രാത്രി ലൈറ്റ് ഓഫാക്കാന്‍ പോലും പേടിയാണെന്ന് ആലിയ; താരസുന്ദരിമാരുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകള്‍
താരങ്ങളുടെ ജീവിതം എപ്പോഴും ക്യാമറക്കണ്ണുകളുടെ നടുവിലായിരിക്കും. ബോളിവുഡ് താരങ്ങളുടെ ജീവിതത്തില്‍ ഇത്തരം കടന്നു കയറ്റം കുറച്ച് കൂടുതലാണ്. അതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച ചെറിയ വാര്‍ത്തകള്‍ പോലും വലിയ ആഘോഷങ്ങളായി മാറാറുണ്ട്. താരങ്ങള്‍ എന്തു പറയുന്നുവെന്ന് നോക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളുമെല്ലാം. താരങ്ങളുടെ വെളിപ്പെടുത്തലും കുറ്റസമ്മതവുമെല്ലാം പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്.
അത്തരത്തില്‍ ബോളിവുഡിലെ ചില താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് വായിക്കാം ഇവിടെ. താരങ്ങളുടെ തുറന്നു പറച്ചിലുകള്‍ ആയത് കൊണ്ട് തന്നെ അതെല്ലാം പിന്നീട് സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തവയാണ്. കരീന കപൂര്‍ മുതല്‍ ആലിയ ഭട്ട് വരയെയുള്ള താരങ്ങളുടെ തുറന്നു പറച്ചിലുകളെക്കുറിച്ച് വായിക്കാം തുടര്‍ന്ന് വിശദമായി.

ബോളിവുഡിലെ താരസുന്ദരിയാണ് കരീന കപൂര്‍. തന്റെ മനസിലുള്ളത് യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്ന കരീനയുടെ രീതി പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ ഇടയ്ക്ക് കരീനയുടെ വാക്കുകള്‍ വലിയ ചിരികളും സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു തന്റെ ജീന്‍സുകള്‍ താന്‍ കഴുകാറില്ലെന്ന കരീനയുടെ തുറന്നു പറച്ചില്‍. ട്രാവല്‍ ചെയ്യുമ്പോള്‍ ആ വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും കരീന പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു.
അതേസമയം രണ്ടാമത്തെ മകന്‍ ജഹാംഗീറിന്റെ ജനനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു കരീന കപൂര്‍. ഈ ഇടവേള അവസാനിപ്പിച്ച് താരം വീണ്ടും അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്. ലാല്‍ സിംഗ് ഛദ്ദയിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനായി ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് കരീന. ആമിര്‍ ഖാന്‍ നായകനാകുന്ന ചിത്രം ഹോളിവുഡ് ചിത്രം ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ്. ചിത്രത്തില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും അതിഥി വേഷങ്ങളിലെത്തുന്നുണ്ട് എന്നും ആരാധകരുടെ ആകാംഷ വളര്‍ത്തുന്ന കാര്യമാണ്.
അതേസമയം ആലിയ ഭട്ടിന്റെ തുറന്നു പറച്ചില്‍ കുറേക്കൂടി വ്യക്തിപരമായിരുന്നു. എപ്പോഴും ചിരിച്ചുല്ലസിച്ച് സംസാരിക്കുന്ന ആലിയയെയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ തന്റെ ഉള്ളിലെ പേടിയെക്കുറിച്ചായിരുന്നു ആലിയ മനസ് തുറന്നത്. തനിക്ക് ഇരുട്ട് പേടിയാണെന്നായിരുന്നു ആലിയ ഒരിക്കല്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ താന്‍ രാത്രി ലൈറ്റുകള്‍ ഓണ്‍ ആക്കി വച്ചാണ് ഉറങ്ങാറുള്ളതെന്നുമായിരുന്നു ആലിയയുടെ തുറന്നു പറച്ചില്‍. അതേസമയം വിമാനയാത്രകള്‍ ഇഷ്ടമല്ലെന്ന ആലിയയുടെ തുറന്നു പറച്ചിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഇന്ന് ആലിയ ഭട്ട്. നിരവധി സിനിമകളാണ് ആലിയുടേതായി പുറത്തിറങ്ങാനുള്ളത്. കാമുകന്‍ കൂടിയായ നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്ര, സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗംഗുബായ് കത്തിയാവാഡി, പ്രിയങ്കയ്ക്കും കത്രീനയ്ക്കുമൊപ്പം അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ജീലേ സര തുടങ്ങി നിരവധി സിനിമകള്‍ ആലിയയുടെതായി അണിയറയിലുണ്ട്.
തന്റേതായൊരു അഭിനയ ശൈലിയിലൂടെ ബോളിവുഡില്‍ ശക്തമായ സാന്നിധ്യമായി മാറിയ നടിയാണ് കല്‍ക്കി കേക്ല. ബോളിവുഡിലെ വേറിട്ടെ സിനിമകളിലെ സാന്നിധ്യമാണ് കല്‍ക്കി. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുള്ള കല്‍ക്കിയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. കുട്ടിയായിരിക്കെ തനിക്ക് അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു കല്‍കി തുറന്നു പറഞ്ഞത്. എല്ലാ പെണ്‍കുട്ടികളും സ്വയം പ്രതിരോധിക്കാന്‍ പഠിക്കണമെന്നും കല്‍ക്കി അഭിപ്രായപ്പെട്ടിരുന്നു. താരത്തിന്റെ തുറന്നു പറച്ചില്‍ ഒരുപാട് പേര്‍ക്കാണ് പ്രചോദനമായി മാറിയത്.
നിരവധി ഹിറ്റുകളിലെ നായികയാണ് ചിത്രാംഗദ സിംഗ്. പിന്നീട് ഇടവേളയെടുത്ത ചിത്രാംഗദ ശക്തമായി തന്നെ തിരികെ വന്നിരുന്നു. തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ചായിരുന്നു ചിത്രാംഗദയുടെ തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകള്‍ ബോളിവുഡിനെയാകെ പിടിച്ചുലച്ചതായിരുന്നു. സമാനമായ പല വെളിപ്പെടുത്തലുകള്‍ക്കും തുടക്കം കുറിക്കാന്‍ ചിത്രാംഗദയുടെ വാക്കുകള്‍ക്ക് സാധിച്ചിരുന്നു.


Click it and Unblock the Notifications











