പതിനാലു വർഷങ്ങൾ, ബോളിവുഡിലെ മൂന്ന് ഖാൻമാർക്കൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല: വെളിപ്പെടുത്തി ശ്രദ്ധ കപൂർ
ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ സിനിമാ ജീവിതം വേറിട്ടതാണ്. ടീൻ പട്ടി എന്ന സിനിമയിലൂടെയാണ് ശ്രദ്ധ ഇന്റസ്ട്രിയിൽ എത്തുന്നത്. മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തമായാണ് ശ്രദ്ധ കപൂർ ബോളിവുഡിലേക്ക് വരവറിയിച്ചത്. സിനിമകളുടെ കാര്യത്തിലും ആ വ്യത്യസ്തത താരത്തിനുണ്ട്. എല്ലാ തരം കഥാപാത്രങ്ങളേയും കൈകാര്യം ചെയ്യാൻ ശ്രദ്ധ കപൂറിന് സാധിക്കാറുണ്ട്. ആഷിഖി 2 എന്ന ചിത്രത്തിലെ അരോഹി എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്.
ഇന്നും ആ കഥാപാത്രത്തെ കുറിച്ചാണ് ആരാധകർ സംസാരിക്കുന്നത്. മറ്റു ബോളിവുഡ് നടിമാരെ പോലെ ശ്രദ്ധ കപൂർ ഗ്ലാമറസ് റോളുകളിൽ പൊതുവേ പ്രത്യക്ഷപ്പെടാറില്ല. മാത്രമല്ല പൊതു ഇടങ്ങളിലും മാന്യമായ വസ്ത്രധാരണം കൊണ്ടു വരാൻ ശ്രദ്ധ കപൂർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശ്രദ്ധ കപൂറിന്റെ ഫിലിമോഗ്രാഫി എടുത്താൽ പോലും മനസിലാവും ഒരുപാട് സിനിമകളൊന്നും താരം ചെയ്തിട്ടില്ല. പക്ഷേ ചെയ്ത വേഷങ്ങളെല്ലാം അതി മനോഹരമാണ്. ആഷിഖി 2 പോലെ തന്നെ ഏക് വില്ലൻ, ബാഗി, ഒകെ ജാനു, സ്ത്രീ, സാഹോ അങ്ങനെ പല കഥാപാത്രങ്ങളും ശ്രദ്ധ ചെയ്തു.

നിരവധി താരങ്ങൾക്കൊപ്പം ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ശ്രദ്ധ ഇതുവരെ ബോളിവുഡ് സിനിമയിലെ മൂന്ന് ഖാന്‍മാര്‍ക്ക് ഒപ്പം അഭിനയിച്ചിട്ടില്ല. മുൻപൊരിക്കൽ നടത്തിയ ഒരു അഭിമുഖത്തിനിടെ ഇതിനു പിന്നിലെ സത്യാവസ്ഥ ശ്രദ്ധ കപൂർ തന്നെ വിശദീകരിക്കുന്നു.
സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിങ്ങനെ ബോളിവുഡ് സിനിമാ ഇന്റസ്ട്രിയിലെ മൂന്ന് ഖാന്‍മാര്‍ക്കൊപ്പവും അഭിനയിക്കാനുള്ള അവസരം ശ്രദ്ധക്ക് വന്നിരുന്നു. എന്നാല്‍ അഭിനയ പ്രാധാന്യം ഇല്ലാത്തതിനാല്‍ താന്‍ നിരസിച്ചതാണ് എന്നാണ് ശ്രദ്ധ കപൂര്‍ പറയുന്നത്. "നമുക്ക് വരുന്ന കഥാപാത്രങ്ങള്‍ നമ്മളെ ആകർഷിക്കുന്നില്ലെങ്കിൽ, ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ആ റോള്‍ നിങ്ങളെ ചാലഞ്ച് ചെയ്യുന്നില്ല എങ്കില്‍ ആ കഥാപാത്രം ചെയ്യാതിരിക്കുന്നതാണ് നല്ലത്."
"ഞാന്‍ എങ്ങനെയുള്ള സിനിമകൾ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമായ ധാരണയുണ്ട്. എനിക്ക് നല്ല സിനിമകളുടെ ഭാഗമാവണം. നല്ല കഥകള്‍ ഉള്ള എന്‍ഗേജിങ് ആയിട്ടുള്ള സിനിമകള്‍ വരണം. നല്ല സംവിധായകര്‍ക്കൊപ്പം നല്ല സിനിമകള്‍ ചെയ്യുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. അതിന് ശേഷമാണ് ചിത്രത്തിലെ നായകനാരാണ് എന്ന് പരിഗണിക്കുന്നത്.ഇത്തരം കാര്യങ്ങളെല്ലാം ഒത്തു വന്നാൽ കൂടെ അഭിനയിക്കുന്നത് ഒരു സൂപ്പര്‍ സ്റ്റാറോ, വലിയ സ്റ്റാര്‍ വാല്യു ഉള്ള താരമോ ആണെങ്കില്‍ ഞാൻ അവർക്കൊപ്പം വർക്ക് ചെയ്യും." ശ്രദ്ധ കപൂര്‍ പറഞ്ഞു.

പതിനാല് വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ സജീവമാണ് ശ്രദ്ധ കപൂര്‍. ഇക്കാലയളവിനുള്ളില്‍ ചെയ്ത ഇരുപതില്‍ അധികം സിനിമകളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോൾ റിലീസ് ചെയ്ത സ്ത്രീ 2 വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
2018ൽ റിവീസ് ചെയ്ത സ്ത്രീ എന്ന സിനിമ പുതുമ കൊണ്ടും ശ്രദ്ധ കപൂറിന്റെ വേറിട്ട പ്രകടനം കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു മുകളിലുള്ള പ്രകടനം രണ്ടാം ഭാഗത്തിലും ലഭിച്ചു.


Click it and Unblock the Notifications











