമറ ജോഷ് ഇവന്റ്. ഒരുപാട് ഓര്‍മ്മകളും അനുഭവങ്ങളും നെഞ്ചോട് ചേര്‍ത്താണ് ഇവന്റിന്റെ ഭാഗമാകാന്‍ എത്തിയവര്‍ ഓരോരുത്തരും മടങ്ങിയത്.

Read more about: news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X