ബ്രേക്കപ്പ് വാര്‍ത്തകള്‍ വന്ന് മാസങ്ങള്‍; പ്രണയത്തിലാണെന്ന് സമ്മതിച്ച് ശ്രദ്ധ; വിവാഹ സങ്കല്‍പ്പം പങ്കിട്ടും താ

ബോളിവുഡിലെ മിന്നും താരമാണ് ശ്രദ്ധ കപൂര്‍. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയ്ക്കുള്ള പിന്തുണയും ആരാധകവൃന്ദവും സമാനതകളില്ലാത്തതാണ്. ബോളിവുഡിലെ മറ്റ് മുന്‍നിര താരങ്ങള്‍ക്കുളളത് പോലെ ഹേറ്റേഴ്‌സും കുറവാണ് ശ്രദ്ധയ്ക്ക്. ഈയ്യടുത്തിറങ്ങിയ സ്ത്രീ 2 നേടിയ വലിയ വിജയത്തിലൂടെ താന്റെ താരമൂല്യം കൂട്ടിയിരിക്കുകയാണ് ശ്രദ്ധ കപൂര്‍. തന്റെ അഭിനയത്തിന് പുറമെ ലാളിത്യം കൊണ്ടും ശ്രദ്ധ ആരാധകരെ നേടിയിട്ടുണ്ട്.

ശ്രദ്ധയുടെ വ്യക്തജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധയുടെ പ്രണയം വാര്‍ത്തകളില്‍ നിറയുകയാണ്. താരം തന്നെ താന്‍ പ്രണയത്തിലാണെന്ന കാര്യം തുറന്ന് സമ്മതിച്ചതോടെയാണ് വിഷയം ചര്‍ച്ചയായി മാറിയത്. കോസ്‌മോപൊളിറ്റന് നല്‍കിയ അഭിമുഖത്തിലാണ് ശ്രദ്ധ മനസ് തുറന്നത്. അതേസമയം തന്റെ കാമുകന്റെ പേര് വെളിപ്പെടുത്താന്‍ താരം കൂട്ടാക്കിയിട്ടില്ല.

Shraddha Kapoor

''എന്റെ പങ്കാളിയ്‌ക്കൊപ്പം സമയം ചെലവിടാന്‍ എനിക്കിഷ്ടമാണ്. അവന്റെ കൂടെ സിനിമ കാണാനും ഡിന്നറിന് പോകാനും യാത്ര ചെയ്യാനും എനിക്കിഷ്ടമാണ്. ഒരുമിച്ച് എന്തെങ്കിലും ചെയ്‌തോ ചെയ്യാതെയോ സമയം പങ്കിടാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍'' എന്നാണ് ശ്രദ്ധ പറയുന്നത്. വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം പങ്കിടുന്നുണ്ട്. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല കാര്യം, മറിച്ച് ശരിയായ വ്യക്തിയെ കണ്ടെത്തുന്നതിലാണ് കാര്യം എന്നാണ് ശ്രദ്ധ പറയുന്നത്. വിവാഹം കഴിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അത് വളരെ നല്ല കാര്യമാണ്. അതുപോലെ തന്നെയാണ് വിവാഹം കഴിക്കേണ്ട എന്ന് ഒരാള്‍ തീരുമാനിക്കുകയാണെങ്കിലും എന്നും ശ്രദ്ധ പറയുന്നുണ്ട്.

അതേസമയം താരം പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ജൂണിലായിരുന്ന തന്റെ കാമുകന്‍ രാഹുല്‍ മോദിയ്‌ക്കൊപ്പമുള്ള ചിത്രം ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് നാളുകളായി. എന്നാല്‍ രാഹുലോ ശ്രദ്ധയോ തങ്ങളുടെ പ്രണയം ഇതുവരേയും പരസ്യമായി സമ്മതിച്ചിരുന്നില്ല. ഇതിനിടെ രാഹുലിന്റെ പേരിന്റെ ആദ്യ അക്ഷരമുള്ള മാല ധരിച്ചെത്തിയും ശ്രദ്ധ ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സ്ത്രീ 2വിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ശ്രദ്ധ രാഹുലിനെ അണ്‍ഫോളോ ചെയ്തിരുന്നു. ഇതോടെ ഇരുവരും പിരിഞ്ഞുവെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. എന്നാല്‍ വാര്‍ത്തകളോട് ശ്രദ്ധ പ്രതികരിച്ചില്ല. പിന്നാലെ ശ്രദ്ധയുടെ കസിന്‍ സനായ് ബോസ്ലെയും രാഹുലിനെ അണ്‍ഫോളോ ചെയ്തതോടെ പ്രണയ തകര്‍ച്ച സോഷ്യല്‍ മീഡിയ ഉറപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് താരത്തിന്റെ പുതിയ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടുന്നത്.

Shraddha Kapoor

രാഹുലും ശ്രദ്ധയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരാധകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ കരുതുന്നുണ്ട്. അതല്ലെങ്കില്‍ ശ്രദ്ധ മറ്റൊരാളുമായി പ്രണയത്തിലായിട്ടുണ്ടാകും എന്നാണ് ചിലര്‍ വിലയിരുത്തുന്നത്. താരം തന്നെ സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ നടന്‍ ആദിത്യ റോയ് കപൂറുമായി പ്രണയത്തിലായിരുന്നു ശ്രദ്ധ കപൂര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ആഷിഖി 2വിന്റെ സമയത്തായിരുന്നു ഈ പ്രണയം ആരംഭിക്കുന്നത്. എന്നാല്‍ അധികം വൈകാതെ ഇരുവരും പിരിഞ്ഞു. പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും ശ്രദ്ധയും ആദിത്യയും സൗഹൃദം നിലനിര്‍ത്തുകയായിരുന്നു.

More from Filmibeat

Read more about: shraddha kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X